29 C
Kochi
Saturday, September 25, 2021

Daily Archives: 28th December 2019

ഉത്തര്‍പ്രദേശ്:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ പൊലീസ് നടപടി വിവാദമാകുന്നു. പൊലീസ് തന്റെ കഴുത്തിന് പിടിച്ച് തള്ളിയതായി പ്രിയങ്ക  ആരോപിച്ചു.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റിലായ റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനായ ദാരാപൂരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് ലഖ്നൗ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്ക ഗാന്ധിയെ തടഞ്ഞത്.പാര്‍ട്ടി പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ വീട്ടിലേക്ക് പോകാനും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന്  അദ്ദേഹത്തിന്‍റെ  വീട്ടിലേക്ക് റോഡിലിറങ്ങി നടന്നാണ് പ്രിയങ്ക...
ന്യൂഡല്‍ഹി:ലോക വനിതാ ബോക്സിങ് ചാംപ്യൻ മേരി കോം ഒളിമ്പിക്സ് യോഗ്യത റൗണ്ടില്‍ പ്രവേശനം നേടി.  ട്രയല്‍സ് ഫൈനലില്‍ നിഖാത് സരീനിനെ കീഴടക്കിയാണ് മേരി കോം യോഗ്യത നേടിയത്. 51 കിലോ വിഭാഗത്തിൽ 9-1 നാണ് മുന്‍ ജൂനിയര്‍ ലോക ചാംപ്യൻ നിഖാത് സരീനിനെ മേരി കോം പരാജയപ്പെടിത്തിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയിലെ വുഹാനിലാണ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടക്കുക.ആറു തവണ ലോകചാമ്പ്യനായ മേരി കോമും, നിഖാത് സരീനും ആദ്യ...
കോതമംഗലം:   ചരിത്രത്തിൽ ആദ്യമായി കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ മൈക്കിലൂടെ ബാങ്ക് വിളിച്ചു. നിസ്കാരവും നിർവ്വഹിച്ചുവെന്നാണ് വാർത്തകൾ.സെക്കുലർ മാർച്ചിൽ പങ്കെടുത്ത മുസ്ലീം സഹോദരങ്ങൾക്ക് നമസ്കാര സൗകര്യമൊരുക്കിക്കൊടുക്കുകയായിരുന്നു കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളി.ഷാനു ഷാനവാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടതാണ് ഈ വാർത്ത.https://www.facebook.com/groups/rightthinkers/permalink/2810446342373290/
കൊച്ചി:   നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു. ഇരുവരുടെയും കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരം ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.വളരെ സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. മമ്മൂട്ടിയ്ക്കും മഞ്ജുവിനുമൊപ്പം നിഖില വിമലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ദീപു പ്രദീപ്, ശ്യാം മോനോന്‍ എന്നിവര്‍ ചേര്‍ന്നാണ്...
സൽവയെ കാണുമ്പോഴൊക്കെ അങ്ങനെ പറഞ്ഞു ചിരിച്ചിരുന്നു. അധികം ദൂരമൊന്നും സഞ്ചരിക്കാനാവാത്ത, ഭാഷാപരിജ്ഞാനം കാര്യമായി ഇല്ലാത്ത പ്രവാസത്തിന്റെ ആദ്യ നാളുകളിൽ അടുപ്പക്കാരിയായി കിട്ടിയ പെണ്‍കുട്ടി ആണ് സൽവ.അടുത്തുള്ള പുസ്തകക്കടയിലാണ് അവൾക്ക് ജോലി. ഫിസിക്സും കെമിസ്ട്രിയും വിഷ്വൽ ബേസിക്കും അടുക്കി വെച്ച ഒരു പുസ്തകക്കടയാണത്. ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചെറിയ മൂലയില്‍ തിരിച്ചും മറിച്ചും തപ്പിയാലും അദർ സൈഡ് ഓഫ് മിഡ് നൈറ്റോ ഡെത്ത് ഓണ്‍ ദി നൈലോ പോലുള്ള...
