29 C
Kochi
Saturday, September 25, 2021

Daily Archives: 7th December 2019

തിരുവനന്തപുരം:നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിനായി താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തി .ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തി ജയിച്ച ഇന്ത്യ രണ്ടാം ജയത്തിനായിട്ടാകും കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇറങ്ങുക. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സര ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 90 ശതമാനത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടു തന്നെ നാളെ സ്റ്റേഡിയം ഒരു നീല കടലായി മാറുമെന്നകാര്യത്തിൽ സംശയമില്ല. സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉള്‍പ്പെടെ 1,000 പോലീസുകാര്‍ സുരക്ഷയ്ക്കായി ഉണ്ടാകും.വൈകിട്ട് അഞ്ച്...
സൗദി: സൗദി തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് അവസര സമത്വം ഉറപ്പു വരുത്താൻ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി സൗദി തൊഴില്‍ മന്ത്രാലയം .തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് സമത്വം ഉറപ്പു വരുത്താനും .സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കാനും ഏറ്റവും നല്ല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സൗദി മന്ത്രാലയം അഭിപ്രായ സര്‍വേക്കും രൂപം നല്‍കി. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് രാജ്യത്ത് ഇതിനോടകം നടപ്പിലാക്കിയത്.തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് പദ്ധതികളാവിഷ്‌കരിക്കുന്നത്.
ലണ്ടൻ: മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകൻ മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസില്‍ 61കാരനായ കോളിൻ പയ്‌നെയെക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു . പബ്ബില്‍ വച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാര്‍ക്കിനെ കഴുത്തില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും തല കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു കോളിൻ . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മാര്‍ക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊല്‍ക്കത്തയില്‍ മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയും ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിക്കുകയും...
ദുബായ്:  യുഎഇയിലെ സ്കൂളുകൾക്ക് ഒരു മാസത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒമ്പതുവരെയാണ് സ്കൂളുകൾക്ക് അവധിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതിനാൽ ഡിസംബര്‍ 12 നായിരിക്കും ഈ വര്‍ഷത്തെ അവസാന പ്രവൃത്തി ദിനം.ജനുവരി 10, 11 തീയതികള്‍ വാരാന്ത്യ അവധിയായതിനാല്‍ 12നാണു സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. അതേസമയം 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു 19 വരെ ക്ലാസുകളുണ്ടെന്നു വിവിധ പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു.
 കുവൈത്ത് : ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചു വരെയാണ് കുവൈത്ത്, അമേരിക്കന്‍ കരസേന 'സ്പാര്‍ട്ടന്‍ -ടൂ എന്ന പേരില്‍ സംയുക്ത പരിശീലനവും അഭ്യാസ പ്രകടനവും നടത്തിയത്. സൈനിക മേഖലയിൽ ആധുനികമായ അറിവും അനുഭവസമ്ബത്തും പരസ്പരം പങ്കുവെക്കുകയും സൗഹൃദം ഉറപ്പിക്കുകയുമാണ് സംയുക്ത സൈനികാഭ്യാസത്തിന്റെ ലക്ഷ്യം.കൂടാതെ സംയുക്തപരിശീലനത്തിലൂടെ സൈനിക വിഭാഗങ്ങള്‍ക്ക് തീവ്രവാദമുള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടാന്‍ സാധിക്കുമെന്ന് സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു. സമാപന ചടങ്ങില്‍ കുവൈത്ത് സൈനിക കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് അല്‍ ശആലക്ക് അമേരിക്കന്‍ സൈനിക ഓര്‍ഡര്‍...
കാണ്ഡഹാർ:അഫ്ഗാന്‍ പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ 15 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു . അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വെടിവെപ്പ് നടന്നത് .നിഷ് ജില്ലയിലെ ഖിന്‍ജാക്ക് പ്രദേശത്താണ് അഫ്ഗാന്‍ പ്രത്യേക സേന ഓപ്പറേഷന്‍ നടത്തിയത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച്‌ താലിബാന്‍ ഇതുവരെ ഒരു പ്രതികരണവും നല്‍കിയിട്ടില്ല.തെക്കൻ...
ന്യൂഡൽഹി:ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രമെന്റ് (പിപിഐ) സംവിധാനവുമായി ആര്‍ബിഐ.പതിനായിരം രൂപവരെയുള്ള പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ഒരു പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കിയാണ് പുതിയ സേവനം.വായ്പ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.ചരക്ക് സേവന ഇടപാടുകള്‍ നടത്താന്‍ മാത്രമേ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുകയുള്ളു.ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കാര്‍ഡ് റീചാര്‍ജ് ചെയ്യാം. മാസം റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പരമാവധി തുക അമ്പതിനായിരം രൂപയാണ്.പേടിഎം, മൊബിക്വിക്,...
ഹെെദരാബാദ്: ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ റെക്കോര്‍ഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ 50 പന്തില്‍ 94 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍റെ മികവിലാണ് ടീം ഇന്ത്യ  6 വിക്കറ്റിന് ജയിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ അര്‍ദ്ധ സെഞ്ചുറി ടി20യില്‍ വിരാട് കോഹ്‌ലിയുടെ 23മത്തെ അര്‍ദ്ധ സെഞ്ചുറിയായിരുന്നു. 6 ബൗണ്ടറിയും 6 സിക്‌സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്സ്. ഇതോടെ 22 അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍...
ഖത്തർ: സൗദി അറേബ്യയുമായുള്ള ചർച്ചയെത്തുടർന്ന് ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു.ഖത്തറും അയൽ രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിന്റെ സൂചനകൾക്കിടയിലാണ് വെള്ളിയാഴ്ച റോമിൽ നടന്ന വിദേശ നയ സമ്മേളനത്തിൽ സംസാരിക്കവേ അൽ താനി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ എന്നിവ ഈജിപ്തിനൊപ്പം ഖത്തറിൽ കര, വായു, കടൽ ഉപരോധം ഏർപ്പെടുത്തുകയും...
ന്യൂഡല്‍ഹി:ഡിജിറ്റല്‍ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും തടസങ്ങളില്ലാതെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നെഫ്റ്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആര്‍ബിഐ.ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് സുരക്ഷിതമായി എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാനാകുന്ന ഇലക്ട്രോണിക് സംവിധാനമാണ് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍.ആര്‍.ബി.ഐയുടെ നിയന്ത്രണത്തിലുള്ള നെഫ്റ്റ് സേവനം ഡിസംബര്‍ 16 മുതല്‍ ആഴ്ചയില്‍ 24 മണിക്കൂറും ലഭ്യമാകും.നേരത്തെ ആര്‍ബിഐ ഇത്തരം ഇടപാടുകള്‍ക്ക് സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇനി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷിതമായി...