29 C
Kochi
Saturday, September 25, 2021

Daily Archives: 25th December 2019

കൊച്ചി:ജയസൂര്യയെ നായകനാക്കി കെഎസ് ബാവ സംവിധാനം ചെയ്യുന്ന അപ്പോസ്തലന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ഹണി റോസ്, മിയ എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്.ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഫെബ്രുവരിയില്‍ കൊച്ചിയില്‍ തുടങ്ങും. മലയാളത്തിന് പുറമെ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും."ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയായി മാറാനുള്ള...
#ദിനസരികള്‍ 981 മൗലാന അബുള്‍ കലാം ആസാദ് ഇന്ത്യ വിട്ടു പോയില്ല. ഇന്ത്യയില്‍ അമുസ്ലിമുകള്‍ക്കും ശാന്തമായും സമാധാനപരമായും കഴിയാന്‍ സാധിക്കുമെന്നാണ് ആസാദ് ചിന്തിച്ചത്. മുസ്ലിംലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ നിലപാടിന് കടകവിരുദ്ധമായിരുന്നു ഇത്.ഒരു സംയുക്ത സംസ്കാരത്തിന്റെ സാര്‍ത്ഥകമായ പ്രതിനിധിയായിട്ടാണ് നെഹ്രു ആസാദിനെ വിലയിരുത്തിയത്. അത്തരമൊരു സംസ്കാരമാണ് ഇന്ത്യയില്‍ വളര്‍ന്നു തുടങ്ങിയിരിക്കുന്നത്. സമുദ്രത്തിലേക്ക് ഒഴുകിച്ചേര്‍ന്ന നിരവധി നദികളുടെ ഇടമുറിയാത്ത ധാര എന്ന പോലെ ഭാരതത്തിലേക്ക് ഒന്നിനുപുറകേ ഒന്നായി വന്നെത്തിയ നിരവധി സംസ്കാരങ്ങളുടെ...
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അമിത് ഷാ ആവര്‍ത്തിച്ചു പറഞ്ഞ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.എന്‍പിആര്‍ എന്‍ആര്‍സിയുടെ മുന്നോടിയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരണ്‍ റിജ്‌ജു രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പതിനഞ്ചാം അധ്യായത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.പൗരന്മാരും അല്ലാത്തവരുമായ, ഇന്ത്യയില്‍ താമസിക്കുന്നവരുടെ പട്ടികയാണ് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നാണ് 2014 നവംബര്‍ 26ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരണ്‍ റിജ്‌ജു...
കൊച്ചി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജിപി നേതാക്കളെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍.  മണ്ടന്മാരെ പ്രശസ്തരാക്കുന്ന പരിപാടി നിര്‍ത്താം എന്നാണ് റിമ  ഫെയ്സ്ബുക്കില്‍ കുറിച്ചത്.  ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ 'ആരെടാ നാറി നീ' എന്ന ചിത്രവും ഇതോടൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്.https://www.facebook.com/RimaKallingalOfficial/photos/a.488169577964950/2543553139093240/?type=3&theater കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ  ബിജെപി മുതിര്‍ന്ന നേതാവ്  കുമ്മനം രാജശേഖരനും, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുമാണ്...
ലഖ്നൌ:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ വ്യാപകമായി നശിപ്പിച്ചെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്കാണ് പോലീസ് നോട്ടീസ് നല്‍കിയത്. 14 ലക്ഷം രൂപയാണ് ഇവര്‍ പിഴയായി ഒടുക്കേണ്ടത്. പ്രതിഷേധക്കാര്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികാരം ചെയ്യുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണംയുപിയില്‍ യുദ്ധസമാനമായ പ്രക്ഷോഭമാണ് അരങ്ങേറിയത്. പോലീസ് വെടിവെപ്പില്‍ പതിനാറ് പേര്‍ കൊല്ലപ്പെടുകയും ചെയ്യ്തു. പ്രതിഷേധ സമരത്തിനിടെ വലിയ രീതിയിലുള്ള അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയായി. പ്രതിഷേധക്കാര്‍ക്കെതിരെ...
