25 C
Kochi
Friday, September 24, 2021

Daily Archives: 4th December 2019

കൊച്ചി:മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തി മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ മണി വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്ന ചിത്രമാണ് ഉടലാഴം. ‘ഗുളികൻ’ എന്ന ട്രൈബൽ ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്‍റെ വേഷത്തില്‍ മണിയെത്തുന്ന ചിത്രം ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്തും.ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടലാഴം. 14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികന്‍ വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും പിന്നീട് അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.ഗുളികനിലൂടെ ശരീരത്തിന്‍റെ രാഷ്ട്രീയമാണ്...
കൊച്ചി:   ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളം മുടങ്ങിയതോടെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായി. ഫണ്ടില്ലെന്ന് പറഞ്ഞാണ് ശമ്പളം നല്‍കാത്തത്. അയ്യായിരം കോടിയിലധികം രൂപ കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് നല്‍കാനുണ്ട്. കരാര്‍ ജീവനക്കാര്‍ക്ക് പത്ത് മാസമായി ശമ്പളമില്ല. 14,000 കോടിയാണ് ബിഎസ്എന്‍എല്ലിന്റെ നഷ്ടമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.ഇതോടെയാണ് തൊഴിലാളികള്‍ സ്വയം വിരമിക്കലിനൊരുങ്ങിയത്. ഒരുമാസത്തിനകം എഴുപതിനിയിരത്തിലധികം ജീവനക്കാരാണ് വിആര്‍എസിന് അപേക്ഷിച്ചത്.കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ട കണക്കില്‍ ബിഎസ്എന്‍എല്ലിന്റേയും എംടിഎന്‍എല്ലിന്റേയും വിപണി മൂല്യം ഇടിയുന്നതായി...
കൊച്ചി:   ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്‍റെ ലുക്കിന് നിറഞ്ഞ‌ കെെയ്യടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുതിയതായി പുറത്ത് വിട്ട ലുക്കും വന്‍ സ്വീകാര്യത നേടുകയാണ്. ജാവയിലിരിക്കുന്ന ദുല്‍ഖറിന്റെ ലൊക്കേഷന്‍ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.സെക്കന്‍റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ദുല്‍ഖറിന്...
വാറ്റ്‌ഫോഡ്(ഇംഗ്ലണ്ട്):   നാറ്റോ പ്രതിരോധ സഖ്യത്തിന്റെ എഴുപതാം വാര്‍ഷിക ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വാറ്റ്ഫോഡിലാണ് ഉച്ചകോടി നടക്കുന്നത്.ദീര്‍ഘകാലമായി നിലനില്‍ക്കുന്ന യുഎസ് പ്രതിരോധ വിഷയവും തുര്‍ക്കിയോടുള്ള അംഗരാജ്യങ്ങളുടെ സമീപനവുമാണ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുന്നതിനിടെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലണ്ടനിലെത്തിയത്. ട്രംപ് ലണ്ടനിലെത്തിയതോടെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ്, ഉര്‍ദുഗാന്‍, മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവര്‍ക്ക്...
ന്യൂഡല്‍ഹി:ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംങില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഇന്ത്യന്‍ നായകന്‍ വിരാട്  കോഹ്‌ലി വീണ്ടും ഒന്നാമതെത്തി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ച് നടന്ന ഡേ- നെെറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ കാഴ്ചവെച്ച സെഞ്ചുറിയാണ് ഇന്ത്യന്‍ നായകനെ തുണച്ചത്.അതേസമയം, പാകിസ്താനെതിരായ പരമ്പരയില്‍ തിളങ്ങാനാവാത്തതാണ്  ഓസീസ് താരത്തിന് തിരിച്ചടിയായത്. സ്മിത്തിനേക്കാള്‍ അഞ്ച് പോയിന്റിന്റെ മുന്‍തൂക്കവുമായാണ് വിരാട് കോഹ്‌ലി റാങ്കിങ്ങില്‍ ഒന്നാമനായത്.https://twitter.com/ICC/status/1202135709798273025സ്മിത്തിന് 923 പോയിന്ന്‍റും , കോഹ്ലിക്ക് 928 പോയിന്‍റുമാണ് പുതിയ റാങ്കിങ്ങിലുള്ളത്....
