29 C
Kochi
Saturday, September 25, 2021

Daily Archives: 19th December 2019

കൊച്ചി:  3000 കുട്ടികൾ പങ്കുചേർന്നുള്ള ബൃഹത്തായ ശുചീകരണ യജ്ഞം നാളെ (20/12/2019 വെള്ളി) ഫോർട്ട് കൊച്ചിയിൽ നടക്കും.വേദി - വാസ്ഗോഡഗാമ സ്ക്വയർ സമയം - രാവിലെ 9പ്രശസ്തമായ കൊച്ചി ന്യൂ ഇയർ കാർണിവൽ ഗ്രീൻ കാർണിവലാക്കി മാറ്റാനുള്ള യജ്ഞത്തിലാണ് സംഘാടകർ. എറണാകുളം ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുടെ മുൻകൈയിലും സജീവ പൊതു പങ്കാളിത്തത്തോടെയുമാണ് ഇത് നടപ്പാക്കുന്നത്.കാർണിവൽ ഹരിത സ്വഭാവമുള്ളതാക്കുന്നതിന് മുന്നോടിയായി സ്കൂൾ വിദ്യാർത്ഥികളുടെ വിപുലമായ ശുചീകരണ...
തിരുവനന്തപുരം:   പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോൾ, വിദ്യാർത്ഥികൾക്കെതിരെയുള്ള അക്രമങ്ങളിൽ ആശങ്കയറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.കത്തിന്റെ പൂർണ്ണരൂപം:-പ്രിയപ്പെട്ട ശ്രീ. അമിത് ഷാ ജീ,പൗരത്വഭേദഗതി നിയമത്തിനെതിരായി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഫലമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തുടനീളമുള്ള വിവിധ ക്യാംപസ്സുകളിൽ അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്. ചില ഗ്രൂപ്പുകൾ വിദ്യാർത്ഥികൾക്കെതിരെ ശാരീരികാതിക്രമം നടത്തുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളിൽ ചിലർ കേരളത്തിൽ നിന്നുമുള്ളവരാണ്. ഈ വിഷയത്തിൽ...
കൊല്‍ക്കത്ത:ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ കൂടാരത്തിലെത്തിച്ചത്. രണ്ട് കോടി രൂപയായിരുന്നു  മാക്സ്‌വെല്ലിന്റെ അടിസ്ഥാനവില.ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാനവിലയിട്ട റോബിന്‍ ഉത്തപ്പയെ മൂന്ന് കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 1.5 കോടി രൂപയായിരുന്നു കേരളത്തിന്റെ രഞ്ജി താരം റോബിന്‍ ഉത്തപ്പയുടെ  അടിസ്ഥാന മൂല്യം. നേരത്തെ കൊൽക്കത്തയ്ക്ക് വേണ്ടിയായിരുന്നു ഉത്തപ്പ കളിച്ചിരുന്നത്.ഓസ്ട്രേലിയയുടെ ഏകദിന-ടി20 ടീം നീയകന്‍...
മുംബെെ:പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം ആലിയ ഭട്ട്. ജാമിയ മിലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിനെ തുടര്‍ന്ന് നിരവധി താരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലിയ ഭട്ടും പ്രതിഷേധം പ്രകടിപ്പിച്ചത്.ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഫോട്ടോ സ്റ്റാറ്റസാക്കിയും ‘വിദ്യാര്‍ത്ഥികളില്‍ നിന്നും പഠിക്കൂ’ എന്നുമാണ് ആലിയ ഭട്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.അതേസമയം, നടൻ ഇഷാൻ ഖട്ടറും സോനാക്ഷി സിൻഹയും...
വാഷിംഗ്ടണ്‍:ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സുരക്ഷസേനയുടെ നടപടിയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ മാനിക്കണം ഗുട്ടറെസിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു.നിയമം അടിസ്ഥാനപരമായി വിവേചനപരമാണെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും യുഎന്‍ ഹൈകമ്മീഷണര്‍ മിഷേല്‍ ബാചലെ മുമ്പ് പ്രസ്താവിച്ചിരുന്നു.നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യത്തെ ദുര്‍ബലമാക്കുന്നതാണ് പുതിയ ഭേദഗതി നിയമമെന്നും ബാചലെ വ്യക്തമാക്കിയിരുന്നു.