ഗാന്ധിനഗര്‍:   മുസ്ലീങ്ങള്‍ക്ക് താമസിക്കാൻ വേണ്ടി ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാൻ ഇന്ത്യ മാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു കൊണ്ട് സബര്‍മതി ആശ്രമത്തിനു സമീപം സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരു അദ്ദേഹം.ഇന്ത്യ-പാക്കിസ്ഥാൻ വിഭജന സമയത്തു 22 ശതമാനം ഹിന്ദുക്കളാണ് പാക്കിസ്ഥാനിൽ ഉണ്ടായിരുന്നത്. നിരന്തരമായ പീഡനവും, ബലാത്സംഗവും കൂടിയത് കൊണ്ട് ഹിന്ദുക്കളുടെ ജനസംഖ്യ 3 ശതമാനമായി കുറഞ്ഞു. അവർ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. പീഡിതരായ ഹിന്ദുക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും വിജയ് രൂപാണി പറഞ്ഞു.പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും,സിഖുകാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന ഗാന്ധിജിയുടെ...
ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ പിന്തുണ അറിയിച്ച് വിവിധ മേഖലകളില്‍ നിന്ന് നിരവധി പ്രമുഖരാണ് ഇതുവരെ രംഗത്തുവന്നിട്ടുള്ളത്. എഴുത്തുകാരും, രാഷ്ട്രീയപ്രവര്‍ത്തകരും, സിനിമാ പ്രവര്‍ത്തകരും, ചരിത്രകാരന്മാരും ഉള്‍പ്പെടെ തെരുവിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ വളരെ കുറച്ച് കായിക താരങ്ങള്‍ മാത്രമാണ് നിയമത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചത്.മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാനും ഹര്‍ഭജന്‍ സിംങിന ും പുറമെ കായികരംഗത്തു നിന്ന് ഇപ്പോള്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നത് ബാഡ്മിന്‍റണ്‍ താരം  ജ്വാല ഗുട്ടയാണ്.പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത്...
 ഫ്ലോറിഡ: മിസൈല്‍ വിക്ഷേപണത്തിന് പകരം തനിക്ക് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കാനുള്ള ആസൂത്രണത്തിലായിരിക്കും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം നടത്താനൊരുങ്ങുന്നുവെന്ന വാര്‍ത്തകളെ കുറിച്ചുള്ള, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം."മിസൈല്‍ വിക്ഷേപണത്തിന് പകരം നല്ലൊരു ക്രിസ്മസ് സമ്മാനം തരാനാവും കിമ്മിന്‍റെ പദ്ധതി. നടക്കാന്‍ പോകുന്നത് കാത്തിരുന്ന് കാണാം" എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ആണവ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായ ഘട്ടത്തില്‍, അമേരിക്കയ്ക്ക്...
ന്യൂഡല്‍ഹി:സൂപ്പര്‍ താരം സാനിയ മിര്‍സ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഫെഡറേഷന്‍ കപ്പിനായുള്ള അഞ്ചംഗ ടീമിലാണ് സാനിയ ഇടംപിടിച്ചത്. അമ്മയാകാനുള്ള ഒരുക്കത്തിനായി നാല് വര്‍ഷമായി താരം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.രാജ്യത്തെ മുൻനിര സിംഗിൾസ് താരം അങ്കിത റെയ്‌ന ഉൾപ്പെടുന്ന അഞ്ചംഗ ടീമിലാണ് സാനിയ ഇടംപിടിച്ചിരിക്കുന്നത്.  റിയ ഭാട്ടിയ, റിതുക ഭോസ്ലെ, കര്‍മാന്‍ കൗര്‍ എന്നിവരാണ് സാനിയയെ കൂടാതെ ടീമില്‍ ഇടം നേടിയവര്‍.2016ലാണ് സാനിയ അവസാനമായി...
തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം. 9.26 മുതൽ 9.30 വരെ ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗഹ്രണമാണുണ്ടാകുക. മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണം മാത്രമെ ഉണ്ടാകൂ.ചന്ദ്രന്‍റെ നിഴൽ (ഉമ്പ്ര) വീഴുന്ന പ്രത്യേകമായ പാതയിലാകും പൂര്‍ണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. പാത്ത് ഓഫ് ടോട്ടാലിറ്റി എന്നറിയപ്പെടുന്ന ഈ പാത കടന്നു പോകുന്ന മേഖലയിലാണ് വലയ സൂര്യഗ്രഹണം കാണാൻ സാധിക്കുക. ഈ സഞ്ചാര പാത കേരളത്തിലെ...