30 C
Kochi
Saturday, September 25, 2021

Daily Archives: 22nd December 2019

ചെന്നൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിഎംകെ തിങ്കളാഴ്ച്ച നടത്താനിരുന്ന റാലിക്കെതിരെയുള്ള ഹർജി ചെന്നൈ ഹൈക്കോടതി തള്ളി. റാലി തടയണമെന്ന് ആവശ്യപ്പെട്ട്  ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹർജി നല്‍കിയത്.സമരത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാകാൻ പാടില്ലന്നും, ജനാധിപത്യ രാജ്യത്തു സമരങ്ങൾ നിഷേധിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. അതേസമയം റാലി മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തണമെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മക്കള്‍ കക്ഷി നല്‍കിയ ഹർജി കോടതി പ്രത്യേക ബെഞ്ച് അടിയന്തരമായി പരിഗണിക്കുകയായിരുന്നു.നേരത്തെ ദ്രാവിഡ പാര്‍ട്ടികളുമായി യാതൊരു ബന്ധത്തിനുമില്ലെന്ന നിലപാടാണ് കമല്‍ഹാസനും...
ജയ്‌പൂർ:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തു വന്നു. രാജസ്ഥാനില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. "തുറന്ന ഹൃദയത്തോടെ ഞാന്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും രാജസ്ഥാനില്‍ നടപ്പാക്കില്ല,"  അശോക് ഗെഹലോട്ട് പറഞ്ഞു. നിയമത്തിനെതിരെ നേരത്തെയും ഗെഹലോട്ട് രംഗത്തെത്തിയിരുന്നു.അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്‌സഥാനില്‍ നടന്ന സമരത്തിന്റെ ചിത്രങ്ങൾ ഗെഹ് ലോട്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നേരത്തെ പങ്കു വെച്ചിരുന്നു.ഇന്ത്യയിലെ  ഒമ്പത് സംസ്ഥാനങ്ങൾക്കും ഇതേ അഭിപ്രായം തന്നെയാണ്. ബിജെപി സഖ്യ സര്‍ക്കാരുള്ള...
ചെന്നൈ:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുപാർട്ടികളും ചേർന്നു 26 നു പ്രതിഷേധ റാലി സംഘടിപ്പിക്കും.അതേസമയം ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്കെതിരെ ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു.  ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് ആശ എന്നിവരുടെ പ്രത്യേക ബെഞ്ച് ഇന്ന് രാത്രി തന്നെ ഹര്‍ജി പരിഗണിക്കും.എന്നാൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്താൽ  നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐഐടി വിദ്യാർത്ഥികൾക്ക് ഡീന്‍ താക്കീത് നല്‍കിയിട്ടുണ്ട്. മധുരയിൽ പ്രതിഷേധവുമായി...
ലോകത്തിൽ കണ്ടെടുക്കപ്പെട്ട ഏറ്റവും പ്രാചീനമായ സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ രചനകൾ ഗ്രീക്ക് കവയിത്രി സാഫോ (SAPPHO) യുടേതാണ്. വെളിച്ചത്തിൽ നിന്ന് വിലക്കപ്പെട്ട സത്യങ്ങളുടെ അവതരണം എക്കാലത്തെയും പോലെ ആരോപകരുടെ വാദം മാത്രം പരിഗണിക്കപ്പെടുന്ന വിചാരണയ്ക്കു വിധേയമായിരുന്നു. സ്ത്രീകൾക്കിടയിലെ, പ്രകൃതിവിരുദ്ധമെന്ന് കരുതിപ്പോന്നിരുന്ന ബന്ധങ്ങളുടെ പ്രോത്സാഹന സാധ്യത മുൻനിർത്തി ഈ കൃതി നൂറ്റാണ്ടുകളോളമാണ് നിരോധിക്കപ്പെട്ടത്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി ആരാധിക്കപ്പെടുന്ന പടിഞ്ഞാറിന്റെ കോടതികളിൽ ലൈംഗിക അതിപ്രസരം ചുമത്തി നിരോധിക്കാൻ ഉത്തരവിട്ട കൃതികളിൽ ഡി...
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും  രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികൾ അംഗീകരിക്കില്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളാണ് നാളത്തെ ഭാവി. ഇന്ത്യയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി," ട്വീറ്റിലൂടെയാണ് രാഹുല്‍ഗാന്ധി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തത്. ഇന്ന് ഡൽഹിയിൽ രാംലീല മൈതാനത്തു നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗ ത്തിൽ  മോദി നടത്തിയ  പ്രസംഗത്തിനു പിന്നാലെയാണ്  രാഹുൽ ഗാന്ധി ഇന്ത്യൻ യുവാക്കളെ അഭിസംബോധന ചെയ്തു കൊണ്ട്  ട്വീറ്റ് ചെയ്തത്. “ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും അമിത് ഷായും ചേര്‍ന്നു നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സമ്പദ് വ്യവസ്ഥ...
