29 C
Kochi
Saturday, September 25, 2021

Daily Archives: 16th December 2019

അമേരിക്ക:പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും നിരവധി താരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി  രംഗത്തുവന്നിരിക്കുന്നത്. ബോളിവുഡിലേയും മോളിവുഡിലേയും താരങ്ങള്‍ക്ക് പിന്നാലെ ഹോളിവുഡ് ഇതിഹാസ താരവും പ്രതിഷേധത്തിന് പിന്തുണയറിച്ചിരിക്കുകയാണ്.ഹോളിവുഡ് താരം ജോണ്‍ കുസാക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐകൃദാര്‍ഢ്യവുമായി രംഗത്തുവന്നത്.  പൗരത്വഭേദഗതി നിയമത്തിനെതിരെ കാലിഫോര്‍ണിയയില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ വീഡിയോ ഉള്‍പ്പെടെ ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.https://twitter.com/FriedrichPieter/status/1206476808494841856അതേസമയം,...
വാഷിംഗ്ടണ്‍:രണ്ടര വര്‍ഷത്തിലേറെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് പരിഹാരമായി.യുഎസില്‍ നിന്ന് കാര്‍ഷിക, ഊര്‍ജ ഉല്‍പന്നങ്ങള്‍ ചൈന ഇറക്കുമതി ചെയ്യുമ്പോള്‍ പകരമായി ചൈനീസ് ചരക്കുകള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ തീരുവ കുറയ്ക്കും.ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരക്കരാര്‍ മികച്ചതാണെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനകം ചൈന ഏതാണ്ട് ഇരട്ടി അമേരിക്കന്‍ വസ്തുക്കള്‍ കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരാറിന് ശേഷം യുഎസ് വ്യാപാര പ്രതിനിധി പ്രതികരിച്ചു.എന്നാല്‍ ചൈന കരാറില്‍ ഒപ്പിടുന്ന കാര്യത്തില്‍...
ദുബെെ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം  നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പട്ടികയില്‍ കുതിച്ച് കയറിയത്.ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതാണ് സ്മിത്തിന് തിരിച്ചടിയായത്. ഇരുവരും തമ്മിലുള്ള റേറ്റിങ് പോയിന്റിലെ വ്യത്യാസം 17 ആയി. കോഹ്ലിയുടെ പോയിന്‍റ് 928 ആണ്.നേരത്തെ അഞ്ച് റേറ്റിങ് പോയിന്റ് വ്യത്യാസത്തിലായിരുന്നു രണ്ടാം സ്ഥാനത്തുള്ള സ്മിത്ത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ...
ന്യൂ ഡല്‍ഹി: ഉന്നവോ ബലാത്സംഗ കേസില്‍ മുഖ്യപ്രതിയായ, മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. വ്യാഴാഴ്ചയാണ് ശിക്ഷ പ്രഖ്യാപിക്കുക.സെന്‍ഗറിന്‍റെ ബന്ധുവും കൂട്ടുപ്രതിയുമായ ശശി സിങ്ങിന് സംശയത്തിന്‍റെ ആനുകൂല്യം നല്‍കുന്നതായും ജഡ്ജി വ്യക്തമാക്കി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി സെന്‍ഗറിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു.കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും, പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നതിന്...
ന്യൂഡല്‍ഹി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അതിക്രൂരമായി ആക്രമിച്ച ഡല്‍ഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെയോർത്താണ് തന്റെ ഉത്കണ്ഠയെന്ന് പഠാൻ ട്വിറ്ററിൽ കുറിച്ചു.‘രാഷ്ട്രീയ നാടകങ്ങള്‍ ഇങ്ങനെ തുടരുക തന്നെ ചെയ്യും. എന്നാൽ എന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ത്ഥികളെക്കുറിച്ചോര്‍ത്താണ്.’ ഇർഫാൻ പഠാൻ ട്വിറ്ററിൽ കുറിച്ചു. ജാമിയ മിലിയ, ജാമിയ പ്രതിഷേധം എന്നീ ഹാഷ്ടാഗുകളും...
