28 C
Kochi
Thursday, August 13, 2020

Daily Archives: 3rd December 2019

കര്‍ണാടക:കര്‍ണാടകയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കല്‍ബുര്‍ഗിയിലെ സുലേപേട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്  യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളില്‍ നിന്ന് വീട്ടിലേക്കെത്തേണ്ട സമയം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും, രക്ഷിതാക്കളും നടത്തിയ  അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ യെല്ലപ്പയ്ക്കൊപ്പം കണ്ടതായിട്ടുള്ള വിവരം ലഭിച്ചത്.തിങ്കളാഴ്ച കുട്ടി സ്കൂളില്‍  എത്തിയിരുന്നില്ലെന്ന് മാതാപിതാക്കള്‍ നടത്തിയ...
കൊച്ചി:  കേരള ലളിതകലാ അക്കാദമിയുടെ നാല്‍പ്പത്തിയെട്ടാമത് സംസ്ഥാന ചിത്ര-ശില്‍പകലാ പ്രദര്‍ശനം പുരോഗമിക്കുന്നു. നവംബര്‍ 29 ന് ആരംഭിച്ച പ്രദര്‍ശനം മൂന്നു ദിവസം പിന്നിട്ടു. കലാമേഖലയിലുള്ള കേരളത്തിന്‍റെ സമകാലിക സാന്നിദ്ധ്യം വിളിച്ചോതുന്ന പ്രദര്‍ശനം കാണാന്‍ നിരവധി കാണികള്‍ എത്തുന്നുണ്ട്.കാടും മലയും, മത്സ്യവും, ആണും, പെണ്ണും, ഒപ്പം പ്രളയം പോലുള്ള മഹാവിപത്തിന്‍റെ ഓര്‍മ്മകളും പ്രദര്‍ശനത്തില്‍ നിറ‍ഞ്ഞു നില്‍ക്കുന്നു. പുരസ്കാരാര്‍ഹമായ ഇന്‍സ്റ്റാലേഷനുകളും വ്യത്യസ്തമായ ആസ്വാദകതലത്തിലേക്ക് നയിക്കുന്നവയാണ്. ജാതിമത വര്‍ഗ വിവേചനവും, കടലാഴങ്ങളില്‍ ആരും കാണാത്ത...
ന്യൂഡല്‍ഹി:അടുത്തവര്‍ഷം മേയ് മൂന്നിന് നടക്കുന്ന മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുളള നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം. പരീക്ഷയുടെ വസ്ത്രധാരണച്ചട്ടം ദേശീയ പരീക്ഷാ ഏജന്‍സി പുറത്തിറക്കി.ബുര്‍ഖ, ഹിജാബ്, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.അതേസമയം, ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ ഉണ്ട്.  സാംസ്കരാരിക, സാമുദായിക കാരണങ്ങളാല്‍ ഇളവ് ലഭിക്കേണ്ടവര്‍ 12.30ന് പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.ആരോഗ്യ കാരണങ്ങളാലും മറ്റും ഡ്രസ് കോഡ് പാലിക്കാന്‍ കഴിയാത്തവരുണ്ടെങ്കില്‍ അഡ്മിറ്റ് കാര്‍ഡ് അനുവദിക്കും മുന്‍പ് എന്‍ടിഎയുടെ...
കൊല്‍ക്കത്ത: 2020 സീസണ്‍ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ പങ്കെടുക്കുന്ന വിലയേറിയ താരങ്ങളുടെ പട്ടിക പുറത്ത്.  രണ്ട് കോടി, 1.5 കോടി എന്നിങ്ങനെ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയാണ് ഐപിഎൽ അധികൃതർ പുറത്തുവിട്ടത്.ഏഴ് വിദേശ താരങ്ങള്‍ക്കാണ് ലേലത്തിലെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുള്ളത്. റോബിന്‍ ഉത്തപ്പയാണ് താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയിട്ടിട്ടുള്ള ഇന്ത്യന്‍ താരം. ഉത്തപ്പ അടക്കം ഒന്‍പത് താരങ്ങള്‍ക്ക് ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുണ്ട്‌.ഐപിഎല്‍ അധികൃതര്‍ പുറത്തുവിട്ട പട്ടികയില്‍ ഓസ്ട്രേലിയന്‍...
ന്യൂഡൽഹി : അതീവ പരിതാപകരമാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റയിൽവേ. 100 രൂപ വരുമാനം ഉണ്ടാകണമെങ്കിൽ 98.44 രൂപ ചിലവ് വഹിക്കേണ്ടി വരുന്നു എന്നാണ് കഴിഞ്ഞ ദിവസം പാർലിമെന്റിൽ അവതരിപ്പിച്ച സിഐജി റിപ്പോർട്ടിലെ 2017-18 സാമ്പത്തിക വർഷത്തെ ഓപ്പറേറ്റിംഗ് റേഷ്യോയിൽ ഉള്ളത്.വരുമാനവും ചിലവും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്ന കണക്കാണ് ഓപ്പറേറ്റിംഗ് റേഷ്യോ. റയിൽവേയുടെ കാര്യപ്രാപ്തി ഇല്ലായ്മയും സാമ്പത്തിക തകർച്ചയും സൂചിപ്പിക്കുന്നതാണ് ഈ വരവു ചിലവ് കണക്കിന്റെ അനുപാതം. 2017 -18...
