29 C
Kochi
Saturday, September 25, 2021

Daily Archives: 15th December 2019

ജര്‍മനി: ഉയിഗൂര്‍ മുസ്ലിംങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളില്‍ പ്രതിഷേധവുമായി ആഴ്‌സണല്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍.  ചെെനയില്‍ ഈ മുസ്ലീം വിഭാഗം നേരിടുന്ന ക്രൂരമായ പീഡനങ്ങളില്‍ മുസ്ലീം സമുദായം പുലര്‍ത്തുന്ന മൗനത്തിനെതിരെയും ഓസില്‍ രൂക്ഷമായി വിമര്‍ശിച്ചു.''അവര്‍ ഖുര്‍ആന്‍ കത്തിക്കുന്നു, മസ്ജിദുകള്‍ അടക്കുന്നു, മദ്രസകള്‍ നിരോധിക്കുന്നു, മുസ്‌ലിം നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു, നമ്മുടെ സഹോദരങ്ങളെ ക്യാമ്പിലടക്കുന്നു, സഹോദരികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും മുസ്‌ലിം സമുദായം നിശബ്ദതയിലാണ്’ -...
തിരുവനന്തപുരം:ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് ആകാശത്ത് സമ്മാനമൊരുക്കി വെച്ചിരിക്കയാണ് സൂര്യനും ചന്ദ്രനും ഭൂമിയും ചേര്‍ന്ന്. ഇത്തവണ വലയഗ്രഹണമാണ് ശാസ്ത്രലോകത്തിനുള്ള സമ്മാനം.സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്.സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് വലയഗ്രഹണത്തിന്റെ പൂര്‍ണമായ കാഴ്ചയുള്ള പാത കടന്നുപോകുന്നത്.ഈ പാതയുടെ ഇരുവശത്ത് നിന്നും ഇതേസമയത്ത് തന്നെ ഭാഗിക സൂര്യഗ്രഹണവും കാണാം....
ഡുംക:പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ വര്‍ഗ്ഗീയ പരാമര്‍ശവും നടത്തി രംഗത്തെത്തിയിരിക്കുകയാണ് മോദി.അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് മോദി പറഞ്ഞത്. ജാർഖണ്ഡിലെ ഡുംകയിൽ‌ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകവേയാണ് ഈ വിദ്വേഷ പരാമര്‍ശം.''അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന അസമിലെ സഹോദരി സഹോദരന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെയാണ് അവര്‍...
ന്യൂഡല്‍ഹി:ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങള്‍ ദിനംപ്രതി ഉയരങ്ങള്‍ എത്തിപ്പിടിക്കുകയാണ്.വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇസ്രോ ഗവേഷകര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തത്സമയ സ്ഥാനനിര്‍ണയവും മറ്റു സേവനങ്ങളും നല്‍കുന്ന ഒരു സ്വയംഭരണ പ്രാദേശിക സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സംവിധാനമായ നാവിക്‌ന് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരിക്കയാണ്.നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് 2020ന്റെ കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ, ജപ്പാന്റെ ക്യുഇഎസ്എസ്എസ് എന്നിവയ്‌ക്കൊപ്പമാണ് നാവികിനേയും കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുന്നത്.ഗതിനിര്‍ണയ മേഖലയില്‍ (നാവിഗേഷന്‍) സ്വയം പര്യാപ്തത  നേടിക്കൊണ്ടാണ്...
ഷാങ്ഗായി:യുഎസ് ചരക്കുകള്‍ക്കുമേല്‍ ഡിസംബര്‍ 15 ന് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന അധിക തീരുവ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റംസ് താരിഫ് കമ്മീഷന്‍ ഞായറാഴ്ച അറിയിച്ചു.ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകൾ  തമ്മില്‍ 'ഒന്നാം ഘട്ട' വ്യാപാര കരാര്‍ വെള്ളിയാഴ്ച അംഗീകരിച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.കരാറുകള്‍ക്കും കിംവദന്തികള്‍ക്കും ലോകവിപണിയെ മാസങ്ങളോളം വട്ടം കറക്കിയതിനുമൊടുവില്‍ വ്യാപാര തര്‍ക്കം അയയുന്നതിന് സമാനമായാണ് ചൈന യുഎസില്‍ നിന്നുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മേലുളള നികുതി കുറയ്ക്കുന്നത്.ധാന്യം, ഗോതമ്പ്,...
കൊച്ചി ബ്യൂറോ:പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തിപ്പടരുമ്പോള്‍ കെെകോര്‍ത്ത്  സുഡാനി ഫ്രം നെെജീരിയ ടീം. പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും  സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാക്കളും വിട്ടുനില്‍ക്കും."പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക്‌ ഞാനും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളും...
ന്യൂഡല്‍ഹി:ടോള്‍ പ്ലാസ വഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ പണമായി നല്‍കാതെ ഡിജിറ്റലായി ഈടാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ജനുവരി പതിനഞ്ച് മുതല്‍ ടോള്‍ പ്ലാസ വഴി കടന്നു പോകണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്.ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് ഡിസംബര്‍ 15 ലേക്ക് നീട്ടി. വീണ്ടും പുതുക്കിയ തിയ്യതിയാണ് ജനുവരി 15.ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനും സമയലാഭവും ഇന്ധനലാഭവും ടോള്‍ പ്ലാസകളുടെ...
കുവെെത്ത്: കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാര്‍ ഗതാഗതനിയമം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം പരിശോധനാ ക്യാമ്പയിനിന് തുടക്കം കുറിക്കുന്നു.ആറ് ഗവർണറേറ്റുകളിലും പ്രത്യേക സംഘം രൂപവത്കരിച്ച് വ്യാപക പരിശോധന നടത്താനാണ് പദ്ധതി.ബെെക്കില്‍ ഭക്ഷണ സാധനങ്ങളും,  പലചരക്കുകളും വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്നവര്‍  വ്യാപകമായി ഗതാഗത നിയമം ലംഘിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.ഹെല്‍മറ്റും, ലെെസന്‍സുമില്ലാതെ ബെെക്ക് ഓടിക്കുക, റെഡ് സിഗ്നല്‍ ലംഘിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലായും റിപ്പോര്‍ട്ട്...
#ദിനസരികള്‍ 971 “A deadly pall hung over India, under which the classes were smothered and the masses breathed with difficulty. The Muslim and Hindu ruling princes were disarmed and isolated; the Muslim and Hindu families tribes and castes which had provide soldiers administrators and leaders were ostracized from offices of...
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍, അവരുടെ സൗകര്യത്തിനനുസരിച്ച് വാട്സ് ആപ്പ് എന്നും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. പുതിയ ഫീച്ചറുകള്‍ പ്ലാറ്റിഫോമിന്‍റെ പരിഷ്കരണത്തിനനുസരിച്ച് മാറ്റുമ്പോള്‍ പഴയ വേര്‍ഷന്‍ നീക്കം ചെയ്യാനും വാട്സ് ആപ്പ് മടി കാണിക്കാറില്ല. ഇപ്പോള്‍ അത് ഒന്നുകൂടി തെളിയിക്കുകയാണ് വാട്സ് ആപ്പിന്‍റെ പുതിയ പ്രഖ്യാപനത്തിലൂടെ.2019ന്‍റെ അവസാനത്തോടെ ചില ഒഎസ്  പതിപ്പുകളുള്ള ഫോണുകളില്‍ നിന്നും വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കും എന്നറിയിച്ചിരിക്കുകയാണ് കമ്പനി.2020 ജനുവരി ഒന്നുമുതല്‍ ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ്...