ബെംഗളൂരു:റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ തിങ്കളാഴ്ച ഇടിഞ്ഞതോടെ ഇന്ത്യന്‍ ഓഹരികളുടെ മൂല്യം കുത്തനെ താഴ്ന്നു.നിഫ്റ്റി 0.27 ശതമാനം താഴ്ന്ന് 12,053.95 ലെത്തി. സെന്‍സെക്‌സ് 0.17 ശതമാനം കുറഞ്ഞ് 40,938.72ല്‍ വ്യാപാരം അവസാനിപ്പിച്ചു.റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 0.75 ശതമാനവും ഐടിസി ഓഹരികള്‍ ഏകദേശം 2 ശതമാനവും താഴ്ന്നു.ചില ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കിയതിനാല്‍ നിഫ്റ്റി ഐടി സൂചിക 1% ഉയര്‍ന്നു.
കൊച്ചി ബ്യൂറോ:   പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് നടി അമല പോളും രംഗത്തുവന്നിരിക്കുകയാണ്.‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് അമല പോള്‍ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ആഷിഖ് അബുവും ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇട്ടിട്ടുണ്ട്. ഡല്‍ഹി പോലീസിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഒരു വിദ്യാര്‍ത്ഥിനി പോലീസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ഈ ചിത്രം...
ന്യൂഡൽഹി: ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു."പൗരത്വ ഭേദഗതി നിയമവും എൻആർസിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്. ഇത്തരം വൃത്തികെട്ട ആയുധങ്ങള്‍ക്കെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം സമാധാനപരവും അഹിംസാപരവുമായ സത്യാഗ്രഹമാണ്," ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം രാഹുൽ ഗാന്ധി രേഖപ്പെടുത്തിയത്."പൗരത്വ ഭേദഗതി ബില്ലിനും എൻആർസിക്കുമെതിരെ സമാധാനപരമായ പ്രതിഷേധിക്കുന്ന എല്ലാവരോടും ഞാന്‍ ഐക്യപ്പെടുന്നു," അദ്ദേഹം പറഞ്ഞു.ജാമിയ വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ...
മാഡ്രിഡ്:പാരിസ് ഉച്ചകോടിയിലെ പോരായ്മകള്‍ പരിഷ്‌കരിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കാതെ യുഎന്‍ കാലാവസ്ഥ ഉച്ചകോടി കോപ്-25് സമാപിച്ചു.രണ്ടാഴ്ച നീണ്ടു നിന്ന ചര്‍ച്ചയില്‍ ആഗോള കാലാവസ്ഥ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും പ്രശ്നപരിഹാരത്തിന് മാര്‍ഗങ്ങളൊന്നും ഉയര്‍ന്നു വന്നില്ല.കാലാവസ്ഥാമാറ്റം തടയാനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ വികസിത രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.ചര്‍ച്ചകള്‍ തൃപ്തികരമല്ലെന്നും, കക്ഷികള്‍ ഉണ്ടാക്കിയ കരാറുകള്‍ പര്യാപ്തമല്ലെന്നും സമ്മേളനത്തിന്റെ അധ്യക്ഷ ചിലിയന്‍ പരിസ്ഥിതി...
കൊച്ചി:   മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യര്‍ 'അസുരന്‍' എന്ന തന്റെ തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്കും പ്രീയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്. തന്‍റേതായ അഭിനയ മികവ്കൊണ്ട് എന്നും കെെയ്യടി നേടുന്ന മഞ്ജുവാര്യര്‍ ഇപ്പോഴിതാ നേട്ടങ്ങളുടെ നെറുകയിൽ എത്തിയിരിക്കുകയാണ്.രണ്ട് ഭാഷകളില്‍ ചെയ്ത രണ്ട് ചിത്രങ്ങൾക്ക്, രണ്ട് പുരസ്കാരങ്ങൾ നേടിയിരിക്കുകയാണ് മ‌ഞ്ജു വാര്യര്‍. ലൂസിഫർ, അസുരൻ എന്നീ ചിത്രങ്ങളിലെ അഭിനയമികവിനാണ് താരം പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പ്രകടനത്തിന് ബിഹെെന്‍ വുഡ്സാണ് താരത്തിന് പുരസ്കാരം...