വാഷിംഗ്ടണ്‍:  ലോകത്തെ ശക്തരായ ഭരണാധികാരികളില്‍ പ്രമുഖനായ ട്രംപിനെ അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച് ചെയ്തു.അധികാര ദുര്‍വിനിയോഗം, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്മെന്റ്.10 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ പ്രമേയങ്ങള്‍ വോട്ടിനിട്ടു. 435 അംഗ ജനപ്രതിനിധി സഭയിലെ 431 പേര്‍ വോട്ട് രേഖപ്പെടുത്തി. 164 റിപബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 100 അംഗ സെനറ്റ് പ്രമേയം ശരിവെച്ചാല്‍ അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തിനിടെ...
ബെംഗളൂരു:ഐടി ഓഹരികളിലെ നേട്ടങ്ങള്‍ ധനകാര്യത്തിലെ നഷ്ടം നികത്തുന്നതിനാല്‍ വ്യാഴാഴ്ച ഓഹരി വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായില്ല.മൂന്നാം ദിവസവും സെന്‍സെക്‌സ് ഉയര്‍ന്നു തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 0.28% ഉയര്‍ന്ന് 41,637.92 ലെത്തി.നിഫ്റ്റി 0.35% വര്‍ദ്ധിച്ച് 12,259.70ല്‍ വ്യാപാരം അവസാനിപ്പിച്ചു. യെസ് ബാങ്കിന്റെ ഓഹരികളാണ് ഇന്ന് മികച്ചു നിന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ ഓഹരികളും ഇന്ന് ഉയര്‍ന്നു.ഇന്നലെ മികച്ചു നിന്ന ടെക് മഹിന്ദ്രയുടെ ഓഹരികള്‍ ഇന്ന് താഴ്ന്നു. ബജാജും, ഹീറോയും, ടാറ്റയും, റിലയന്‍സും...
ന്യൂഡല്‍ഹി: ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. എത്രയും പെട്ടന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിച്ചു.ഫെബ്രുവരി നാലിന് ശേഷമെ ഹര്‍ജികള്‍ പരിഗണിക്കൂ എന്ന കോടതി നിലപാടിനെതിരെ 'ഷെയിം ഷെയിം' വിളിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ പോലീസ് ആക്രമിച്ച സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.കേസ് ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്, ഡല്‍ഹി പോലീസിനും കേന്ദ്രസര്‍ക്കാരിനും...
ന്യൂഡല്‍ഹി:ബാങ്കുകള്‍ നേരിടുന്ന ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ രണ്ടാംവരവ് കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അത്യഹിത വിഭാഗത്തിലാണ്, ഇത് സാധാരണ മാന്ദ്യമല്ല, ഇന്ത്യയിലെ ഐഎംഎഫ് മേധാവിയായിരുന്ന ജോഷ് ഫെല്‍മാനുമായി ചേര്‍ന്ന് എഴുതിയ പ്രബന്ധത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.ഇരട്ട ബാലന്‍സ്ഷീറ്റാണ് (ടിബിഎസ്) ഇതിന് കാരണം. രണ്ട് ഘട്ടമായി തരംതിരിച്ചാണ് അദ്ദേഹം...
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജന്തര്‍മന്ദിറില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചരിത്രകാരിയും, സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാർ ഇന്ത്യയെ ജമ്മു കശ്മീര്‍ ആക്കാന്‍ നോക്കുകയാണ്. കശ്മീരികളോട് സർക്കാർ കാണിച്ചുകൂട്ടിയതിനൊന്നും കണക്കില്ലെന്നും അരുന്ധതി റോയ് പറഞ്ഞു. "രാജ്യത്ത് ഇന്ന് ഇന്റര്‍നെറ്റ് ഇല്ല. കശ്മീരില്‍ എന്തൊക്കെ നടന്നിട്ടുണ്ട്. അതെല്ലാം കേന്ദ്രം ഇന്ത്യയില്‍ മൊത്തം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്," അരുന്ധതി റോയ് പറഞ്ഞു. അവര്‍ കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ അടിച്ചു. ലൈബ്രറി തകര്‍ത്തു. എഎംയുവിലും അത് തന്നെ സംഭവിച്ചു. ഇത് വളരെ...