29 C
Kochi
Saturday, September 25, 2021

Daily Archives: 14th December 2019

ഡിസബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി.ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുതൽ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം.അതിനാൽ തന്നെ...
ന്യൂ ഡല്‍ഹി:രാജ്യത്ത് ഇരുപത്തിയൊന്ന് മരുന്നുകളുടെ വിലയില്‍ 50 ശതമാനം വര്‍ദ്ധനവ് കൊണ്ടു വരുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ്ങ് അതോറിറ്റി പുറത്തു വിട്ട വിജ്ഞാപനത്തില്‍ പറയുന്നു. ചൈനയില്‍ നിന്നുള്ള  ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ വില കുത്തനെ ഉയര്‍ന്നതാണ് പ്രധാനപ്പെട്ട മരുന്നുകളുടെ വിലയില്‍ സാരമായ വര്‍ദ്ധനവുണ്ടാകാന്‍ കാരണമെന്ന് എന്‍പിപിഎ റെഗുലേറ്ററി വ്യക്തമാക്കി.വിജ്ഞാപനം പ്രകാരം ബിസിജി വാക്സിന്‍, മലേറിയ വിരുദ്ധ മരുന്നായ ക്ലോറോക്വിന്‍, കുഷ്ഠരോഗ വിരുദ്ധ മയക്കുമരുന്ന് ഡാപ്സോണ്‍, ആന്റിബയോട്ടിക് മെട്രോണിഡാസോൾ, വിറ്റാമിൻ...
ന്യൂ ഡല്‍ഹി: ഭേദഗതി ചെയ്യപ്പെട്ട പൗരത്വ നിയമം ആദ്യം നടപ്പിലാക്കുന്നത് പശ്ചിമ ബംഗാളിലായിരിക്കുമെന്ന് ബിജെപി ബംഗാള്‍ ഘടകം അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപിയുടെ പ്രഖ്യാപനം.ഈ തീരുമാനം മമതാ ബാനര്‍ജിക്കോ, തൃണമൂല്‍ കോണ്‍ഗ്രസ്സിനോ തടയാന്‍ സാധിക്കില്ലെന്നും ദിലീപ് ഘോഷ് വെല്ലുവിളിച്ചു. വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് മമതയുടെ എതിര്‍പ്പിനു പിന്നില്‍. പതിറ്റാണ്ടുകളായി ഈ നിയമനിര്‍മ്മാണത്തിനു വേണ്ടി കാത്തുനിന്ന ഹിന്ദു...
ന്യൂ ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  കോൺഗ്രസിന്റെ നേത്യത്വത്തിൽ ഡൽഹി രാംലീലാ മൈതാനത്ത്  സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിലാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്.മോദി ഒറ്റക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തു. രാജ്യം നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും യുവാക്കള്‍ക്കു തൊഴില്‍ നല്‍കാനുമാണ്. പക്ഷെ മോദി അതു ചെയ്തിട്ടില്ല. പകരം ജനങ്ങളുടെ പോക്കറ്റില്‍ നിന്നു പണമെടുത്ത് വ്യവസായികള്‍ക്കു നല്‍കി. മോദി രാജ്യത്തെ വിഭജിക്കുകയാണ്. അദ്ദേഹത്തിന് ആകെ ആശങ്ക അധികാരത്തെക്കുറിച്ചോര്‍ത്തു മാത്രമാണെന്നും, എല്ലാ...
ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരെ അസമില്‍ നടക്കുന്ന തെരുവു യുദ്ധത്തിനിടയില്‍ കാരണങ്ങളൊന്നുമില്ലാതെ ചാനല്‍ കെട്ടിടത്തിനകത്തേക്ക് ഇടിച്ചു കയറി ആക്രമണം നടത്തുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്വകാര്യ വാര്‍ത്താ ചാനലായ പ്രാഗ് ന്യൂസിന്‍റെ ഗുവാഹത്തിയിലുള്ള ഓഫീസ് കെട്ടിടത്തിനകത്താണ് സിആര്‍പിഎഫ് ആക്രമണം നടത്തിയത്.വ്യാഴാഴ്ച വൈകിട്ടാണ് മൂന്നാമത്തെ ഗേറ്റിലൂടെ കെട്ടിടത്തിനകത്തേക്ക് ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ചാനലിലെ മൂന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണിപ്പോള്‍.https://www.instagram.com/p/B5-mDtipja_/?utm_source=ig_web_copy_link“അതിക്രമിച്ച്...
കൊച്ചി ബ്യൂറോ:ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കില്‍ ആക്ഷന്‍ കൊറിയോഗ്രാഫറായി ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍ എത്തുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 25 കോടിയിലധികം മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്.കമല്‍ ഹാസന്‍റെ വിശ്വരൂപം, ബാഹുബലി രണ്ടാം ഭാഗം, പീരിഡ് ഡ്രാമ സൈറ നരസിംഹ റെഡ്ഡി തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി വിറ്റാക്കര്‍ ചെയ്ത ആക്ഷന്‍ സീക്വന്‍സുകള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയവയാണ്. മഹേഷ് നാരായണന്റെ ടേക്ക്...
കോഴിക്കോട്:   താമരശ്ശേരി രൂപതയ്ക്കും, ബിഷപ്പിനുമെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. വൈദികന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ആദ്യം ബിഷപ്പ് മിജിയോസ് ഇഞ്ചനാനിയിലിന് അടുത്തു പരാതി നല്‍കിയെങ്കിലും നീതിപൂര്‍വമായ ഇടപെടൽ ഉണ്ടായില്ല.വൈദികൻ മനോജ് പ്ലാക്കൂട്ടത്തിനെതിരായ കേസിൽ താമരശ്ശേരി ബിഷപ്പിനെതിരെയും വീട്ടമ്മ പോലീസിൽ മൊഴി നൽകിയിരിന്നു. ഇരയായ വീട്ടമ്മയുടെ മൊഴിയുടെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു വിട്ടത്.ആദ്യം പീഡന പരാതി ബിഷപ്പിനു നല്‍കിയപ്പോള്‍ രണ്ട് വൈദികരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പരാതിക്കു പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. അതുകൊണ്ട് അന്ന് പോലീസില്‍ പരാതി നല്‍കിയില്ല.പരാതി നല്‍കാതിരിക്കാന്‍ സഭയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതായും...

