29 C
Kochi
Saturday, September 25, 2021

Daily Archives: 13th December 2019

#ദിനസരികള്‍ 969 The Indian Constitution - Corner Stone of a Nation എന്ന പുസ്തകമെഴുതിയ ഗ്രാന്‍വിലെ ഓസ്റ്റിന്‍ എന്തൊരു ആവേശത്തോടെയാണ് ഇന്ത്യയുടെ നിയമ സംവിധാനത്തെക്കുറിച്ച് എഴുതുന്നത് എന്നറിയുമോ? ഇത്രയും സുതാര്യവും നിഷ്പക്ഷവുമായ ഒരു വ്യവസ്ഥയെ ആവിഷ്കരിച്ചു നടപ്പാക്കിയെടുത്തതില്‍ നമ്മുടെ ഭരണഘടനാ വിധാതാക്കളെ അദ്ദേഹം ആവോളം അനുമോദിക്കുന്നുമുണ്ട്.ഭരണഘടനയും അതുറപ്പു നല്കുന്ന മൗലികാവകാശങ്ങളുടേയും സംരക്ഷകന്‍ എന്ന നിലയില്‍ ജനാധിപത്യത്തിന്റെ നിലനില്പിനും സുഗമമായ നടത്തിപ്പിനും കോടതിയുടെ നീതിയുക്തമായ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അതോടൊപ്പംതന്നെ പാര്‍ല‌‍മെന്റ്...
ലണ്ടന്‍:പതിനെട്ട് മാസത്തെ വ്യാപാര യുദ്ധത്തിന് അവസാനം കുറിക്കാന്‍ അമേരിക്കയും ചൈനയും ഒരുങ്ങുന്നതിനാല്‍ എണ്ണവിലയുടെ മൂല്യം വര്‍ദ്ധിച്ചു. വെള്ളിയാഴ്ച മൂന്ന് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില എത്തിയിരിക്കുന്നത്.ബ്രെന്റ് ഫ്യൂച്ചേഴ്‌സ് ബാരലിന് 0.7 ശതമാനം ഉയര്‍ന്ന് 64.63 ഡോളറിലെത്തി. സെപ്റ്റംബര്‍ 23 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.യുഎസ്-ചൈന വ്യാപാരയുദ്ധവും ബ്രെക്‌സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും ആഗോള വിപണിയെ ബാധിച്ചിരുന്നു.യുഎസ് ഡോളറിലെ ഇടിവ് ചരക്ക് വില ഉയര്‍ത്താന്‍ കാരണവുമായി.വ്യാപാര മേഖലയിലെ നിലവിലെ...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് സമരപരിപാടികളിലേക്ക് നീങ്ങുന്നു. ഡിസംബര്‍ 16ന് രാവിലെമുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണെന്നാണ് ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും നിലപാട്. കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. നിയമത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കക്ഷി ചേരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.പൗരത്വ നിയമത്തിനെതിരെ...
ന്യൂഡല്‍ഹി:സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ അനുമതി.2018-19 സാമ്പത്തിക വര്‍ഷത്തിലെ എയര്‍ ഇന്ത്യയുടെ മൊത്തം നഷ്ടം എണ്ണായിരത്തി അഞ്ഞൂറ് കോടി രൂപയിലധികമാണ്.50,000 കോടി രൂപയുടെ കടബാധ്യതയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയ്ക്കുള്ളത്. പ്രവര്‍ത്തനച്ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് എയര്‍ ഇന്ത്യ.ഈ അവസരത്തിലാണ് 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ കേന്ദ്രം തയ്യാറാവുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.സാമ്പത്തിക പ്രതിസന്ധി മൂലം...
ലണ്ടന്‍:നിയമങ്ങള്‍ വിവേചന രഹിതമാണെന്ന് എല്ലാ സര്‍ക്കാരുകളും ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്.ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയതിലുള്ള പ്രതികരണമാണ് ഗുട്ടെറെസിന്റെ വക്താവ് ഫർഹാൻ ഹഖ് അറിയിച്ചത്. വിഷയത്തില്‍ നിയമനിര്‍മാണം പൂര്‍ത്തിയാവും വരെ അഭിപ്രായം പറയില്ലെന്നും യുഎന്‍ വ്യക്തമാക്കി.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിശോധിക്കും.അതേസമയം, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനങ്ങള്‍ മൂലം പലായനം ചെയ്യുന്ന ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍,...
ന്യൂ ഡല്‍ഹി: ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ഇടം പിടിച്ചു. 34ാം സ്ഥാനത്തുള്ള ഇവര്‍ പട്ടികയില്‍ പുതുമുഖമാണ്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചെലാ മെര്‍ക്കലാണ്‌ ഒന്നാംസ്ഥാനത്ത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീനെ ലഗാര്‍ഡ് രണ്ടാം സ്ഥാനത്തും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാം സ്ഥാനത്തുമാണ്.ഭരണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍...
ബെംഗളൂരു:അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരതര്‍ക്കത്തിന് അവസാനമായേക്കും എന്ന പ്രതീക്ഷയും ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നതും ഇന്ത്യന്‍ ഓഹരി വിപണിയേയും ചലിപ്പിച്ചു.നിഫ്റ്റി 0.99% ഉയര്‍ന്ന് 12,090.35 ലും സെന്‍സെക്‌സ് 1.11 ശതമാനം ഉയര്‍ന്ന് 41,032.64 ലും അവസാനിച്ചു. ഈ ആഴ്ച നിഫ്റ്റി സൂചിക 1.43 ശതമാനം നേട്ടം കൈവരിച്ചു.പൊതുമേഖല ബാങ്കുകളുടെ ഓഹരികളും നിഫ്റ്റിയിലെ ലോഹ ഓഹരികളുമാണ് ഇന്ന് മികച്ച് നിന്നത്. നിഫ്റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ചത് ആക്‌സിസ്...
തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന സമാപന പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായും പങ്കെടുക്കും.അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം വേദിയില്‍ വച്ച് മുഖ്യമന്ത്രി സമ്മാനിക്കും. എട്ട് ദിവസം നീണ്ട ലോകസിനിമാ കാഴ്ചകള്‍ക്കാണ് തലസ്ഥാനം വേദിയായത്. അവസാന ദിനമായ വെള്ളിയാഴ്ച ഒന്‍പത് തിയേറ്ററുകളിലായി 27 ചിത്രങ്ങളാണ്...
ന്യൂഡല്‍ഹി:രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി.ഗുജറാത്ത് ഗാന്ധിനഗറിലെ ഫിനാന്‍സ് ടെക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം.ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ഇവിടെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് റിസര്‍വ് ബാങ്ക്, സെബി, ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി (ഐആര്‍ഡിഎഐ) എന്നിവയുടെ മേല്‍നോട്ടത്തിലാണ്.എന്നാല്‍ പുതിയ ബില്ലില്‍ എല്ലാ സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിന് ഏകജാലക സംവിധാനത്തില്‍ അതോറിറ്റി...
കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴിയടക്കുമെന്ന്, ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു."ചെറു പ്രായത്തിലാണ് ഒരു ജീവന്‍ നഷ്ടമായത്. നാണക്കേടു കൊണ്ട് തലകുനിച്ചു പോവുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. സമൂഹത്തിന് വേണ്ടി മരിച്ച  യുവാവിന്റെ രക്ഷിതാക്കളോട് മാപ്പ് ചോദിക്കുന്നു" ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഒരന്വേഷണം നടത്തിയാല്‍ എല്ലാം അവസാനിക്കുമോ എന്നും കോടതി...