29 C
Kochi
Saturday, September 25, 2021

Daily Archives: 20th December 2019

ഡല്‍ഹി:പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നടക്കുന്ന പ്രതിഷേധങ്ങളില്‍ ചിലത്  അക്രമാസക്തമാകുകയാണ്.മീററ്റിൽ പ്രതിഷധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. പോലീസിനെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ വഴിയോരത്ത് കണ്ട വാഹനങ്ങളെല്ലാം തകര്‍ത്തു. ഇതോടെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ന്ന്  പ്രതിഷേധം തെരുവു യുദ്ധത്തിലേക്ക് വഴിമാറി.ഉത്തര്‍പ്രദേശില്‍ ഉണ്ടായ അക്രമത്തില്‍ ആറ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മീററ്റിൽ രാവിലെ മുതൽ സംഘർഷവാസ്ഥ നിലനിന്നിരുന്നു. പ്രതിഷേധം പിന്നീട് അക്രമാസക്തമാകുകയും...
ചെന്നെെ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത നടന്‍ സിദ്ധാർത്ഥിനും സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, സാമൂഹിക പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയറാം, മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ എന്നിവരുൾപ്പെടെ 600 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.വ്യാഴാഴ്ച തിരുവള്ളുവര്‍കോട്ടത്ത് വിവിധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്കു ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്.അതേസമയം, ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ പൗരത്വ നിയമഭേദഗതി-ദേശീയ പൗരത്വ...
കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന  ‘ഷൈലോക്ക്’ സിനിമയുടെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍. ഒരു വില്ലന്‍ ടച്ച് തോന്നിപ്പിക്കുന്ന മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം. മണിക്കൂറുകള്‍ക്കൊണ്ട് വണ്‍മില്ല്യണ്‍ കാഴ്ച്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ടീസര്‍.അജയ് വാസുദേവാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. മധുരരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നത്. ചിത്രത്തില്‍ മീനയാണ് നായികയായെത്തുന്നത്. ഗുഡ്‌വില്‍ എന്‍റെര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടൻ രാജ് കിരൺ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ദ...
ചെന്നെെ: പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്തമാകുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് നടന്‍ രജനികാന്ത്. അക്രമം, കലാപം എന്നിവയിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കില്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി എല്ലാ ജനങ്ങളും ഒന്നിച്ച് നില്‍ക്കണമെന്നും രജനികാന്ത് ട്വീറ്റ് ചെയ്തു.എന്നാല്‍, രജനികാന്തിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറി ഉദയനിധി സ്റ്റാലിൻ അടക്കമുള്ള പ്രമുഖര്‍ രംഗത്തുവന്നു. "പൗരത്വനിയമഭേദഗതിക്കെതിരെ ഞങ്ങളുടെ നേതാവ് എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വലിയ റാലിയിൽ പങ്കെടുക്കാൻ ഞാൻ...
കൊച്ചി:   ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കി മോഹന്‍ലാല്‍ ചിത്രം ബിഗ്ബ്രദറിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാകും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ മിര്‍ണ മേനോന്‍ നായികയാവുന്നു.ജനാര്‍ദ്ദനന്‍, സിദ്ദിഖ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, സര്‍ജാനോ ഖാലിദ്, റെജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ് എന്നിങ്ങനെ വന്‍താരനിര തന്നെ ബിഗ്...
ഡല്‍ഹി:ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ പൗരത്വ നിയമഭേദഗതി-ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഇന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹി ഗേറ്റിനടുത്തെത്തിയ പ്രതിഷേധക്കാരെ പോലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ ഉള്‍പ്പെടെയാണ് പോലീസ് മര്‍ദ്ദിച്ചത്. ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റവരുടെ ചോരപ്പാടുകള്‍ ഡല്‍ഹി റോഡില്‍ തളംകെട്ടികിടക്കുന്ന ചിത്രങ്ങള്‍ സ്റ്റുഡന്‍റ് ഗ്രൂപ്പായ...
