29 C
Kochi
Saturday, September 25, 2021

Daily Archives: 26th December 2019

കൊച്ചി: സെൻട്രൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇംഗ്ലീഷ് വിഭാഗത്തിൽ ദളിത് പേപ്പർ ഒഴിവാക്കിയായതിനെതിരെ  അധ്യാപക സംഘടനയായ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ടീച്ചേഴ്സ് അസോസിയേഷൻ ശക്തമായ അപലപിച്ചു. കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് ദളിത് പേപ്പർ ഒഴിവാക്കാനുള്ള ഇംഗ്ലീഷ് വിഭാഗം മേധാവിയുടെ നടപടി ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.എന്നാൽ മൂന്നു വർഷമായി 13 ലധികം കുട്ടികൾ  താല്പര്യത്തോടെ ഈ വിഷയം എടുത്തു പഠിക്കുന്നുണ്ട്. ദളിത് പഠനത്തിന് ബോർഡ് ഓഫ് സ്റ്റഡീസിന്റെ അംഗീകാരമുണ്ട്. അതുകൊണ്ടു തന്നെ പഠനത്തിലും, പഠനപപ്പേർ അനുവദിക്കുന്നതിലും  ആരോഗ്യകരമായ സമവായം സംബന്ധിച്ചു...
ന്യൂഡല്‍ഹി:റെക്കോര്‍ഡുകള്‍ കെെപ്പിടിയിലാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കുതിപ്പ് തുടരുന്നു. കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ വിസ്ഡന്‍ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹിലിയും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയുടെ ഡ്വെല്‍ സ്റ്റെയ്ന്‍, ഡിവില്ലേഴ്‌സ്, ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, വനിതാ ഓള്‍ റൗണ്ടര്‍ എല്ലീസ് പെറി എന്നിവരാണ് പട്ടികയില്‍ ഉള്ള മറ്റ് താരങ്ങള്‍.കഴിഞ്ഞ പതിറ്റാണ്ടിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ഇന്ത്യയുടെ അഭിമാന താരം വിരാട് കോഹ്ലി....
കൊച്ചി:   എൻപിആർ പിണറായി വിജയനെ കൊണ്ട് നടപ്പിലാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിനു റേഷൻ ലഭിക്കില്ലെന്നും പറഞ്ഞ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് ചുട്ടമറുപടിയുമായി സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ സൊമാലിയ ആക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികലമായ സ്വപ്നം നടപ്പിലാക്കാന്‍ ബിജെപി നേതാക്കള്‍ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു."കേരളം സൊമാലിയ പോലെയാണെന്ന് നേരത്തെ മോദി പറഞ്ഞിരുന്നു. കേരളത്തിലെ അഭിമാനികളായ ജനങ്ങളെ പട്ടിണിയിലാക്കുക എന്ന മോദിയുടെ വികലമായ സ്വപ്നം നിറവേറ്റാനാണ്...
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ 124 പേർക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു. ഇതിൽ 93 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 9856 ഫേസ്ബുക്ക് അക്കൗണ്ടുകളും, 181 യൂ ട്യൂബ് ചാനലുകളും യുപി പോലീസ് ബ്ളോക്ക് ചെയ്തു.അതേസമയം ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കില്ല. വ്യാഴാഴ്ച വൈകീട്ട് മുതല്‍ ശനിയാഴ്ച വരെയാണ് ഇന്റര്‍നെറ്റ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.പല കള്ളങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുന്നുണ്ട് എന്ന് എസ്എസ്പി ദിനേഷ് കുമാര്‍...
കൊച്ചി:   ജൂണിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. "ഇൻഷാ അള്ളാ" എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ജോജു ജോര്‍ജാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ജോജു ജോര്‍ജ് വീണ്ടും നായകനായെത്തുന്നത്. ജൂണിലും ജോജു അഭിനയിച്ച കഥാപാത്രത്തെ ആരാധകര്‍ സ്വീകരിച്ചിരുന്നു.അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ...
ന്യൂഡല്‍ഹി:അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാൻ പോവുന്ന  അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെെസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.''ഞങ്ങളുടെ ടീം എല്ലായ്‌പ്പോഴും കരുത്തുറ്റതാണ്.  ഞങ്ങൾ അവസാനമായി വിജയിച്ചു. എന്നാല്‍ ഈ വര്‍ഷം വിജയിക്കുമെന്ന് ഞാന്‍ ഉറപ്പുപറയുന്നില്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്, അവര്‍ അതി കഠിനമായി തന്നെ ഇന്ത്യയ്ക്കു വേണ്ടി കളിക്കും. അവര്‍ക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇതൊരു വലിയ പ്ലാറ്റ് ഫോം...