ഹൈദരാബാദ്:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം ഭിന്നിപ്പിക്കുകയാണെന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇത്തേഹാദുൽ മുസ്‌ലിം സംഘടനയുടെ നേതാവും, എംപി യുമായ അസാസുദ്ദീൻ ഒവൈസി പറഞ്ഞു. ഹൈദരാബാദിലെ അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തേഹാദുൽ മുസ്‌ലിം (എഐഎം ഐഎം) ആസ്ഥാനത്തു ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടവും,എൻആർസി ക്കെതിരെയുള്ള പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനുള്ള സമരം കൂടിയാണെന്നും, പൗരത്വ നിയമം പിൻവലിക്കും വരെ നമ്മൾ സമരരംഗത്തു തുടരണമെന്നും ഹൈദരാബാദ് എംപി പറഞ്ഞു.ഒരു സാഹചര്യത്തിലും...
ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരം ആർക്കും പൗരത്വം  നൽകരുതെന്ന ആവശ്യമുന്നയിച്ചല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ ജാമിയ സ‍ര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭ സമരത്തിൽ പങ്കെടുത്തു കൊണ്ട് രാംലീല മൈതാനത്തു  മോദി നടത്തിയ  പ്രസംഗത്തിന്  മറുപടി പറയുകയായിരുന്നു അദ്ദേഹം.പീഡനം നേരിട്ട് അഭയാർഥികളായി ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്. അതിൽ ഭേദഗതി വരുത്തേണ്ട യാതൊരു ആവശ്യവുമില്ലന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.ആർക്കും പൗരത്വം...
ലക്നൗ:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്  സമരം ചെയ്തവർക്കു നേരെ  ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു.  എന്നാല്‍ കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പൊലീസും പ്രതിഷേധക്കാരും  തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘര്‍ഷത്തിനിടെ 15 പേരാണ് വെടിയേറ്റ് മരിച്ചത്.കാണ്‍പുരില്‍ ശനിയാഴ്ച നടന്ന പോലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെച്ചില്ലെന്ന അവകാശവാദമാണ് ഡിജിപി ഒപി സിങ് ഉന്നയിച്ചത്. നാടൻ തോക്കുകളാണ് വെടിയുതിർക്കാൻ...
ന്യൂഡൽഹി:രാജ്യത്തെ യുവാക്കളുടെ ഭാവി പ്രധാനമന്ത്രിയും,അമിത് ഷായും ചേർന്നു നശിപ്പിച്ചന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് തന്റെ രാഹുൽ ഗാന്ധി പങ്കു വെച്ചത്. "ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും അമിത് ഷായും ചേര്‍ന്നു നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സമ്പദ് വ്യവസ്ഥ തകര്‍ത്തതിലും നിങ്ങള്‍ക്കുള്ള രോഷം നേരിടാന്‍ അവര്‍ക്കാവില്ല. അതുകൊണ്ടാണ് അവര്‍ ഇന്ത്യയെ വിഭജിക്കുന്നതും വിദ്വേഷത്തിന്റെ മറവില്‍ ഒളിക്കുന്നതും. ഓരോ ഇന്ത്യക്കാരനോടും സ്‌നേഹം ചൊരിഞ്ഞു കൊണ്ടുമാത്രമേ അവരെ നമുക്കു തോല്‍പ്പിക്കാനാവൂ,...
#ദിനസരികള്‍ 978 പലരും തിരിച്ച് മേധാവിക്ക് എഴുതിയത് തങ്ങളുടെ കീഴിലുള്ള മുസ്ലീം ജീവനക്കാരെ വ്യക്തിപരമായി സംശയിക്കുന്നില്ല എന്നാണ്. എന്നാലും ഏതെങ്കിലും തരത്തില്‍ സംശയിക്കപ്പെടാനിടയുള്ള ആളുകളെ മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. ബീജാപ്പുരിലെ ഒരു പട്ടാളസംഘത്തിന്റെ തലവൻ, ഗോള്‍ ഗുംബസിന്റെ അധികാരി വിശ്വസ്തനല്ല എന്നു ചൂണ്ടിക്കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേക്ക് റിപ്പോര്‍ട്ട് നല്കി.അദ്ദേഹത്തിന് അന്ന് യൂണിയനില്‍ ചേരാന്‍‌ വിസമ്മതം പ്രകടിപ്പിച്ച ഹൈദരാബാദില്‍ ബന്ധുക്കളുണ്ട് എന്നതായിരുന്നു മേജര്‍ കണ്ടെത്തിയ കാരണം. ആ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗോള്‍ ഗുംബസിന്റെ...