25.5 C
Kochi
Saturday, October 16, 2021

Daily Archives: 29th August 2020

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും,...
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ  വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദുബായിൽ നിന്ന് എത്തിച്ച ഖുറാന്‍റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്‍റെ മറവിലും സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോയെന്നാണ് പരിശോധിക്കുന്നത്.കഴി‌ഞ്ഞ മാർച്ച് നാലിനാണ് യുഎഇ കോൺസൽ ജനറലിന്‍റെ  പേരിൽ നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങൾ എത്തിയത്. 4478 കിലോയെന്നാണ് വേ ബില്ലിൽ ഉളളത്. 250 പാക്കറ്റുകളാക്കിയാണ് ഖുറാൻ അയച്ചതെന്നും വ്യക്തമായി. ഈ ബില്ല് പരിശോധിച്ചശേഷമാണ് കസ്റ്റംസ് ഒരു ഖുറാന്‍റെ തൂക്കം...
ശ്രീനഗര്‍:ഇന്ത്യ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടിയിലൂടെയുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയതായി റിപ്പോർട്ട്. അതിര്‍ത്തി വേലികള്‍ക്ക് അടിയിലൂടെയാണ് ഈ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് ദേശീയ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാംബ മേഖലയിലാണ് 4 അടിയോളം വീതിയുള്ള തുരങ്കം പാകിസ്ഥാനില്‍ നിന്നാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് ബിഎസ്എഫ് വിശദമാക്കുന്നത്.അതിര്‍ത്തിയിലെ പരിശോധനകള്‍ക്കിടയിലാണ് തുരങ്കം കണ്ടെത്തിയത്. വിവിധ കാലങ്ങളില്‍ ഭീകരവാദികളെ രാജ്യാതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ഈ തുരങ്കം സഹായിച്ചിട്ടുണ്ടാവാമെന്ന സംശയമാണ് ബിഎസ്എഫിനുള്ളത്. ഇതോടെ നുഴഞ്ഞുകയറ്റ വിരുദ്ധ സേനയോട് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന്...
കൊച്ചി:എറണാകുളം കണ്ടെയ്‌നർ റോഡിൽ അപകടം. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറിയും സ്കൂട്ടറുകളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചേരാനല്ലൂർ സിഗ്നൽ ജങ്ഷനി സമീപത്താണ് അപകടം നടന്നത്.
മലപ്പുറം:കോവിഡിനെ പരാജയപ്പെടുത്തി 110 വയസുകാരി പാത്തു ജീവിതത്തിലേക്ക് തിരിച്ചെത്തി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ ആളെന്ന നേട്ടവും പാത്തുവിന് അവകാശപ്പെടാം.ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്. ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ആരോഗ്യവതിയായി തിരിച്ചു വന്നതില്‍ അതിയായ...
ഡൽഹി:ബിജെപി സർക്കാരിന്റെ അപ്രീതി ഭയന്ന് ബിജെപി നേതാക്കളുടെ മുസ്​ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ കണ്ണടയ്ക്കരുതെന്ന് ഫേസ്ബുക്ക് മേധാവിയോട് കോൺഗ്രസ്സ്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഓ മാർക് സുക്കൻബർഗിന് കോൺഗ്രസ് കത്തെഴുതി. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘട ചുമതലയുള്ള കെസി വേണുഗോപാൽ അയച്ച കത്തിൽ വ്യക്തമാക്കി. ഫേസ്ബുക്കിന്‍റെ ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഫേസ്ബുക്കിന്‍റെ വിദ്വേഷ പ്രസംഗ നിയമാവലികൾ ബിജെപി നേതാക്കൾക്കെതിരെയും ഹിന്ദുത്വവാദികൾക്കും സംഘടനകൾക്കും എതിരെയും നടപ്പാക്കുന്നത് ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥ അങ്കി ദാസ് തടയുന്നതായി ദ വാൾസ്ട്രീറ്റ്...
മല്‍മോ:ദക്ഷിണ സ്വീഡനിലെ മല്‍മോയില്‍ കലാപം. ഒരു തീവ്രവലതുപക്ഷ നേതാവിന്‍റെ റാലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയത്. തെരുവിലിറങ്ങിയ 300 പ്രതിഷേധക്കാർ തീവെയ്പ്പ് നടത്തുകയും പോലീസിനെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മണിക്കൂറുകൾ എടുത്താണ് സ്ഥിതി ശാന്തമാക്കിയത്.വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മല്‍മോയില്‍ വെള്ളിയാഴ്ച ഡനീഷ് വലതുപക്ഷ നേതാവ് റാസ്മസ് പല്വേദന്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഈ റാലിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. ചില തീവ്രവലതുപക്ഷക്കാര്‍ നഗരത്തില്‍ ഇസ്ലാം...
തിരുവനന്തപുരം:ജിഎസ്‍ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് മൂലമുണ്ടായ വരുമാന നഷ്‍ടം സംസ്ഥാനം ആർബിഐയിൽ നിന്ന് വായ്പയെടുത്ത് നികത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങളുടെ  വായപ പരിധി അര ശതമാനം ഉയര്‍ത്തിയത് കൊണ്ടുമാത്രം ഗുണമുണ്ടാകില്ല സമാന നിലപാടുള്ള സംസ്ഥാനങ്ങളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രത്തെ, തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.അതേസമയം ജിഎസ്ടി നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് വായ്പ നൽകാനുള്ള കേന്ദ്ര നിർദേശത്തെ...
തിരുവനന്തപുരം:ശശി തരൂരിനെതിരെ നടത്തിയ "ഗസ്റ്റ് ആര്‍ട്ടിസ്റ്റ്" പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. കോൺഗ്രസ്സ് നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചതിനു പിന്നാലെയാണ് തരൂരിനെതിരെ കൊടിക്കുന്നില്‍ സുരേഷ് വിമർശനം ഉന്നയിച്ചത്.പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ ശശി തരൂരിന്റെ അഭിപ്രായങ്ങളാണ് ജനാധിപത്യപരമായ തന്റെ വിമര്‍ശനങ്ങളുടെ കാതലെന്നും പാര്‍ട്ടിഫോറങ്ങളില്‍ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും താനുള്‍പ്പെടയുള്ള സഹപ്രവര്‍ത്തകര്‍ക്ക് വിയോജിപ്പികള്‍ ഉണ്ടെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. അത് വ്യക്തിപരമായ വിരോധമല്ല....
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുടെ കേസിലെ ഇടപെടൽ സ്വർണ്ണക്കടത്തിലെ ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് ചെന്നിത്തല ആരോപിച്ചു.  ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിന്‍റെ കുന്തമുന നീളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്‍റെ ഭാവി തന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ്. ഇടത് മുന്നണി പ്രതിപക്ഷത്തിരിക്കുമ്പോൾ ഇതായിരുന്നോ നയമെന്ന്...