സാന്‍ഫ്രാന്‍സിസ്‌കോ:   ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഇനിമുതല്‍ ആല്‍ഫബറ്റ് ഐഎന്‍സി തലവന്‍. ഗൂഗിളിന്റെ മാത്യസ്ഥാപനമാണ് ആല്‍ഫബറ്റ് ഐഎന്‍സി. ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് ഇരുപത്തൊന്ന് വര്‍ഷം മുമ്പാണ് ആല്‍ഫബറ്റ് ഐഎന്‍സിക്ക് രൂപം നല്‍കിയത്. ലാറി പേജായിരുന്നു നിലവില്‍ ആല്‍ഫബറ്റിന്റെ സിഇഒ. 2015 ലാണ് ഗൂഗിളിന്റെ സിഇഒ ആയി പിച്ചെ നിയമിതനായത്.സാങ്കേതിക രംഗത്ത് ആല്‍ഫബറ്റിന്റെ ദീര്‍ഘ നാളായുള്ള സേവനങ്ങളെക്കുറിച്ച് ലാറിക്കും സെര്‍ജിക്കും നന്ദി അറിയിച്ചു കൊണ്ട് സുന്ദര്‍ പിച്ചെ ട്വീറ്റ്...
ന്യൂസിലാന്‍ഡ്:െഎസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് ന്യൂസിലാന്‍ഡ് ടീം അര്‍ഹരായി. കഴിഞ്ഞ ജൂലെെയില്‍ ലോര്‍ഡ്സില്‍ വെച്ച് നടന്ന പുരുഷ വിഭാഗം ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ കാഴ്ചവെച്ച കായിക  പെരുമാറ്റത്തിന്‍റെ പേരിലാണ് ന്യൂസിലാന്‍ഡ് ടീം അവാര്‍ഡ് സ്വന്തമാക്കിയത്.ബിബിസി ബ്രോഡ്കാസ്റ്ററായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍-ജെന്‍കിസിന്റെ ഓര്‍മ്മയ്ക്കായി നല്‍കി വരുന്ന അവാര്‍ഡാണിത്. എതിര്‍ടീമിനോടും, സ്വന്തം ക്യാപ്റ്റനോടും ടീമിനോടും അമ്പയര്‍മാരോടും ക്രിക്കറ്റിന്‍റെ  പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന താരത്തിനോ ടീമിനോ നല്‍കി വരുന്ന അവാര്‍ഡ് കൂടിയാണിത്.ജൂലെെ 14ന്...
ഛത്തീസ്ഗഡ് : ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസുകാർ തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബാലൻ-സുമ ദമ്പതികളുടെ മകൻ ബിജേഷ് (30)ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. മറ്റൊരു മലയാളിയായ തിരുവനന്തപുരം സ്വദേശി എസ്ബി ഉല്ലാസിനു പരിക്കേറ്റു.പോലീസ് അംഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായതിനെ തുടർന്നാണ് സംഘർഷമുണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.മുസ്ദുൾ റഹ്മാൻ വെടി ഉതിർത്തതിനെ തുടർന്നാണ് അഞ്ചു സഹപ്രവർത്തകർ ഉൾപ്പടെ ആറു പേർ...
മനില:തിങ്കളാഴ്ച രാത്രി ഫിലിപ്പൈന്‍സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പത്ത് പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. മുന്‍കരുതലുകള്‍ എടുത്തതും നിര്‍ബന്ധിതമായി ആളുകളെ ഒഴിപ്പിക്കുകയും ചെയ്തത് ദുരന്തത്തിന്റെ ആക്കം കുറച്ചുവെന്നും ദുരന്തനിവാരണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഈ വര്‍ഷം ഫിലിപ്പൈന്‍സില്‍ നാശം വിതക്കുന്ന പത്താമത്തെ കൊടുങ്കാറ്റാണ് കമ്മൂരി. ആയിരങ്ങളെ മാറ്റി പാര്‍പ്പിക്കുകയും നൂറിലധികം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം പതിനൊന്നു വരെ ഫിലിപ്പൈന്‍സില്‍ നടക്കുന്ന സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിന്റെ...
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് പുതിയ സീസണ് ഡിസംബര്‍ 15ന് തുടക്കമാകും. പുതിയ സീസണ്‍ ഫിക്സ്ചര്‍ ഇന്ന് കെ എഫ് എ പുറത്തു വിട്ടു. സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഗോകുലം കേരള എഫ് സി റിസേര്‍വ്സിനെ നേരിടും.കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ വെച്ചാകും ഉദ്ഘാടന മത്സരം നടക്കുക. ഇത്തവണ കെപിഎല്ലില്‍ രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് മത്സരിക്കുന്നത്.കണ്ണൂര്‍ സിറ്റി എഫ് സി, ലൂക സോക്കര്‍,...