25.5 C
Kochi
Saturday, October 16, 2021
Home 2020 January

Monthly Archives: January 2020

ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലയണൽ മെസ്സി ബാഴ്‌സയ്‌ക്കൊപ്പം 500 വിജയങ്ങളെന്ന നാഴികക്കല്ലും പിന്നിട്ടു. സ്പാനിഷ് ഫുട്ബോള്‍ ചരിത്രത്തില്‍ 500 ജയങ്ങള്‍ നേടുന്ന ആദ്യ താരമാണ് മെസ്സി. 710 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 500 ജയങ്ങള്‍ സ്വന്തമാക്കിയത്.
ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയിലെ പുതിയ അംഗങ്ങളെ ഇന്ന് പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, മദന്‍ ലാല്‍, സുലക്ഷണ നായിക് എന്നിവർ അടങ്ങുന്നതാണ് പുതിയ സമിതി. ദേശീയ പുരുഷ-വനിത ടീമുകളുടെ സെലക്‌ടര്‍മാരെ തെരഞ്ഞെടുക്കുക, വനിത ടീം പരിശീലകനെ കണ്ടെത്തുക എന്നിവയാണ് ഈ സമിതിയ്ക്ക് നൽകിയിരിക്കുന്ന ചുമതലകൾ. ഒരു വര്‍ഷമാണ് പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയുടെ കാലാവധി.
സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 20 കോടി എന്ന റെക്കോർഡ് ഫോളോവേഴ്‌സുമായി പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോ. ആദ്യമായിട്ടാണ് ഒരു വ്യക്തിക്ക് ഇൻസ്റ്റാഗ്രാമിൽ ഇത്രയും ഫോളോവേഴ്സുണ്ടാകുന്നത്. അമേരിക്കൻ നടിയും ഗായികയുമായ അരിയാന ഗ്രാന്‍ഡെയാണ് 17 കോടി ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്ത്. 14 കോടി ഫോളോവേഴ്‌സുമായി അർജന്റീന താരം ലയണൽ മെസ്സി എട്ടാം സ്ഥാനത്താണ്. ബ്രസീൽ താരം നെയ്മറാണ് പത്താം സ്ഥാനത്ത്. ഇൻസ്റ്റാഗ്രാമിൽ സ്‌പോൺസേർഡ് പോസ്റ്റുകൾ ഇടുന്നതിലൂടെ മാത്രം റൊണാൾഡോയ്ക്ക് പ്രതിവർഷം 378...
ത്രിരാഷ്ട്ര വനിതാ ട്വന്റി-20യില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്നു പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മത്സരം പിടിച്ചെടുത്തു.ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റേയം ഷെവാലി വര്‍മയുടേയും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം: ഐ ലീഗിലെ ഫുട്ബോൾ ടീമായ ഗോകുലം കേരള എഫ്സിയിലേക്ക് പുതിയ താരങ്ങളെ എടുക്കുന്നുണ്ട് എന്ന വാട്സാപ്പ് സന്ദേശം വിശ്വസിച്ച് ഇന്നലെ കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസിനായി എത്തിയത് നൂറുകണക്കിന് വിദ്യാർത്ഥികൾ. ഏറെനേരം കാത്തിരുന്നിട്ടും ആരെയും കാണാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞത്. 2019-2020 ഐ ലീഗ് ടൂർണമെന്റിനു വേണ്ടിയുള്ള അണ്ടർ 13, 15, 18 വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നു എന്നായിരുന്നു  വാട്സാപ്പ് സന്ദേശം. സമാനമായ സംഭവം...
വെല്ലിംഗ്‌ടൺ:  ഇന്ത്യ- ന്യൂസിലന്‍ഡ് നാലാം ടി20ക്കിടെ വെല്ലിംഗ്‌ടണില്‍ കനത്ത സുരക്ഷാവീഴ്ച. മത്സരം നടന്നുകൊണ്ടിരിക്കെ രണ്ട്  ആരാധകര്‍ സുരക്ഷാവേലി മറികടന്ന് മൈതാനത്തെത്തി. ന്യൂസിലാൻഡിന്റെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലായിരുന്നു സംഭവം. എന്നാല്‍ ഓടിക്കൂടിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടി. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ മറ്റൊരു ആരാധകൻ കൂടി മൈതാനത്തേക്ക് ഓടിയെത്തി. മത്സരം കാണാൻ വളരെക്കുറച്ച് കാണികൾ മാത്രമേ എത്തിയിരുന്നുള്ളു എന്ന സാഹചര്യത്തിലാണ് സുരക്ഷാവീഴ്ച ചർച്ചയാകുന്നത്. അതേസമയം, രണ്ടാം  ടി20യിലും സൂപ്പര്‍ ഓവറിൽ...
ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൗരത്വ പ്രതിഷേധത്തിന് നേരെ വെടിവെയ്പ്പ് ഉണ്ടായ സംഭവത്തിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ സര്‍വകലാശാലയിലെ അധ്യാപക അസോസിയേഷന്‍. പ്രതിഷേധക്കാരുടെ നേര്‍ക്ക് അക്രമം അഴിച്ച് വിടണമെന്ന് സൂചിപ്പിക്കുന്ന കേന്ദ്ര മന്ത്രിയുടെ പ്രസംഗത്തിന്‍റെ ബാക്കിപത്രമാണ് വെടിവെപ്പെന്ന് അസോസിയേഷന്‍ ആരോപിച്ചു. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെയ്ക്കണമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ദില്ലിയിലെ  പ്രചാരണ യോഗത്തില്‍ പറഞ്ഞത്. അതിന് പിന്നാലെയാണ് രാം ഭക്ത് ഗോപാൽ എന്ന ആർഎസ്എസ്...
ദില്ലി:   രണ്ടാം ബിജെപി സർക്കാരിന്റെ ആദ്യ യൂണിയൻ ബജറ്റ് നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര സർക്കാരിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിന്റെ കുറഞ്ഞ വളർച്ചാ നിരക്കായിരിക്കും. എന്നാൽ അടുത്ത സാമ്പത്തിക വർഷം സാമ്പത്തിക വളർച്ച 6 മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്നാണ് സാമ്പത്തിക സർവേ പ്രവചിച്ചിരിക്കുന്നത്. ഈ വർഷം, ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമായി ഇടിഞ്ഞിരുന്നു.
തൃശൂർ: കൊറോണ വൈറസ് ബാധയെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ടെന്നും ഇതുവരെ 24 സാമ്പിളുകൾ അയച്ചതിൽ 18 എണ്ണം നെഗേറ്റെവാണെന്നും ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ആശുപ്രതികളിലടക്കം ആവശ്യമായ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു. അതേസമയം, കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ തിരികെയെത്തിക്കാൻ എയർ...
രാജ്യത്തെ ഞെട്ടിച്ച നിർഭയകേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റണം എന്നതാണ് ചട്ടം എന്നിരിക്കെ വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമർപ്പിച്ചതും വധശിക്ഷ നടപ്പാക്കുന്നതിൽ തടസമായി. സുപ്രീം കോടതി വിധിപ്രകാരം നാളെയാണ് നിർഭയകേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനിരുന്നത്. അതേസമയം വധശിക്ഷ നടപ്പാക്കുന്നതുവരെ തന്റെ നിയമപോരാട്ടം തുടരുമെന്ന് നിർഭയയുടെ...