25.5 C
Kochi
Saturday, October 16, 2021

Daily Archives: 2nd August 2020

തമിഴ്നാട്:തമിഴ്നാട് ഗൂഡല്ലൂരിൽ കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആംബുലൻസ് കിട്ടാത്തതിനാൽ കൊണ്ടുപോയത് ഉന്തുവണ്ടിയിൽ . വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗൂഡല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മരിച്ച എണ്‍പതുകാരിയുടെ മൃതദേഹം കൊണ്ടുപോകാൻ മണിക്കൂറുകൾ കാത്തുനിന്നിട്ടും ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് മകൻ മുൻസിപ്പാലിറ്റിയിൽ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിൽ മൃതദേഹം ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.  ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും ആംബുലൻസ് കിട്ടാത്തതിനാലാണ് മൃതദേഹം കൊടുത്തയച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം. 
തിരുവനന്തപുരം:യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ വീണ്ടും പുകഴ്ത്തി ശശിതരൂര്‍ എംപിയുടെ ട്വീറ്റ്.  യുപിഎ ഭരണകാലത്ത് ജിഡിപി 600 ബില്യണ്‍ ഡോളറില്‍ നിന്ന് രണ്ട് ലക്ഷം കോടി ഡോളറായി ഉയർന്നു.  എന്നാല്‍ ആറ് വര്‍ഷത്തെ എന്‍ഡിഎ ഭരണം കൊണ്ട് 70 ബില്യണ്‍ ഡോളര്‍ മാത്രമാണ് വർധനവുണ്ടായതെന്ന് തരൂർ ട്വീറ്റിൽ പറയുന്നു.വിവരാവകാശ നിയമമടക്കം പ്രാബല്യത്തില്‍ വന്നത് യുപിഎ ഭരണകാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  യുപിഎ ഭരണത്തോടെ പാര്‍ട്ടി തകര്‍ച്ചയിലേക്ക് പോയെന്ന രാജീവ് സത്വ...
കാസർഗോഡ്:സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ കൂടി. കാസർഗോഡ് ജില്ലയിൽ മാത്രം രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉപ്പള സ്വദേശി ഷെഹര്‍ബാനു, തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി ടി ഹസൈനാർ ഹാജി എന്നിവർ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചു.കണ്ണൂരില്‍  കൊവിഡ്  ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന  ചക്കരയ്ക്കല്‍ സ്വദേശി സജിത് മരിച്ചു. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര  വടകോട് സ്വദേശി ക്ലീറ്റസ് കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗിയായ ഇയാൾ ഇന്നലെ പുലർച്ചെയാണ്...
ഡൽഹി:ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ തടങ്കലിൽ നിന്ന് മോചിപ്പിക്കാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ രാഷ്ട്രീയ നേതാക്കളെ അനധികൃതമായി തടവിലാക്കിയതിലൂടെ ഇന്ത്യയുടെ ജനാധിപത്യത്തിന് ക്ഷതമേറ്റെന്നും മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കശ്മീർ ഭരണകൂടം മുഫ്തിയുടെ തടങ്കൽ കാലയളവ് മൂന്ന് മാസത്തേക്കു കൂടി നീട്ടിയതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 688 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച 377 പേരിൽ 363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.തിരുവനന്തപുരം...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ  കേന്ദ്രം മുന്നറിയിപ്പ് നൽകി.നാളെ  ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  പാലക്കാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും.  ചൊവ്വാഴ്ച ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.  കേരള തീരത്ത് 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍...
തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. സ്വര്‍ണക്കടത്തിന് കിട്ടിയ തുകയ്ക്ക് പുറമെ തനിക്ക് വിദേശത്ത് നിന്ന് 1,85,000 ഡോളര്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളെപറ്റി ശിവശങ്കറിന് അറിയുമോയെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്. 
മുംബൈ:ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. കൊവിഡ് ബാധിതനായി മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേഹം ഇന്ന് ആശുപത്രി വിട്ടു. മകനും നടനുമായ അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ, കൊവിഡ് ബാധിതനായ അഭിഷേക് ആശുപത്രിയിൽ തുടരുകയാണ്.  
തിരുവനന്തപുരം:തലസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം. നെയ്യാറ്റിൻകര  വടകോട് സ്വദേശി ക്ലീറ്റസ് കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗിയായ ഇയാൾ ഇന്നലെ പുലർച്ചെയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. മൃതദേഹം  തൈക്കാട് കവാടത്തില്‍ സംസ്കരിച്ചു.പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.  ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പോലീസ് ആസ്ഥാനത്ത് മാത്രം രോഗം സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം നാലായി. അതേസമയം, ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ  സുരേഷ് ഉൾപ്പെടെ...
ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിക്ക് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.ആലുവ കടുങ്ങല്ലൂർ നന്ദിനി - രാജ്യ ദമ്പതികളുടെ ഏക മകന്‍ പ്രിഥിരാജ് ശനിയാഴ്ച രാവിലെ 11 മണിക്കാണ്...