25 C
Kochi
Friday, September 24, 2021

Daily Archives: 24th December 2019

മുംബൈ:ഹിന്ദി സിനിമയുടെ ഇതിഹാസ താരമാണ്  അമിതാഭ് ബച്ചൻ. ബച്ചൻ രോഗബാധിതനാണെന്ന വാർത്ത ആരാധകര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നും, ആരാധകരുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി രേഖപ്പെടുത്തി  അമിതാഭ് ബച്ചൻ രംഗത്ത് എത്തിയിരിക്കുകയാണ്.  അതേസമയം സിനിമ രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് അമിതാഭ് ബച്ചനായിരുന്നു. പനി ബാധിച്ചതിനാൽ യാത്ര ചെയ്യാൻ തനിക്ക് അനുവാദമില്ല. ദേശീയ അവാര്‍ഡ് ചടങ്ങിന് എത്താനാകില്ല. ഖേദിക്കുന്നുവെന്ന് അമിതാഭ് ബച്ചൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ബച്ചൻ ഇപ്പോൾ ആരാധകർക്കു മുൻപിൽ ...
ചെന്നൈ: പ്രശസ്ത സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിത കഥ സിനിമയാകുന്നു. മോഹൻലാല്‍ ആയിരിക്കും ചെമ്പൈ വൈദ്യനാഥ ഭാഗവതരായി അഭിനയിക്കുകയെന്ന സൂചനയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.സിനിമ സംവിധാനം ചെയ്യുന്ന വിജിത് സിനിമയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. മുന്തിരി മൊഞ്ചൻ എന്ന സിനിമയെടുത്ത സംവിധായകനാണ് വിജിത് നമ്പ്യാര്‍. കര്‍ണ്ണാടക സംഗീതത്തിന്റെ കുലപതിയായിട്ടാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കണക്കാക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്‍മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1896 സെപ്റ്റംബർ ഒന്നിന് പാലക്കാട് ജില്ലയിൽ കോട്ടായി...
മെല്‍ബണ്‍:ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നും ഒരേയൊരു താരം മാത്രമേ ടീമിലിടം പിടിച്ചിട്ടുള്ളൂ. ലോകമാകെ ആരാധകരുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയാണ് ടീമില്‍ ഉള്‍ർപ്പെടുത്തിയിരിക്കുന്നത്.ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.ടീമിന്റെ നായകനും കോലി തന്നെയാണ്. വിസ്ഡണിന്റെ റിവ്യു പാനലാണ്പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ടീമിനെ തിരഞ്ഞെടുത്തത്.ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കാണ്...
കൊച്ചി:പ്രേക്ഷകരെ ത്രസിപ്പിച്ച് മലയാളചിത്രം ദ കുങ് ഫു മാസ്റ്റര്‍ ട്രെയിലര്‍ പുറത്തിറങ്ങി. പൂമരത്തിനുശേഷം എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചുരുക്കം മലയാള സിനിമകളിലൊന്നാണ് ഇതെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.പൂമരം ഫെയിം നീത പിളള, ജിജി സ്‌കറിയ, സനൂപ് ദിനേശ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും...
ന്യൂഡൽഹി:ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തു വന്നു."എന്‍പിആര്‍=എന്‍ആര്‍സി. മോദി സര്‍ക്കാര്‍ എത്രത്തോളം നുണ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും? എന്‍ആര്‍സി പ്രവര്‍ത്തനം ആരംഭിക്കാനുള്ള അടിസ്ഥാന രേഖയാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററെന്ന് ഈ സര്‍ക്കാര്‍ രാജ്യസഭയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്, '' സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.അതേസമയം കേരളം ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ എന്‍ആര്‍സി നടപ്പാ ക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ  എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍പിആറും  തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന്...
മുംബെെ:തെലുങ്കു സ്പോര്‍ട്സ് ഡ്രാമ ജേഴ്സിയുടെ ഹിന്ദി റീമേക്കില്‍ നായകനായെത്തുന്നത് ഷാഹിദ് കപൂര്‍. തെലുങ്കില്‍ നാനിയാണ് ജേഴ്സിയില്‍ നായകനായെത്തിയത്. മധ്യവയ്സകനായ അര്‍ജുന്‍ എന്ന ക്രിക്കറ്റ് താരമായായിരുന്നു നാനി അഭിനയിച്ചത്.കായിക താരമെന്ന നിലയില്‍ തന്‍റെ കരിയര്‍ കെട്ടിപ്പടുത്ത്, ഒടുവില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നതാണ് ചിത്രം പറയുന്നത്.  ജേഴ്സി തെലുങ്കില്‍ സംവിധാനം ചെയ്ത ഗൗതം തിന്നാനൂരി തന്നെയാണ് റീമേക്കും സംവിധാനം ചെയ്യുന്നത്.''എന്റെ ജേഴ്സി എന്ന ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ...
