Tue. Jul 1st, 2025
മുംബെെ:

 
കങ്കണ റാണാവത്ത് മുഖ്യവേഷത്തിലെത്തുന്ന പങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഇന്ത്യന്‍ വനിത കബഡി താരമായാണ് കങ്കണ വേഷമിടുന്നത്. ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിട്ടുണ്ട്. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായിട്ടാകും എത്തുക.

മുന്‍ കബഡി താരമായ ജയ നിഗം എന്ന വനിത വിവാഹത്തിനു ശേഷം വീണ്ടും ഒരു കബഡി പ്ലേയറായി തിരിച്ചു വരാനാഗ്രഹിക്കുന്നതും, തന്റെ പരിശ്രമത്തിന്റെ ഫലമായി ഇന്ത്യയ്ക്കായി കളിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജാസ്സി ഗില്‍, റിച്ചാ ചന്ദ, നീന ഗുപ്ത, യാഗ്യ ബാസിന്‍, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 24 ന് പങ്ക തീയേറ്ററുകളിലെത്തും.

https://www.youtube.com/watch?time_continue=2&v=QDP6tCC8zTo&feature=emb_logo

By Binsha Das

Digital Journalist at Woke Malayalam