ന്യൂഡല്‍ഹി:ഇന്ത്യൻ​ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് വിരമിക്കൽ പ്രഖ്യാപിച്ചു.  ട്വീറ്റിറിലൂടെയായിരുന്നു താരം 2020ല്‍ വിരമിക്കുമെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.46കാരനായ പേസ് നിലവില്‍ പര്യടനത്തിലുള്ള ഏറ്റവും പ്രായം കൂടിയാണ് കളിക്കാരനാണ്. ഇന്ത്യക്കുവേണ്ടി ഒളിംപിക്‌സ് മെഡലും 18 ഗ്രാന്റ് സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്.2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ താന്‍  കളിക്കുകയുള്ളൂവെന്നും താരം അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് നേടിയ താരമാണ് പേസ്.''ഒരു പ്രോ ടെന്നീസ് കളിക്കാരനെന്ന നിലയിൽ 2020 എന്റെ വിടവാങ്ങൽ...
കൊച്ചി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചു കേന്ദ്ര സർക്കാർ നൽകുന്ന പരസ്യങ്ങൾ ചന്ദ്രിക, സുപ്രഭാതം പത്രം പ്രസിദ്ധീകരിക്കില്ലെന്നുള്ള പോസ്റ്ററുകൾ പ്രചരിക്കുന്നതായി മുഹമ്മദ് വിപി വാണിമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പോസ്റ്ററുകൾ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. പത്രത്തിന്റെ മൂല്യം കാത്തു സൂക്ഷിക്കാനാണ് കേന്ദ്ര സർക്കാർ പരസ്യങ്ങൾ ബഹിഷ്കരിക്കുന്നതെന്നാണ് ചന്ദ്രികയുടെ അനുഭാവികളും ലീഗുകാരുടെയും  പരക്കെയുള്ള വാദമെന്നും അദ്ദേഹം പറയുന്നു.എന്നാൽ മോദി സർക്കാരിന്റെ പരസ്യം കൊടുക്കില്ലെന്ന,  ഇതേ വാദം സുപ്രഭാതം പത്രത്തിന്റെ അനുഭാവികളും, ഔദ്യോഗിക സമസ്തക്കാരും പ്രചരിപ്പിക്കുന്നതായും   മുഹമ്മദ് വിപി വാണിമേലിന്റെ...
കൊച്ചി:  തീയേറ്ററില്‍ വിജയക്കുതിപ്പ് തുടരുന്ന ഡ്രെെവിങ് ലെെസന്‍സിനു ശേഷം ലാല്‍ ജൂനിയര്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'സുനാമി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ അദ്ദേഹം പുറത്തുവിട്ടു.ജീന്‍ പോള്‍ ലാലിന്റെ സുനാമിയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പിതാവ് ലാല്‍ തന്നെയാണ്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നത്.സിനിമയില്‍ അജു വര്‍ഗീസ് അടക്കമുളള മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.അതേസമയം, സുരാജ്...
കൊച്ചി:   സഹസംവിധായകൻ കരുൺ മനോഹർ വാഹനാപകടത്തിൽ അന്തരിച്ചു. കരുണ്‍ സഞ്ചരിച്ച ബെെക്ക് പാലായ്ക്ക് അടുത്തു വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കോസ്റ്റ്യൂം ഡിസൈനർ അരുണ്‍ മനോഹറിന്റെ സഹോദരനാണ്.കോട്ടയം പ്ലാശനാൽ സ്വദേശിയാണ് കരുൺ. സംസ്കാരം ഇന്ന് വെെകുന്നേരം വീട്ടുവളപ്പില്‍. കരുണിന്റെ നിര്യാണത്തില്‍ ഫെഫ്ക അനുശോചനം രേഖപ്പെടുത്തി.സഹസംവിധായകന്‍ എന്നതിലുപരി അഭിനേതാവ് കൂടിയാണ് കരുണ്‍. രമേശ് പിഷാരടി സംവിധാനം ചെയ്ത 'ഗാനഗന്ധര്‍വന്‍', 'പഞ്ചവര്‍ണ്ണ തത്ത' തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഫാൻസിഡ്രസ്സ്’, ‘ഗാനഗന്ധർവ്വൻ’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.