28 C
Kochi
Monday, September 20, 2021
Home Authors Posts by webdesk16

webdesk16

100 POSTS 0 COMMENTS

“നിന്നെ തലകീഴാക്കി കെട്ടിത്തൂക്കി താടി വടിച്ച് തെലങ്കാന മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കും.” ഒവൈസിക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബിജെപി എംപി

ഹൈദരാബാദ്:എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി അരവിന്ദ് കുമാര്‍ രംഗത്തെത്തി. ഒവൈസിയെ തലകീഴായി തൂക്കുമെന്നും താടി വടിച്ചെടുക്കുമെന്നും അരവിന്ദ് കുമാര്‍ ഭീഷണിപ്പെടുത്തി. ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന് അയച്ചുകൊടുക്കുമെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു.എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന മുഖ്യമന്ത്രി കെ...

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ ആദിത്യനാഥ് പോലീസ് കസ്റ്റഡിയിലെടുത്തു 

ലഖ്നൌ:   മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്. ഉത്തർ പ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കണ്ണനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനിരിക്കേയാണ് പോലീസിന്റെ ഈ നടപടി.എന്നാൽ ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍...

അടവ് മാറ്റി മോദി; പൗരത്വ നിയമഭേദഗതിക്കെതിരെയല്ല പാക്കിസ്ഥാനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പുതിയ വാദം

ബംഗളൂരു:   പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന പുതിയ വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യയുടെ കൂടി ഉത്തരവാദിത്തമാണെന്നും കര്‍ണാടകയിലെ തുംകുരുവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് മോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കരുതെന്നും മോദി ആഹ്വാനം ചെയ്തു. പാക്കിസ്ഥാനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും...

വിദേശത്തു പോകുന്ന കുട്ടികൾ ബീഫ് കഴിക്കുന്നതു ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്: കേന്ദ്ര മന്ത്രി

ന്യൂഡൽഹി:   ഇന്ത്യൻ സംസ്കാരം കാത്തുപുലർത്താൻ സ്കൂളുകളിൽ ഹിന്ദു മതഗ്രന്ഥമായ ഭ​ഗവത് ​ഗീത പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ‘നമ്മള്‍ കുട്ടികളെ മിഷണറി സ്‌കൂളുകളില്‍ ആയക്കുന്നു. പിന്നീട് അവർ ഉന്നതവിദ്യാഭ്യാസം നേടുന്നത് ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ ആയിരിക്കും. അല്ലങ്കിൽ വിദേശത്തു പോയി, അവിടന്നു ബീഫ് കഴിക്കുന്നു’ എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.‘ഇന്ത്യക്കു പുറത്തു പോകുമ്പോൾ ഗോമാംസം...

തമിഴ്‌നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ആദ്യഫലം ഭരണകക്ഷിക്ക് അനുകൂലം

ചെന്നൈ:   തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ ഭരണകക്ഷിയായ എഐഎഡിഎംകെ ക്ക് അനുകൂലമാണ്. രാമനാഥപുരം ജില്ലയിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലങ്ങളാണ് ഭരണകക്ഷിക്ക് അനുകൂലമായി നിൽക്കുന്നത്.ഡിസംബര്‍ 27, 30 തീയതികളിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തിയത്. 27 ജില്ലകളിൽ 315 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയാക്കി. ആദ്യ ഘട്ട വോട്ടെടുപ്പിൽ 76.19 ശതമാനവും രണ്ടാം ഘട്ട വോട്ടെടുപ്പിൽ...

പൗരത്വ നിയമത്തിനെതിരെ കേരളത്തിന്റെ പ്രമേയത്തിനു നിയമ സാധുതയില്ല: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന്  ഭരണഘടനാപരമായി നിയമ സാധുതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഭജനത്തില്‍ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ലന്നാണ് ഗവർണറുടെ അവകാശവാദം.പൗരത്വ വിഷയം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരാണ് കൈകാര്യം ചെയ്യുന്നത്. അതിൽ സംസ്ഥാന സര്‍ക്കാരിനു ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പൗരത്വ ഭേദഗതി...

റിപ്പബ്ലിക് ദിന പരേഡ്: ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കി കേന്ദ്ര സർക്കാർ

കൊൽക്കത്ത:   ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ടാബ്ലോ ഒഴിവാക്കി പ്രതിരോധ മന്ത്രാലയം. എന്നാൽ റിപ്പബ്ലിക് ദിന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകള്‍ ഉണ്ടായിരിക്കും.ഇന്ത്യൻ പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് ടാബ്ലോകളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍...

മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് പ്രാബല്യത്തിൽ വന്നു; ആദ്യ വിസ നൽകിയത് ബിജെപി നേതാവിന് 

ഇംഫാല്‍:മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി തുടങ്ങി. മണിപ്പൂരിനു പുറത്തു നിന്നു വരുന്നവർക്കാണ്  ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ബാധകമാവുക. ഏറെ നാളത്തെ മണിപ്പൂരുകാരുടെ ആവശ്യമാണ് ഇതിലൂടെ നടപ്പിലായിരിക്കുന്നത്. അടുത്തിടെയാണ് ഇതു സംബന്ധിച്ച ബിൽ ലോകസഭ പാസാക്കിയത്.മണിപ്പൂരിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യത്തെ ഐഎല്‍പി ലഭിച്ചത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനായിരുന്നു. ഏഴ്...

മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്​ ഫെബ്രുവരി ഒന്നിന്; ധനമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച് വ്യാവസായിക ലോകം

ന്യൂ​ഡ​ല്‍​ഹി:   ഫെബ്രുവരി ഒന്നിനു രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പുത്തൻ സാമ്പത്തിക തന്ത്രങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്നു ഉണ്ടാകുമോ എന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്. മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കോ​ര്‍പ്പ​റേ​റ്റ്​ ടാ​ക്​​സ്​ കു​റയ്​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ...

ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം അഴിച്ചു വിട്ടത് കോണ്‍ഗ്രസും, ആം ആദ്മി പാർട്ടിയുമാണെന്ന് പ്രകാശ് ജാവദേകർ

ന്യൂഡൽഹി:ദേശീയ പൗരത്വത്തിന്റെ പേരു പറഞ്ഞു പേരില്‍ ഡല്‍ഹിയില്‍ അക്രമം സംഘടിപ്പിച്ചത് കോണ്‍ഗ്രസും, എഎപിയുമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. "കോണ്‍ഗ്രസുകാരും,ആം ആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്‍ കലാപത്തിനുള്ള ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതോടെയാണ് ഡല്‍ഹിയിലെ അന്തരീക്ഷം മോശമായത്, '' പ്രകാശ് ജാവദേകര്‍ അവകാശപ്പെട്ടു.ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നടന്ന പൗരത്വ ഭേദഗതി നിയമ...