ചെന്നൈ:തെന്നിന്ത്യൻ താരലോകത്തെ ശ്രദ്ധേയയായ നടിയാണ് അനുഷ്‍ക ഷെട്ടി. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അനുഷ്‍ക ഷെട്ടി ആക്ഷൻ  നായികയായി എത്തുന്നത്. ആക്ഷനു പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഗൗതം വാസുദേവിന്റെ സംവിധാനത്തില്‍ എത്തുകയെന്നാണ് റിപ്പോർട്ട്. ഗോവിന്ദ് നിഹാലനിയുടെ നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നായികക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഗൗതം വാസുദേവ് ചിത്രത്തിൽ അനുഷ്‍ക ഷെട്ടിയുടെ ഒട്ടേറെ ആക്ഷൻ രംഗങ്ങളും ചെയ്യാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.എന്നാൽ അനുഷ്‍ക ഷെട്ടി നായികയായി ഉടൻ പ്രദര്‍ശനത്തിന് എത്തുന്ന സിനിമ നിശബ്‍ദം ആണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍...
കോഴഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു. വളരെ വ്യത്യസ്തതയാർന്ന പ്രതിഷേധ പരിപാടികളിലൂടെ നിരവധി മലയാളികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിക്കുന്നത്‌.കരോളിലൂടെ നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ പള്ളി."എവിടെ ഞങ്ങളുടെ രാജാവ്? ക്രിസ്തുമസ്: അഭയാർഥികളുടെ ആഘോഷം" എന്ന സന്ദേശമുയർത്തി ഇടവകയിൽ മുസ്ലിം ജനവിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവജന സഖ്യം അംഗങ്ങൾ മുസ്ലിം വേഷത്തിലെത്തി ക്രിസ്തുമസ് ഗാനം ആലപിച്ചു.വെളുത്ത വസ്ത്രത്തോടൊപ്പം കറുത്ത തട്ടമിട്ട പെൺകുട്ടികളും വെള്ള തൊപ്പി ധരിച്ച...
#ദിനസരികള്‍ 980 രാജ്യത്തോടു കൂറുപുലര്‍ത്തിക്കൊണ്ട് ചില പ്രത്യേക ജീവനക്കാരില്‍ നിന്നും ലഭിച്ച പ്രസ്താവനകളെ പ്രധാനമന്ത്രി അംഗീകരിച്ചിരുന്നോ എന്ന കാര്യം നമുക്കറിഞ്ഞു കൂടാ. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന പട്ടേലിനുള്ള തികച്ചും വ്യത്യസ്തമായ ഒരു കത്തില്‍ നെഹ്രു തന്റെ അഭിപ്രായത്തെ ഇങ്ങനെ ക്രോഡീകരിക്കുന്നുണ്ട്.“പാകിസ്താനില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് തക്കതായ തിരിച്ചടി കൊടുക്കണമെന്നുള്ള ആവശ്യം നമുക്കു ചുറ്റും ഉയരുന്നതു കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതൊരു തരത്തിലും എന്നില്‍ സ്വാധീനം ചെലുത്തുന്നില്ല. എന്നുമാത്രവുമല്ല അത്തരത്തിലുള്ള...
മുംബെെ:   കങ്കണ റാണാവത്ത് മുഖ്യവേഷത്തിലെത്തുന്ന പങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഇന്ത്യന്‍ വനിത കബഡി താരമായാണ് കങ്കണ വേഷമിടുന്നത്. ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിട്ടുണ്ട്. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായിട്ടാകും എത്തുക.മുന്‍ കബഡി താരമായ ജയ നിഗം എന്ന വനിത വിവാഹത്തിനു ശേഷം വീണ്ടും ഒരു കബഡി പ്ലേയറായി തിരിച്ചു വരാനാഗ്രഹിക്കുന്നതും, തന്റെ പരിശ്രമത്തിന്റെ ഫലമായി ഇന്ത്യയ്ക്കായി കളിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ജാസ്സി...