1857 ന്റെ കഥ

#ദിനസരികള്‍ 970 “സ്വന്തം മണ്ണ് കൈവശം വെയ്ക്കുന്നതില്‍ നിന്നും നാം അവരെ ചീന്തിമാറ്റിയെന്ന് ഓര്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍. സ്വന്തമായി ഭൂമി കൈവശം വെയ്ക്കാനും ക്രയവിക്രയം ചെയ്യാനും അവകാശമുള്ള ഒരു രാഷ്ട്രത്തിന്റെ മണ്ണ് കണ്ടുകെട്ടുകയും ഓര്‍‌മ്മ വെച്ച നാള്‍മുതല്‍‌ തുച്ഛമായ നികുതിയില്‍ അവരുടേതായിരുന്ന ആ മണ്ണ് നമ്മളില്‍ നിന്നും പാട്ടത്തിന് വാങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന ഒരവസ്ഥയെക്കുറിച്ച് ഓര്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍.ഒടുക്കാന്‍‌ കഴിയുന്നതിന് അപ്പുറമുള്ള നികുതിഭാരത്തെക്കുറിച്ചും പണിയായുധങ്ങള്‍ പണയം വെക്കേണ്ടതിനെക്കുറിച്ചും അവര്‍ ഓര്‍‌മ്മിക്കുന്നു. വിത്തെടുത്ത് വില്ക്കേണ്ടിവന്നതിനെക്കുറിച്ച്...
ഷില്ലോങ്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തിനിൽക്കുമ്പോഴും വിവാദ പ്രസ്ഥാവനയുമായി മേഘാലയ ഗവർണർ തഥാഗത റോയ്. ഇന്ത്യയിൽ ജനാധിപത്യ വിഭജനം ആവശ്യമാണ്. അതിനെ അംഗീകരിക്കാൻ കഴിയാത്തവർ ഉത്തര കൊറിയയിൽ പോകുയെന്ന  വിവാദ പരാമർശമാണ് തഥാഗത റോയ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.കിം ജോങ് ഉന്നാണ് ഉത്തര കൊറിയയുടെ തലവൻ. രാജ്യം ഒരിക്കല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നു. തഥാഗത റോയുടെ ഈ പ്രസ്ഥാവന പുറത്തുവന്നതോടെ രാജ്‌ഭവനു മുന്നിൽ നൂറുകണക്കിന് പേരാണ് പ്രതിഷേധിച്ചു തടിച്ചു കൂടിയത്. സമരക്കാരെ നിയന്ത്രിക്കാനാവാതെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.മുൻപും ഗവര്‍ണര്‍...
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം; സര്‍ക്കാര്‍ തീരുമാനത്തില്‍ കൊച്ചിയുടെ പ്രതികരണം കേൾക്കൂ.