കൊച്ചി: കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ ധനസഹായത്തോടെ മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംഘചിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഇന്ന് ആരംഭിച്ചു. പ്രശസ്ത സാമൂഹ്യ ചിന്തകൻ സണ്ണി എം കപിക്കാട് കോളേജിലെ മലയാളം ഹാളില്‍ വച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യവും തത്വ ചിന്തയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് രണ്ടു ദിവസങ്ങളിലായി സെമിനാര്‍ നടക്കുന്നത്. നാലു സെക്ഷനുകളിലായി, വ്യത്യസ്ത വിഷയങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ പ്രബന്ധാവതരണം നടത്തുകയും സംവാദം...
പാരിസ്: ആറ് തവണ  ബാലന്‍ ദി ഓര്‍ പുരസ്കാരം നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി അര്‍ജന്‍റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. യുവന്‍റസ് സ്ട്രെെക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടെ അഞ്ച് ബാലന്‍ ദി ഓര്‍ എന്ന നേട്ടത്തെയാണ് ഇതോടെ മെസ്സി മറികടന്നിരിക്കുന്നത്.കഴിഞ്ഞ സീസണിലെ ലോകഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരവും മെസ്സി സ്വന്തമാക്കിയിരുന്നു.  ഇതിനു പിന്നാലെയാണ്  ഫ്രാന്‍സ് ഫുട്ബോള്‍ മാസിക നല്‍കുന്ന ബാലന്‍ ദ് ഓര്‍ പുരസ്കാരം നേടിയും താരം ചരിത്രം കുറിച്ചത്.കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി...
മാനന്തവാടി: രജത ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പിലാക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമർത്ഥരായ 50 കുട്ടികള്‍ക്ക് പഠനത്തിനായി സ്‌കോളര്‍ഷിപ്പ്, സ്‌കൂളിന് മുന്‍വശത്തായി പൊതു ബസ്‌കാത്തിരിപ്പ് കേന്ദ്രം, വായനയെ പ്രോത്സാഹിപ്പിക്കാന്‍ ഗ്രാമീണ ലൈബ്രറികള്‍ക്ക് പുസ്തക വിതരണം, വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വിഷരഹിത പച്ചക്കറി പ്രോത്സാഹനത്തിനായി പോളിഹൗസ് സംവിധാനം, സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉള്‍പ്പെടെ 5000 പേരുടെ ബ്ലഡ് ഡയറക്ടറി,തുടങ്ങിയ പദ്ധതികളാണ്...
കൊച്ചി: വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് പ്രണവ് മോഹന്‍ലാലാണ്.പ്രിയദർശന്‍റ്  മകൾ കല്യാണി പ്രിയദർശൻ ആണ് നായിക. വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. മായാനദിയിലൂടെ പ്രശസ്തയായ ദർശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തുന്നു.മുപ്പത് വര്‍ഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിശാഖ് സുബ്രഹ്മണനും നോബിള്‍ ബാബു തോമസുമാണ് മെരിലാൻഡ്സിനുവേണ്ടി ഹൃദയം നിര്‍മിക്കുക.സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടെയും അവിചാരിതമായ ഒത്തുചേരല്‍ എന്നാണ് മോഹന്‍ലാല്‍...
#ദിനസരികള്‍ 959 ഒരു കാലത്ത് ഈ നാട്ടില്‍ അടിമകളായി ജീവിച്ചു പോന്ന ഒരു വംശം ക്രമേണ തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കുകയും മറ്റു മനുഷ്യരോടൊപ്പംതന്നെ തുല്യരാണ് തങ്ങളെന്ന് തിരിച്ചറിയുകയും ചെയ്തതിന്റെ ഒരു ഹ്രസ്വചരിത്രമാണ് തെക്കുംഭാഗം മോഹന്‍ 'അടിമഗര്‍ജ്ജനങ്ങള്‍' എന്ന പുസ്തകത്തിലൂടെ പ്രതിപാദിക്കുവാന്‍ ശ്രമിക്കുന്നത്.ആ ചരിത്രം പക്ഷേ, രേഖീയമായ ഒരു മുന്നേറ്റമായിട്ടല്ല മറിച്ച് വിവിധ കാലങ്ങളില്‍ ജീവിച്ചിരുന്ന ജനനായകരായ ഒരു പറ്റം മനുഷ്യസ്നേഹികള്‍ നടത്തിയ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്....