29 C
Kochi
Saturday, September 25, 2021

Daily Archives: 6th December 2019

മുംബൈ:ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 40,779.60 ആയിരുന്ന സെന്‍സെക്സ് മൂല്യം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന് 40,952.13 ആയിരുന്നു. എന്നാല്‍ അവസാനിച്ചത് 334 പോയിന്റ് കുറഞ്ഞ് 40,445ല്‍.ഇന്ന് ഉച്ചയ്ക്ക് മുമ്പ് വരെ ഉയര്‍ന്നും താഴ്ന്നുമിരുന്നിരുന്ന സെന്‍സെക്‌സില്‍ യെസ് ബാങ്ക് ഓഹരികള്‍ 11 ശതമാനവും എസ്ബിഐ ഓഹരികള്‍ 5.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.12,047.35 ല്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും 104.20 പോയിന്റ് കുറഞ്ഞ് 11,914.20 അവസാനിപ്പിച്ചു. നിഫ്റ്റിയും ഇന്ന് പോയിന്റില്‍ ഏറ്റക്കുറച്ചില്‍...
കൊച്ചി മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പുതിയ വെബ്സീരിസ് ക്വീനിന് മികച്ച സ്വീകാര്യത. മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ചരിക്കുകയാണ് ട്രെയിലര്‍. സീരീസില്‍ ജയലളിതയാകുന്നത് രമ്യാ കൃഷ്ണനും എം.ജി ആറാകുന്നത് മലയാളനടന്‍ ഇന്ദ്രജിത്ത് സുകുമാരനുമാണ്. ഗൗതം വസുദേവ് മേനോനും പ്രസാദ് മുരുകേശനും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. സീരിസില്‍ നടി അനിഘയും അഞ്ജന ജയപ്രകാശും ജയലളിതയുടെ ബാല്യകൗമാരകാലങ്ങള്‍ അവതരിപ്പിക്കുന്നു. രേഷ്മ ഗട്ടലയുടേതാണ് തിരക്കഥ. എം എക്സ് പ്ലെയര്‍ ആണ്...
ന്യൂഡല്‍ഹി:എടിഎം ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. 2020ന്റെ തുടക്കത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സ്‌കിമ്മിങ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് സൈബര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഇന്ന് അവസാനിച്ച പണ വായ്പ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇതേ കുറിച്ച് അറിയിച്ചത്.എന്നാല്‍, എടിഎം ഇടപാടുകളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തുന്ന സൈബര്‍ നിയന്ത്രണങ്ങളെ കുറിച്ചുള്ള...
ന്യൂഡല്‍ഹി:നല്‍കിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തനം കാഴ്ചവെച്ച പേ ടി എം പോലുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ചെറുകിട ധനകാര്യ ബാങ്കുകളായി മാറാന്‍ അപേക്ഷിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നോണ്‍-ഓപ്പറേറ്റിംഗ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനി (HOFHC) ഘടനയില്‍ വരുന്നതാണ് സ്ഥാപനങ്ങളെങ്കില്‍, ഒരു പേയ്‌മെന്റ് ബാങ്കിന്റെ പ്രമോട്ടര്‍ക്ക് ചെറുകിട ധനകാര്യ ബാങ്ക് സ്ഥാപിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.നിലവില്‍ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍...
ന്യൂഡല്‍ഹി:ജനങ്ങളുടെ കീശ വീണ്ടും കാലിയാക്കുന്ന തരത്തില്‍ ഉള്ളി വിലയ്ക്കു പിന്നാലെ ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചുയരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്‌സ് എക്‌സ്ചേഞ്ചില്‍ (എന്‍സിഡിഎക്സ്) സോയാബീന്‍ വില വ്യാഴാഴ്ച ക്വിന്റലിന് 4,100 രൂപയാണ് രേഖപ്പെടുത്തിയത്.ഒക്ടോബറില്‍ എന്‍സിഡിഎക്സില്‍, ശുദ്ധീകരിച്ച സോയ ബീന്‍ ഓയിലിന്റെ വില 10 കിലോയ്ക്ക് 759.75 രൂപയായിരുന്നു. എന്നാല്‍ വ്യാഴായ്ച ഇത് ക്വിന്റലിന് 829 രൂപയായി.രണ്ട് മാസങ്ങള്‍ക്കിടെ ക്രൂഡ് പാം ഓയിലിന്റെ...
