29 C
Kochi
Saturday, September 25, 2021

Daily Archives: 11th December 2019

ദോഹ:ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്‍പതാമത് ജിസിസി ഉച്ചകോടി നടന്നത്.ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇറാന്റെ നിലപാട് മേഖലക്ക് ഭീഷണിയാണെന്നും ഇത്തരം പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുമെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി.അംഗ രാജ്യങ്ങള്‍ക്കിടയില്‍ സൈനിക മേഖലയിലും സുരക്ഷാ മേഖലയിലും സാമ്പത്തിക രംഗത്തും സഹകരണം വര്‍ധിപ്പിക്കാന്‍ ഉച്ചകോടിയില്‍ തീരുമാനമായി.മേഖലയില്‍ സുരക്ഷിതവും സ്വതന്ത്രവുമായ എണ്ണ വിതരണത്തിന് സാഹചര്യം ഒരുക്കാന്‍ അന്താരാഷ്ട്ര സമൂഹം...
ബെംഗളൂരു:ഐടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളിലെ ഉയര്‍ച്ചയില്‍ ബുധനാഴ്ച ഓഹരി വിപണി ലാഭത്തില്‍ അവസാനിച്ചു.ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന വര്‍ദ്ധനവില്‍ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും 0.43% ഉയര്‍ച്ചയില്‍ സെന്‍സെക്‌സ് 40,412.57 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റി 0.45% വര്‍ദ്ധിച്ച് 11,910.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇന്നലെ ലാഭത്തില്‍ അവസാനിച്ച യെസ് ബാങ്ക് ഓഹരികള്‍ ഇന്ന് ഇടിഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ ഓഹരികള്‍ ഇന്നും നേട്ടത്തില്‍ അവസാനിച്ചു.നിഫ്റ്റിയില്‍ ഏറ്റവും ഉയര്‍ന്നത് ഗെയിലിന്റെ ഓഹരികളാണ്.
ന്യൂഡല്‍ഹി:ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഭാരത് ബോണ്ട് നാളെ ആരംഭിക്കും.ഇടിഎഫിന്റെ എന്‍എഫ്ഓയ്ക്ക് (ന്യൂ ഫണ്ട് ഓഫര്‍) സെബി അംഗീകാരം നല്‍കിയതോടെയാണ് ഇടിഎഫ് ഡിസംബര്‍ 12ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്.നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇടിഎഫിലൂടെ ധനസമാഹരണം നടത്താം. ഡീമാറ്റ് അക്കൗണ്ട് ഉള്ള ആര്‍ക്കും ഇടിഎഫിനായി അപേക്ഷ നല്‍കാനുമാകും. നികുതി ആനുകൂല്യം ലഭിക്കുമെന്നതാണ് പ്രധാന നേട്ടം.നിക്ഷേപകര്‍ക്ക് ഡിസംബര്‍ 20 വരെ എന്‍എഫ്ഒയില്‍ നിക്ഷേപം നടത്താവുന്നതാണ്. മൂന്ന് വര്‍ഷം...
കോട്ടയം: രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.നേരത്തെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നം നല്‍കാനുള്ള അധികാരം പിജെ ജോസഫിനാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍, ചിഹ്നം തീരുമാനിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നായിരുന്നു ജോസ് പക്ഷത്തിന്‍റെ വാദം.അകലകുന്നം പഞ്ചായത്തിലെ ആറുവാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍...
തിരുവനന്തപുരം:കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി.മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി.2018-19 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു. മുന്‍സാമ്പത്തിക വര്‍ഷത്തില്‍ ഇത് 553.41 കോടി രൂപയായിരുന്നു.166.92 കോടി രൂപയാണ് നിലവില്‍ സിയാലിന്റെ ലാഭം. 27% ലാഭവിഹിതമാണ് സര്‍ക്കാരിന് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.30 രാജ്യങ്ങളില്‍...
അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്തു വന്നു. ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ചു.ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം നടന്ന കലാപം ആസൂത്രിതമായിരുന്നില്ലെന്നും, കലാപം തടയാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്നുമാണ് കമ്മീഷന്‍റെ വാദം. അതെ സമയം, മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ഉന്നയിച്ച...
മുംബൈ:ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം പറയുന്ന ചപ്പക്കിന്റെ  ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി.മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചപ്പക്കിൽ  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപികാ പദുകോണാണ്.ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ നിർമാതാവ് ദീപിക ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. വിവാഹാഭ്യർത്ഥന  നിരസിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചാം വയസ്സില്‍ ആസിഡ് ആക്രമണത്തിനിരയാകേണ്ടി വന്ന പെൺകുട്ടിയാണ് ലക്ഷ്മി അഗർവാൾ.ലക്ഷ്മിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമ നിര്‍മ്മിക്കുന്നത്ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും, മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും, ദീപികയുടെ നിര്‍മ്മാണ...
ചെന്നൈ:ഇന്ത്യയുടെ ആദ്യ ചാരനിരീക്ഷണ ഉപഗ്രഹവും രണ്ടാമത് റഡാര്‍ ഇമേജിംഗ് ഉപഗ്രഹവുമായ റിസാറ്റ്-2ബിആര്‍1 ന്റെ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍.പിഎസ്എല്‍വി സി-48 വാഹനത്തിലാണ് വിക്ഷേപണം നടന്നത്. റിസാറ്റ്-2 അടക്കം 9 ഉപഗ്രഹങ്ങളെയാണ് ഇത്തവണ പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചത്.പിഎസ്എല്‍വിയുടെ 50-ാമത്തെ വിക്ഷേപണവും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള 75ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്.വിക്ഷേപണം നടന്ന് 21 മിനിറ്റിനകം ദൗത്യം പൂര്‍ത്തിയായി. 16.26 മിനിറ്റിനുള്ളില്‍ റിസാറ്റ്-2 പിഎസ്എല്‍വിയില്‍ നിന്ന്...
ന്യൂഡൽഹി:സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കേണ്ടന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നവമാധ്യമ അക്കൗണ്ടുകളെ ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവയുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്   ബിജെപി നേതാവ് അശ്വിനി കുമാർ  ഉപാധ്യായയാണ് ഹർജി നൽകിയത്. ഇതാണ് ഡൽഹി ഹൈക്കോടതി തള്ളി കളഞ്ഞത്. ഇങ്ങനെ ചെയ്താൽ  അതു ബഹുഭൂരിപക്ഷം വരുന്ന അക്കൗണ്ട് ഡേറ്റ അനാവശ്യമായി വിദേശ രാജ്യങ്ങൾക്ക് ലഭ്യമാകുമെന്ന് ചൂണ്ടികാട്ടിയാണ് ഹർജി കോടതി തള്ളിയത്.
 ആസാം/അരുണാചൽ പ്രദേശ്/നാഗാലാ‌ൻഡ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖലകളിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു.വിദ്യാർത്ഥി സംഘടനകളും വിവിധ ഇടത് യൂണിയനുകളും ചേർന്നു നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു. ബിൽ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (നെസോ)പ്രഖ്യാപിച്ചിട്ടുണ്ട്.ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെയും നൈസോയുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് എസ്എഫ്  ഐ,ഡിവൈഎഫ്ഐ,എഐഎസ്എഫ് തുടങ്ങിയ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.അസമിൽ സെക്രട്ടേറിയറ്റിനു മുന്നിൽ  പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി.റെയിൽവേ ട്രാക്കിൽ സമരക്കാർ കുത്തിയിരിപ്പ് സമരം നടത്തുന്നതിനാൽ പല ട്രയിനുകളും...