ന്യൂഡൽഹി: എന്തായാലും പ്രതിഷേധത്തിനിറങ്ങി. പക്ഷേ പ്രണയം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് കാമുകിയ്ക്കുള്ള സന്ദേശങ്ങൾ കൂട്ടുകാരെ ഏൽപ്പിച്ചാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ?പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും പടർന്നുപിടിച്ചപ്പോൾ പ്രതിഷേധക്കളത്തിലേക്ക് ഇറങ്ങിയ, ഡൽഹിയിലെ ഒരാളാണ് തന്റെ കാമുകി മെഹക്കിനുള്ള സന്ദേശങ്ങൾ വാട്സാപ്പ് വഴി സുഹൃത്തിനെ ഏൽപ്പിച്ചത്.ആ സന്ദേശം ഇങ്ങനെയാണ്:- “ഞാൻ റെഡ് ഫോർട്ടിലെത്തി. അഥവാ മരിച്ചെങ്ങാനും പോയാൽ, എന്റെ പ്രണയം ആത്മാർത്ഥതയുള്ളതായിരുന്നെന്ന് മെഹക്കിനോടു പറയണം. എന്നെ ബ്ലോക്കു ചെയ്തതിന്...
ബെംഗളൂരു: ധനകാര്യ ഓഹരികളിലെ നേട്ടം ഓട്ടോ ഓഹരികളിലെ നാമമാത്ര നഷ്ടം നികത്തിയതിനാല്‍ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു.നിഫ്റ്റി 12,271.80ലും സെന്‍സെക്‌സ് 41,681.54ലും വ്യാപാരം അവസാനിപ്പിച്ചു. ചഞ്ചാട്ടങ്ങള്‍ക്ക് ശേഷമാണ് ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചത്.രണ്ട് സൂചികകളും തുടര്‍ച്ചയായ രണ്ടാമത്തെ പ്രതിവാര നേട്ടവും നവംബര്‍ ഒന്നിന് അവസാനിക്കുന്ന ആഴ്ചയിലെ മികച്ച ഉയര്‍ച്ചയും നേടി.നിഫ്റ്റി പിഎസ്യു 2.28 ശതമാനം ഉയര്‍ന്നു. വേദാന്ത ലിമിറ്റഡിന്റേയും ടാറ്റാ മോട്ടോര്‍സിന്റേയും ഓഹരികള്‍ നിഫ്റ്റിയില്‍ ഇടിഞ്ഞു. നിഫ്റ്റി ഓട്ടോയും...
ന്യൂഡല്‍ഹി:സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തന്നെ തിരിച്ചുവരും. ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയകറ്റി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന.ഈ വര്‍ഷം ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ വളര്‍ന്നതെങ്കിലും, ഒരുകാലത്ത് വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം മാത്രമേ ഇന്ത്യയ്ക്കു മുന്നിലുണ്ടായിരുന്നുള്ളു. ഓരോ പ്രതിസന്ധികള്‍ തരണം ചെയ്യുമ്പോഴും രാജ്യം കൂടുതല്‍ ശക്തമാവുകയാണ്. അതുകൊണ്ടാണ് ഇപ്പോളും ഇന്ത്യ ദൃഢനിശ്ചയത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുന്നത്.രാജ്യത്തിന്റെ...
തിരുവനന്തപുരം:സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ജിഎസ്ടി നഷ്ടപരിഹാരം കൃത്യസമയത്ത് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്.ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച നിധിയില്‍ നിലവില്‍ 65,000 കോടി രൂപയോളം നിക്ഷേപമുണ്ട്. പ്രത്യേക സെസ് വഴി സമാഹരിച്ച തുകയാണിത്. ഇത് കൈവശംവച്ചാണ് ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ നഷ്ടപരിഹാരം വിതരണംചെയ്യാതെ നീട്ടിക്കൊണ്ടുപോയത്.എന്നാല്‍ നഷ്ടപരിഹാര വിതരണത്തെ കുറിച്ചും ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചചെയ്യാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ഉടന്‍ വിളിക്കാനാണ് കേന്ദ്ര...