Thu. May 2nd, 2024
തിരുവനന്തപുരം:

സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന ആരംഭിക്കും. എച്ച്എൽഎൽ കമ്പനിയുടെ ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 10,000 കിറ്റുകൾ വിതരണം ചെയ്തു. മറ്റ് ജില്ലകളിൽ 5,000 വീതം എത്തിച്ചതായാണ് റിപ്പോർട്ട്.

രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ച് നടത്തുന്ന ദ്രുത പരിശോധനയിൽ ഐ ജി ജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്നും വ്യക്തമാകും. കേരളത്തിൽ ഉറവിടം അജ്ഞാതമായ രോഗ ബാധിതർ കൂടുതൽ ആയതോടെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താൻ ആരോഗ്യ മന്ത്രാലയം ആന്റിബോഡി പരിശോധന നടത്തുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam