Thu. May 2nd, 2024
കൊച്ചി:

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ 177 വീതം യാത്രക്കാരുമായി ഇന്ന് കേരളത്തിലെത്തും. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഈ വിമാനങ്ങളാണ് ഇന്ന് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത്. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ പുറപ്പെടുകയെന്ന് കേരളീയ സമാജം ജനറല്‍ സെക്രട്ടറി അറിയിച്ചു. ഇന്നലെ കൊച്ചിയിലെത്തിയ രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങളിൽ ജോലി നഷ്ടമായവരും ഗര്‍ഭിണികളും പ്രായമുള്ളവരും അടങ്ങുന്ന 169 വീതം ആളുകളാണ് ഉണ്ടായിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam