Thu. Apr 25th, 2024

കൊച്ചി:

പ്രേക്ഷകരെ ത്രസിപ്പിച്ച് മലയാളചിത്രം ദ കുങ് ഫു മാസ്റ്റര്‍ ട്രെയിലര്‍ പുറത്തിറങ്ങി. പൂമരത്തിനുശേഷം എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചുരുക്കം മലയാള സിനിമകളിലൊന്നാണ് ഇതെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൂമരം ഫെയിം നീത പിളള, ജിജി സ്‌കറിയ, സനൂപ് ദിനേശ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിര്‍മിക്കുന്നത്.

https://www.youtube.com/watch?time_continue=51&v=k9TxuIYqS-g&feature=emb_logo

By Binsha Das

Digital Journalist at Woke Malayalam