Sun. May 5th, 2024
മലപ്പുറം:

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞിന്റെ സ്രവം കൊവിഡ് പരിശോധനക്കയച്ചു. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട് ചാത്തല്ലൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. മഞ്ചേരി മെഡിക്കൽ കോളേജിൽ തന്നെയാണ് മുൻ മോഹൻ ബഗാൻ താരം ഹംസക്കോയ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ പേരക്കുട്ടികൾ അടക്കം അഞ്ച് കുടുംബാങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട അടൂരിലും കൊവിഡ് നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജിനെ മരിച്ച നിലയിൽ കണ്ടെത്തി.

 

By Athira Sreekumar

Digital Journalist at Woke Malayalam