29 C
Kochi
Saturday, September 25, 2021

Daily Archives: 9th December 2019

റഷ്യ: റഷ്യയ്ക്ക് കായികരംഗത്ത് നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.ഇതോടെ 2020ലെ ടോക്കിയോ ഒളിമ്പിക്സിലും, ഖത്തറില്‍ നടക്കുന്ന 2022ലെ വേള്‍ഡ് കപ്പിലും റഷ്യയ്ക്ക് പങ്കെടുക്കാനാകില്ല. 2022 വിന്‍റര്‍ ഒളിന്പിക്സില്‍ നിന്നും റഷ്യ അകന്നു നില്‍ക്കേണ്ടി വരും.കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സി റഷ്യയെ വിലക്കിയത്.സ്വിറ്റ്സർലൻഡിലെ ലോസാനിൽ നടന്ന യോഗത്തിലാണ് വാഡയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി റഷ്യയെ വിലക്കുന്നത് സംബന്ധിച്ച് ഏകകണ്ഠമായ...
ന്യൂഡല്‍ഹി:റിയല്‍മിയുടെ വയര്‍ലെസ് ഇയര്‍ഫോണ്‍ 'ബഡ്‌സ് എയറി'ന്റെ ചിത്രം പുറത്തുവിട്ടു. ആപ്പിളിന്റെ എതിരാളിയാവും ബഡ്‌സ് എയര്‍ എന്നാണ് സാങ്കേതിക ലോകത്തെ വിലയിരുത്തല്‍.എയര്‍പോഡിന് സമാനമായ രൂപത്തിലാണ് രൂപകല്പന. പുറത്തിറക്കിയ ചിത്രത്തില്‍ വെള്ള, മഞ്ഞ, കറുപ്പ് നിറങ്ങളിലാണ് ബഡ്‌സ് എയറുള്ളത്. കൂടുതല്‍ നിറങ്ങളില്‍ ലഭ്യമാണോ എന്നകാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.ഡിസംബര്‍ 17ന് പുറത്തിറക്കുന്ന പുതിയ റിയല്‍മി സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം ബഡ്‌സ് എയറും പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.ആപ്പിള്‍ എയര്‍പോഡില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും റിയല്‍മി ബഡ്‌സ് എയറിനില്ല....
ന്യൂഡല്‍ഹി: ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർത്ഥികൾക്കുനേരെ  പൊലീസ് ലാത്തി വീശിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ഡൽഹിയിലെ ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷന്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിവീശുകയുമായിരുന്നു.ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന പിന്‍ലിക്കുക, വെെസ് ചാന്‍സിലറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തിയത്.ഈ...
പാരിസ്:ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും ഷാംപെയ്ന്‍ മുതലായ മറ്റ് ഫ്രഞ്ച് സാധനങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ ചോദ്യം ചെയ്യാൻ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്ന് ഫ്രഞ്ച് ധനകാര്യ മന്ത്രി ബ്രൂണോ ലെ മെയര്‍.ഡിജിറ്റല്‍ കമ്പനികള്‍ക്കുള്ള ദേശീയ നികുതി യുഎസ് കമ്പനികളെ പോലെ തന്നെ യൂറോപ്യന്‍ കമ്പനികളെയും ഫ്രഞ്ച് കമ്പനികളേയും ചൈനീസ് കമ്പനികളേയും ബാധിക്കും.യുഎസ് കമ്പനികള്‍ക്ക് ഫ്രാന്‍സില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മതിയായ നികുതി സര്‍ക്കാരിന് നല്‍കുന്നില്ല എന്ന് പാരിസ് മുന്‍പ് പരാതിപ്പെട്ടിരുന്നു.ഫ്രാന്‍സില്‍...
