25.5 C
Kochi
Saturday, October 16, 2021

Daily Archives: 24th August 2020

ന്യൂഡല്‍ഹി:നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.അതേസമയം, പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.ക്വാറന്റീന്‍ കാലയളവില്‍ ഇളവ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.സെപ്റ്റംബര്‍ 13ന്...
ഡൽഹി:അണ്‍ലോക്കിങ് പ്രക്രിയയുടെ  അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും.  ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിന് ശേഷമേ തീരുമാനമുണ്ടാകൂ. സൂരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകള്‍ തുറക്കുക.  സിനിമാ പ്രേമികളെ തിയേറ്ററുകളിലേയ്ക്കെത്തിക്കാന്‍ ആദ്യഘട്ടത്തില്‍ വ്യാപകമായ ഇളവുകളും നല്‍കിയേക്കുമെന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള അനൗദ്യോഗിക വിവരം.  ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനംവരെ ഇളവുനല്‍കിയേക്കും. രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നല്‍കുന്നകാര്യവും പരിഗണനയിലുണ്ട്.  ആദ്യ ആഴ്ചകളില്‍...
തിരുവനന്തപുരം:സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടയിലാണ് ചെന്നിത്തലയുടെ പുതിയ ആരോപണം. വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്നാണ് ചെന്നിത്തലയുടെ വാദം. സര്‍ക്കാറിന്റെ കണ്ണായ സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. റവന്യൂ മന്ത്രിയുടെ കുറിപ്പ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ചെന്നിത്തല ആരോപിച്ചു.പൊതുമരാമത്ത് മന്ത്രിപോലും അറിയാതെ ഐഒസിയുടെ പ്രൊപോസല്‍ തള്ളിയാണ് സ്ഥലങ്ങൾ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. മിനി അദാനിമാരെ സഹായിക്കാനാണ് എല്ലാ പദ്ധതികളുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഐഒസി ക്വാട്ട്...
ഡൽഹി:തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി​ഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജനാഭിലാഷത്തിനു തുരങ്കം വയ്ക്കാൻ നിയമ സഭയെ ഉപയോഗിച്ചു എന്നാണ് മുരളീധരൻ ട്വീറ്റ് ചെയ്തത്."ജനങ്ങൾക്കെതിരെ നിലപാടെടുത്ത് അവരുടെ ആ​ഗ്രഹങ്ങൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് കേരള നിയമസഭ സ്വീകരിച്ചത്. പിണറായി വിജയൻ സർക്കാർ ജനവിരുദ്ധമാണ് എന്നാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തെ എതിർത്തുള്ള പ്രമേയം പാസ്സാക്കിയതിലൂടെ പിണറായി വിജയനും കോൺ​ഗ്രസിനും...
ന്യൂഡല്‍ഹി:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റി വെക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിലെ ഷെഡ്യൂൾ പ്രകാരം പരീക്ഷകൾ നടത്തുകയാണെങ്കിൽ അത് വിദ്യാർത്ഥികളുടെ ജീവൻ തന്നെ അപകടത്തിലാക്കുമെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അവസാന വീഡിയോ കോൺഫറൻസിൽ താൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും മമത വ്യക്തമാക്കി.സെപ്റ്റംബറിലാണ് ഈ രണ്ട് പരീക്ഷകളും തീരുമാനിച്ചിരിക്കുന്നത്. അപകട സാധ്യത വിലയിരുത്തി സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാകുന്നത്...
എറണാകുളം:സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ  കോതമംഗലം പള്ളി ഏറ്റെടുക്കാൻ സാവകാശം വേണമെന്ന്  എറണാകുളം ജില്ലാ കളക്ടർ ഹൈക്കോടതിയിൽ പറഞ്ഞു.  കൊവിഡിന്റെ പശ്ചാത്തലത്തിൽ സാവകാശം വേണമെന്നാണ് പറഞ്ഞത്. പള്ളി കണ്ടയ്ന്‍മെന്‍റ് സോണിലാണെന്നും പള്ളി ഉൾപ്പെടുന്ന മുനിസിപ്പൽ പരിധിയിൽ  മാത്രം 37 കൊവിഡ് രോഗികളുണ്ടെന്നും കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പള്ളി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുമ്പോൾ വിശ്വാസികൾ പ്രതിഷേധം നടത്താൻ സാധ്യതയുണ്ടെന്നും ഇത് കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ...