കാക്കനാട്:   എറണാകുളം ജില്ലയിൽ തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ സംശയത്തിൽ 4239 നിർമ്മാണങ്ങൾ കണ്ടെത്തി. തദ്ദേശ സ്ഥാപനങ്ങൾ റീജിയണൽ ടൗൺ പ്ലാനിംഗ് ഓഫീസർക്ക് സമർപ്പിച്ച മൂന്നാം ഘട്ട റിപ്പോർട്ടിലാണ് 4239 കെട്ടിടങ്ങൾ ഉൾപ്പെട്ടത്. ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.1653 കെട്ടിടങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 21 നിർമ്മാണങ്ങളുടെ വ്യക്തമായ വിവരങ്ങൾ മാത്രമാണ് പഞ്ചായത്ത് സമർപ്പിച്ചിട്ടുള്ളത്. ഒൻപത് തദ്ദേശ സ്ഥാപനങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ ഒന്നും തന്നെ കണ്ടെത്തിയില്ല....
കാക്കനാട്:  പുതുവത്സരത്തോടനുബന്ധിച്ച് വാഹന അപകടങ്ങൾ കുറയ്ക്കുന്നതിന് കൊച്ചി കോർപ്പറേഷൻ ഏരിയയിൽ മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന കർശനമാക്കി. 2019 ഡിസംബർ 31 ന് വൈകീട്ട് ആറ് മുതൽ 2020 ജനുവരി ഒന്ന് പുലർച്ചെ ആറ് മണി വരെയാണ് പരിശോധന നടത്തുക.12 സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുക, മൂന്നു പേർ ഒരു ബൈക്കിൽ യാത്ര ചെയ്യുക, ലൈഫ്റ്റ് സൈഡ് ഓവർ ടേക്കിങ്ങ്, അപകടകരമായ ഡ്രൈവിംഗ്, സിഗ്നൽ...
കൊച്ചി:   പോയകാലത്തെ വാര്‍ത്താചിത്രങ്ങള്‍ കോര്‍ത്തിണക്കി എറണാകുളത്തെ പത്രമാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം ഒരുക്കുന്ന വാര്‍ത്താചിത്ര പ്രദര്‍ശനം പോര്‍ട്ട്‌ഫോളിയോ 2020ന് എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. ഹൈബി ഈഡന്‍ എംപിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. തുടര്‍ച്ചയായ 15-ാം വര്‍ഷമാണ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.നാല് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ കൊച്ചിയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ 40 ഓളം ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ...
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു.സര്‍വേ പൂര്‍ത്തിയായ 50,000 കിലോ മീറ്ററില്‍ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോമീറ്ററിലാണ് കേബിള്‍ സ്ഥാപിക്കുന്നത്.ജൂണില്‍ പണി പൂര്‍ത്തിയാകും. പരുത്തിപ്പാറ കെഎസ്ഇബി സബ് സ്റ്റേഷന്‍ മുതല്‍ ടെക്‌നോപാര്‍ക്കിലെ സ്റ്റേറ്റ് ഡാറ്റ സെന്റര്‍ വരെയുള്ള 11 കിലോമീറ്റര്‍ ലൈനിലാണ് വൈദ്യുതി പോസ്റ്റുകള്‍ വഴി കേബിള്‍ വലിക്കുന്ന ജോലി തുടങ്ങിയത്.സംസ്ഥാനത്ത് 20 ലക്ഷം വീടുകളിലും ഒപ്പം സര്‍ക്കാര്‍ ഓഫീസുകളിലും...
#ദിനസരികള്‍ 984പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്ന യുവാക്കളേയും അവരെ നയിക്കുന്ന നേതൃത്വങ്ങളേയും കുറിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന, ഉടനടി നിലവില്‍ വരാന്‍ പോകുന്ന ചീഫ് ഓഫ് ഡിഫന്‍സ് എന്ന പോസ്റ്റിലേക്ക് നിയമിക്കപ്പെടുവാന്‍ ആവശ്യമായ വിധേയത്വം താന്‍ നേടിയെടുത്തു കഴിഞ്ഞു എന്ന പ്രഖ്യാപനമാണ്.അതോടൊപ്പംതന്നെ സൈന്യം കേന്ദ്രസര്‍ക്കാറിന്റെ നയപരിപാടികളോട് പൂര്‍ണമായും യോജിക്കുകയാണെന്നും എതിര്‍ശബ്ദങ്ങളെ അവസാനിപ്പിച്ചെടുക്കുക എന്ന ഹിന്ദുത്വ അജണ്ടയോട് തങ്ങളും ഐക്യപ്പെടുകയാണ് എന്നും റാവത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു.വേഷംകൊണ്ട്...