Mon. Jul 7th, 2025

തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് അന്വഷിക്കുന്നതിനായി ഒരു എസ്.പി. അടക്കം എൻഐഎയുടെ രണ്ടംഗസംഘത്തിന് ദുബായിലേക്ക്  പോകാന്‍ അനുമതി നൽകി. രണ്ടു ദിവസത്തിനുള്ളില്‍ ഇവർ ദുബായിലേക്ക് യാത്ര തിരിക്കും. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനാണ് പ്രധാനമായും എൻഐഎ സംഘം ദുബായിലേക്ക് പോകുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

By Arya MR