ന്യൂഡല്‍ഹി:രാഹുൽ ​ഗാന്ധിയെ വിമർശിച്ചുള്ള തന്റെ ട്വീറ്റ് കോൺ​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പിൻവലിച്ചു. രാഹുൽ ഗാന്ധി കപിൽ സിബലിനെ വിളിച്ചു സംസാരിച്ചതിനെത്തുടർന്നാണ് അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചത്. യോഗത്തില്‍ താന്‍ നേതാക്കള്‍ ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കപില്‍ സിബലിനോട് രാഹുല്‍ രാന്ധി പറഞ്ഞു. രാഹുലും മുതിര്‍ന്ന നേതാക്കളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിന് പിന്നാലെയാണ് പ്രതിസന്ധി അയയുന്നത്.സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തെഴുതിയ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. വിയോജിപ്പ്...
ഡൽഹി:എഫ്ഐഡിഇ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്‍റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. 4-2 നാണ് ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയത്.പൂള്‍ എയില്‍ ഇന്ത്യക്ക് 17 പോയിന്‍റും ചൈനയ്ക്ക് 16 പോയിന്‍റും ജര്‍മ്മനിക്ക് 11 പോയിന്‍റും ഇറാന് 9 പോയിന്‍റുമാണ് നേടാനായത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ജോര്‍ജ്ജിയയെ 4-2 പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ വിജയത്തുടക്കം. ജോര്‍ജ്ജിയയുടെ ലെവാന്‍ പാന്‍റുലൈയ്യയോട്...
ചെന്നൈ:പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായെന്ന പ്രസ്താവന പിൻവലിച്ച് മകൻ എസ്പി ചരൺ. എസ്പിബി കൊവിഡ് മുക്തനായെന്ന മകന്‍റെ പ്രസ്താവന എംജിഎംആശുപത്രി നിഷേധിച്ചതിന് പിന്നാലെയാണ് തന്റെ പ്രസ്താവന ചാരൻ തിരുത്തിയത്. എസ്പിബിയുടെ ആരോഗ്യനില രണ്ട് ദിവസമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കൊവിഡ് നെഗറ്റിവ് എന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആശുപത്രി വ്യക്തമാക്കി.ഇതോടെ, തെറ്റിധാരണയുടെ പുറത്തുണ്ടായ പ്രചരണമെന്നും ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നതായി ചരൺ അറിയിച്ചു. ഈ മാസം അഞ്ചിന് കൊവിഡ് ബാധയെത്തുടര്‍ന്നാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍...
അഹമ്മദാബാദ്:ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അതിതീവ്രമഴ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണം. ഈ രണ്ട് സംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ ഇതിനോടകം വെള്ളത്തിനടിയിലായിരിക്കുകയാണ്. ഗുജറാത്തിലെ ആനന്ദ്, ജുനഗഡ്, സൂറത്ത് തുടങ്ങിയ ജില്ലകളിൽ അതിതീവ്ര മഴയെത്തുടർന്ന് കാര്യമായ നാശനഷ്ടം ഉണ്ടായി.ദുരന്തനിവാരണ സേനയുടെ 13 ടീമുകളെ തീവ്രമേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഏഴ് ജില്ലകളിൽ നടന്ന അപകടങ്ങളിലായി ഇതുവരെ ഒൻപത് പേർ മരണപ്പെട്ടു. രാജസ്ഥാനിലെ പല ജില്ലകളിലും 20 സെന്റീമീറ്ററിൽ അധികം മഴ ലഭിച്ചു. ഇരു സംസ്ഥാനങ്ങളിൽ ഇന്നും...