ലണ്ടന്‍:ബ്രിട്ടനിലെ ബാങ്കുകളുടെയും പേയ്‌മെന്റ് സ്ഥാപനങ്ങളുടെയും കഴിവ് ശക്തിപ്പെടുത്തുന്നതിനും പ്രശ്നങ്ങള്‍ നേരിടാനും സേവന തടസം കുറക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് റെഗുലേറ്റര്‍മാര്‍.ബാങ്കുകളിലെ സാങ്കേതിക പരാജയങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഒക്ടോബറില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി കമ്മിറ്റി മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ടിഎസ്ബി അക്കൗണ്ടുകളില്‍ നിന്ന് പണമടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയാതിരുന്നത് ഇതിന് ഉദാഹരണമാണ്.ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, വിനിമയ ഏജന്‍സികള്‍, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (എഫ്എംഐ) വിസ പോലുള്ള സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍...
വാഷിംഗ്ടണ്‍:കുറഞ്ഞ പലിശയില്‍ ആനുകൂല്യങ്ങളോടെ 150 കോടി രൂപ ചൈനയ്ക്ക് കടമായി നല്‍കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. അഞ്ച് വര്‍ഷ പദ്ധതി പ്രകാരം 2025 ജൂണിനകം ഈ തുക നല്‍കും.യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്റെയും നിയമവിദഗ്ധരുടേയും എതിര്‍പ്പിനെ മറികടന്നാണ് ലോകബാങ്കിന്റെ തീരുമാനം.വരുമാനം കുറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിന്ന് ലോകബാങ്ക് പിന്‍മാറണമെന്നും വായ്പ ആനുകൂല്യം ലഭിക്കുവാന്‍ ചൈന ഇനിയും ഉയരേണ്ടതുണ്ട് എന്നും സ്റ്റീവന്‍ മ്യൂചിന്‍ ബുധാനാഴ്ച പറഞ്ഞിരുന്നു.അതേസമയം ചൈനയുടെ ഘടനാപരവും...
#ദിനസരികള്‍ 962 ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാറുന്നുവെന്ന് വലിയ തലക്കെട്ടില്‍ കേരളത്തിലെ പത്രമാധ്യമങ്ങള്‍ ഇന്നലെ ആഘോഷിച്ചത് നാം കണ്ടു.അത്തരമൊരു മാറ്റത്തെ മുന്‍നിറുത്തി ദൃശ്യമാധ്യമങ്ങള്‍ കൊണ്ടു പിടിച്ച ചര്‍ച്ചയും നടത്തി.സെക്രട്ടറി അവധിക്ക് അപേക്ഷിച്ചുവെന്നും പകരം ആരായിരിക്കും എന്നതുമായിരുന്നു ഈ ചര്‍ച്ചകളുടെ കാതല്‍.പിന്നാലെ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ ആലോചനയിലില്ലാത്ത വിഷയമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടും മാധ്യമങ്ങള്‍ തങ്ങള്‍ കൊടുത്ത വാര്‍ത്ത തിരുത്താന്‍ തയ്യാറായിട്ടില്ല. എന്നു മാത്രവുമല്ല പകരം ചുമതല ഇന്നയാള്‍ക്ക്...
കൊച്ചി: പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്കരിക്കരുതെന്ന മുദ്രാവാക്യവുമായി ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ലോങ്ങ് മാര്‍ച്ച് ആവേശമായി. കൊച്ചി കപ്പല്‍ശാലയ്ക്ക് മുന്നില്‍ നിന്ന് ആരംഭിച്ച് അമ്പലമുകള്‍ റിഫൈനറി വരെ നടത്തിയ മാര്‍ച്ചില്‍ ജില്ലയിലെ 20 ബ്ലോക്കില്‍ നിന്നായി അയ്യായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്തു.സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, പ്രസിഡണ്ട് എസ് സതീഷ്, ട്രഷറര്‍...
കൊച്ചി: ആയിരം അപരാധികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ നീതിനിഷേധത്തിന്‍റെ ജീവിക്കുന്ന ഉദാഹരങ്ങളാണ് കണ്ണൂർ തലശ്ശേരി സ്വദേശികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും. എൻഡിഎഫ് പ്രവർത്തകൻ ഫസലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും, എന്നാൽ യഥാർഥ പ്രതികൾ കുറ്റം ഏറ്റുപറഞ്ഞിട്ടും, നീതി നിഷേധിക്കപ്പെട്ട് നാടുകടത്തപ്പെടുകയും ചെയ്തവരാണിവര്‍. കാരായി രാജനും, ചന്ദ്രശേഖരനും വേണ്ടി വർണങ്ങൾ മാധ്യമമാക്കി ശബ്‌ദിക്കാൻ കലാകാരന്മാരും അവർക്കൊപ്പം അഭിഭാഷകരും "വരയും ചിന്ത"യുമായി രംഗത്ത് വന്നിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് ഹൈക്കോർട്ട് കവലയിലുള്ള...