25.5 C
Kochi
Saturday, October 16, 2021

Daily Archives: 14th August 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,569 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 1304 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും,...
ജയ്പുർ : രാജസ്ഥാനില്‍ ഒരു മാസം നീണ്ടു നിന്ന രാഷ്ട്രീയ നാടകത്തിന് അന്ത്യം. അശോക് ഗഹ്‍ലോത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമസഭയില്‍  വിശ്വാസവോട്ട് തേടി. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ട് നേടിയത്. ഇനി ആറു മാസത്തേക്ക് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാകില്ല. 200 അംഗ സഭയില്‍  125 അംഗങ്ങളുടെ പിന്തുണ ലഭിച്ചു ഗെഹ്‌ലോതിന്‌. സച്ചിന്‍  പൈലറ്റ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ ഇന്നാണ്  രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത്. അനുരഞ്ജനശ്രമങ്ങള്‍ക്ക് ശേഷം സച്ചിന്‍ പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം...
ഓസ്ട്രേലിയ: ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കും, മൂന്ന് ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. 21 അംഗ ടീമിനെയാണ് ഓസീസ് സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ നാലു മുതല്‍ 16വരെയാണ് പരമ്പര നടക്കുക. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാതിവഴിക്ക് ഉപേക്ഷിച്ചശേഷം ഓസ്ട്രേലിയ യുടെ ആദ്യ രാജ്യാന്തര പരമ്പരയാണിത്. 
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസ്. മുഹമ്മദലി, ഇബ്രാഹിം, ഷറഫുദ്ദീൻ, ഷെഫീഖ് എന്നിവരെയാണ് ചോദ്യം ചെയ്യുക. കേസിലെ നാല് പ്രതികളും റമീസിനും ജലാലിനും വേണ്ടി സ്വർണ്ണം വിവിധയിടങ്ങളിൽ എത്തിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസും ഇവരെ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്താൻ സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ അനുമതി തേടും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. 
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിൽ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറേറ്റ് ആവശ്യപ്പെട്ടു. എൻഐഎയെയും കസ്റ്റംസും ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ശിവശങ്കറിന്‌ സ്വപ്നയുടെ വ്യക്തിത്വത്തെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നെന്നും അടുത്ത ബന്ധമാണ് ഇവർക്കിടയിലുണ്ടായിരുന്നതെന്നും ഇഡി പറഞ്ഞു.
തിരുവനന്തപുരം:കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ നീക്കണമെന്ന പ്രമേയം എടുക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറ‍ഞ്ഞു.  നിയമസഭ വിളിച്ചുചേർക്കാൻ 15 ദിവസം മുന്‍പ് നോട്ടീസ് വേണം. ഇതില്ലെങ്കില്‍ എങ്ങനെ അവിശ്വാസപ്രമേയത്തിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കുമെന്ന് ചെന്നിത്തല ചോദിച്ചു. സ്വർണക്കടത്തുകേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്യാൻ പോയ സ്വീക്കർ കേരള നിയമസഭയുടെ അന്തസാണ് കളഞ്ഞ് കുളിച്ചതെന്ന് അദ്ദേഹം...
ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖ ഇല്ലാത്തതാണെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്നലെ പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ കണക്ക് രേഖപ്പടുത്തിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. യുഎസ്, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് കണക്കിന്റെ ​ഗ്രാഫുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് ട്വീറ്റ്.
തിരുവനന്തപുരംകരിപ്പൂര്‍ വിമാന ദുരന്തസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം കളക്ടര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. മന്ത്രിമാരായ കെ കെ ശെെലജ, എസി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവാരണ് നിരീക്ഷണത്തില്‍ പോയത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം ദേവസ്വം മന്ത്രിയായിരിക്കും...
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 143 പേരിൽ നടത്തിയ പരിശോധനയിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജയിലിലെ അകെ രോഗികളുടെ എണ്ണം 164 ആയി. കുറ്റവാളികള്‍ക്ക് പുറമേ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയില്‍ ആസ്ഥാനത്ത് ശുചീകരണത്തിന് വന്ന രണ്ട് അന്തേവാസികള്‍ക്കും രോഗം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജയില്‍ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.
കൊച്ചി:മലയാള സിനിമയില്‍ വീണ്ടും ഒടിടി റിലീസ്. നവാഗതനായ സനൂപ്‌ തൈക്കൂടം സംവിധാനം ചെയ്യുന്ന സുമേഷ് ആന്‍ഡ് രമേഷ് ആണ് ഒടിടി പ്ലാറ്റ്പോമില്‍ റിലീസ് ചെയ്യുക. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് തീരുമാനമെന്ന് നിര്‍മ്മാതാവ് ഫരീദ് ഖാന്‍ അറിയിച്ചു. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഏപ്രില്‍ മാസത്തിലായിരുന്നു റിലീസ് ചെയ്യാനിരുന്നത്. സൂഫിയും സുജാതയും ആയിരുന്നു ആദ്യമായി ഒടിടി റലീസ് ചെയ്ത മലയാള സിനിമ.