ചെന്നെെ: വിവാദങ്ങള്‍ക്കിടയിലും അവാര്‍ഡിന്‍റെ തിളക്കത്തില്‍ യുവതാരം ഷെയ്ന്‍ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയ്ൻ ഏറ്റുവാങ്ങി. ചെന്നെെയില്‍ വച്ച് നടന്ന ചടങ്ങില്‍ തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്.തുടര്‍ന്ന്, ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിന്‍റെ കെെയ്യടി നേടി. കുമ്പളങ്ങി നെെറ്റ്സ്, ഇഷ്ക് എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിനായിരുന്നു തമിഴ്നാട് പുരസ്കാരം നല്‍കി താരത്തെ ആദരിച്ചത്. തോറ്റ് കൊടുക്കാത്തതിന് താന്‍ തന്നോട് തന്നെ നന്ദി...
നാഗ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. നാഗ്പൂരില്‍ ബലാത്സംഗം ശ്രമം ചെറുത്ത അഞ്ച് വയസ്സുകാരിയെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. 32 വയസ്സുകാരനായ പ്രതി സഞ്ജയ് ദേവ് പുരിയെ പൊലീസ് അറസ്റ്റു ചെയ്തു.നാഗ്പൂരില്‍ നിന്നും 30 കിലേമീറ്റര്‍ അകലെയുള്ള ലിംഗ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. പീഡന ശ്രമം ചെറുത്ത കുട്ടിയുടെ തലയ്ക്ക് പ്രതി കല്ലുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ...
ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിഷേധവുമായി രംഗത്ത്. മതാടിസ്ഥാനത്തിൽ പൗരത്വം നല്‍കാനാണ് ബില്ല് നിഷ്കർഷിക്കുന്നത്. കൂടാതെ, മുസ്ലിംങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാജ്യത്ത് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രതിഷേധങ്ങള്‍ നടക്കുന്നത്.സന്ദീപ് ത്രിവേദി (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, മുംബൈ), രാജേഷ് ഗോപകുമാർ (ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ്, ബെംഗളൂരു), ആതിഷ് ദാബോൽക്കർ (ഇന്റർനാഷണൽ...
ബീജിങ്:ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുടെ വളര്‍ച്ച അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് ശതമാനം വരെ കുറയുമെന്ന് കേന്ദ്ര ബാങ്ക് സാമ്പത്തിക ഉപദേഷ്ടാവ് ല്യൂ ഷിന്‍.ചൈനയുടെ സാമ്പത്തിക നയം നിലവില്‍ അയഞ്ഞ അവസ്ഥയിലാണ്. മൂന്നാംപാദ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും പതുക്കെയാണ് മുന്നോട്ട് പോകുന്നത്.എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ വളര്‍ച്ചാ ലക്ഷ്യമായ 6-6.5 ശതമാനം എന്ന നിലയില്‍ തന്നെയാണ് നിലവിലെ വളര്‍ച്ച.ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയിലാണ് ചൈന...
കര്‍ണാടക: യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ 12ലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ്, ജെഡിഎസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണം സുരക്ഷിതമാക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് ഇരട്ടിമധുരമാണ്.അതേസമയം, വിമതരെ പാഠം പാഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റ് സ്വന്തമാക്കിയപ്പോള്‍, ഒരു സീറ്റിലും ജയിക്കാനാകാതെ ജെഡിഎസും തകര്‍ന്നു.കോണ്‍ഗ്രസിന് കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകൾ പോലും നഷ്ടമായി. ശിവാജി...
ബെംഗളൂരു:ഓട്ടോ, മെറ്റല്‍ ഓഹരികളിലെ നേട്ടത്തോടെ ഇന്ത്യന്‍ ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. അതേസമയം, ഐടി, ഉപഭോക്തൃമേഖലകളിലെ ഓഹരികള്‍ ഇടിഞ്ഞു.നിഫ്റ്റി 0.13 ശതമാനം വര്‍ധനയോടെ 11,937.50 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 0.10 ശതമാനം ഉയര്‍ന്ന് 40,487.43 രൂപയിലെത്തി. ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 40,645.63 രൂപയാണ്.നിഫ്റ്റി ഓട്ടോ 0.73% ഉയര്‍ന്നപ്പോള്‍, നിഫ്റ്റി ഐടിയില്‍ ഓഹരികളുടെ മൂല്യം 0.87 ശതമാനം താഴ്ന്നു.കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഓഹരി 2.2% ഉയര്‍ന്നു....