29 C
Kochi
Saturday, September 25, 2021

Daily Archives: 17th December 2019

1857- ന്റെ കഥ 4

#ദിനസരികള്‍ 973 കലാപം പൊട്ടിപ്പുറപ്പെട്ട 1857 മെയ് മാസം പത്താം തിയ്യതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രസകരമായ മറ്റൊരു സംഭവം നടന്നു. അത് ഒരു ചപ്പാത്തി സന്ദേശമാണ്.തനിക്കു കിട്ടുന്ന ചപ്പാത്തിക്കു തുല്യമായി അത്രയും തന്നെ ചപ്പാത്തിയുണ്ടാക്കി മറ്റൊരാള്‍ക്ക് വിതരണം ചെയ്യുക എന്നതായിരുന്നു ആ പരിപാടി. ആരോ തുടങ്ങിവെച്ച ചപ്പാത്തി വിതരണം എന്തോ രഹസ്യ സന്ദേശത്തെ പേറുന്നുണ്ടെന്ന് അധികാരികള്‍ ധരിച്ചു.വരാനിരിക്കുന്ന ഒരു കലാപത്തിന്റെ മുന്നോടിയായിട്ടാണ് അക്കൂട്ടര്‍‌ ചപ്പാത്തി വിതരണത്തെ കണ്ടത്. “ചപ്പാത്തി വിതരണത്തെപ്പറ്റി...
ചെന്നെെ:‘കൊടി’ എന്ന ചിത്രത്തിന് ശേഷം ആർ.എസ്.ദുരൈ സെന്തിൽകുമാറും ധനുഷും ഒന്നിക്കുന്ന 'പട്ടാസ്' 2020 ജനുവരി 16ന് തീയേറ്ററുകളിലെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.ആക്ഷന്‍ എന്‍റെര്‍ടെയ്നര്‍ കാറ്റഗറിയില്‍പ്പെട്ട പട്ടാസില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. അച്ഛനായും മകനായുമാണ് ധനുഷ് അഭിനയിക്കുന്നത്. സ്നേഹയും തെലുങ്ക് നടി മെഹ്റീൻ പിർസദയുമാണ് ചിത്രത്തിലെ നായികമാർ.https://twitter.com/SathyaJyothi_/status/1205812250377777152നവീൻ ചന്ദ്ര, നാസർ, മുനിഷ്‌കാന്ത്, സതീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യ...
മുംബൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ രോഷപ്രകടനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തു വന്നു. "യുവശക്തി ഒരു ബോംബാണ്, "അതിന് തിരികൊളുത്തരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും താക്കറെ പ്രതികരിച്ചു.ക്യാമ്പസില്‍ പോലീസ് കടന്നതും, വിദ്യാര്‍ഥികള്‍ക്കെതിരെ വെടിയുതിര്‍ത്തതും കാണുമ്പോള്‍ എനിക്ക് ജാലിയന്‍വാല ബാഗാണ് ഓര്‍മവരുന്നത്. വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നത് വഴി ജാലിയന്‍വാല ബാഗിന് സമാനമായ സാഹചര്യം കേന്ദ്ര സർക്കാർ സൃഷ്ടിക്കുകയാണോയെന്നും താക്കറെ ചോദിച്ചു.മഹാരാഷ്ട്ര നിയമസഭയില്‍ നടത്തിയ പ്രസംഗത്തിൽ  പൗരത്വ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന വിശേഷണം നല്‍കി വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. കഴിവിനൊപ്പം പുലര്‍ത്തുന്ന ഗെയിമിനോടുള്ള പ്രതിബദ്ധതയും കഠിനാധ്വാനവുമാണ് ഇരു താരങ്ങളും തമ്മിലുള്ള സാമ്യമെന്നും ലാറ വ്യക്തമാക്കി.ബാറ്റിംഗിനെ അവിശ്വസനീയമായ തലത്തിലേക്ക് കൊണ്ടുപോകാന്‍ വിരാട് കോഹ്ലിക്ക് കഴിയുന്നുണ്ടെന്നും, ഇത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ അത്ഭുപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു."കെ.എൽ.രാഹുലിനേക്കാളുമോ രോഹിത് ശർമയെക്കാളുമോ വളരെ മികച്ച കഴിവുകളൊന്നും കോഹ്ലിക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.  എന്നാല്‍ മികച്ച പ്രകടനങ്ങൾ ഒരുക്കാൻ...
ജാര്‍ഖണ്ഡ്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും ഉയരുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകളാണ്, നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു.സര്‍ക്കാരിന്‍റെ നയങ്ങളില്‍ ചര്‍ച്ച നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകണം. ജനാധിപത്യപരമായി പ്രതിഷേധിക്കണം, സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ തയ്യാറാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. എല്ലാ പാക്കിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം  നൽകണമെന്നാണ് പ്രക്ഷോഭത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്, മുസ്‌ലിംകൾക്കിടയിൽ ഭയം പ്രചരിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമമെന്നും...
ന്യൂഡൽഹി:ഫീസ് വര്‍ധനവിൽ  പ്രതിഷേധിച്ചു വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കെ ഓണ്‍ലൈൻ പരീക്ഷ നടത്താനുള്ള നീക്കവുമായി ജെഎന്‍യു.വൈസ് ചാന്‍ലറും വകുപ്പ് മേധാവിമാരുമായി ഡിസംബര്‍ 16ന് നടന്ന കൂടിക്കാഴ്ചയിലാണ് പിഎച്ച്ഡി, എംഫില്‍, എംഎ വിഭാഗങ്ങളിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചതെന്ന് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ ഹെഡ് അശ്വിനി കെ മഹാപത്ര അറിയിച്ചു.ഇപ്പൊൾ ഇ-മെയിലൂടെയും, വാട്‌സ് ആപ്പിലൂടെയും പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചു എല്ലാ വകുപ്പ് മേധാവികൾക്കും അയച്ച കത്തില്‍ കാമ്പസിലെ അസാധാരണമായ...
കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥിരാജ് സുകുമാരന്‍ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവീനോ തോമസ് നിര്‍മാണ രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്ര്യേകതയും കിലേമീറ്റേഴ്സ് ആന്‍ഡ് കിലേമീറ്റേഴ്സിനുണ്ട്.ഒരു ബെെക്ക് യാത്രക്കായി ടൊവീനോ പുറപ്പെടുന്നതും, അരികില്‍ നിന്ന് ജോജു ജോര്‍ജ് ആര്‍പ്പുവിളിക്കുന്നതുമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്റര്‍.ദീപു പ്രദീപുമായി ചേര്‍ന്നാണ് ജിയോ...
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ പ്രതികളില്‍ ഒരാളായ അക്ഷയ് സിങ്ങിന്‍റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പിന്മാറി. തന്‍റെ കുടുംബാംഗമായ ഒരു അഭിഭാഷകന്‍ ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിന്മാറിയത്.ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ഇന്ന് ഹര്‍ജി പരിഗണിക്കാനിരുന്നത്. ചീഫ് ജസ്റ്റിസ് പിന്മാറിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കും.2012...
ന്യൂഡല്‍ഹി:ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം 'ഗല്ലി ബോയ്ക്ക്' വിദേശചിത്രങ്ങളോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞില്ല. ഓസ്കാര്‍ ലഭിക്കുമെന്ന് പ്രീക്ഷയുള്ള പത്ത് മികച്ച വിദേശ ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ ഗല്ലിബോയ് ഇടം പിടിച്ചില്ല.സോയാ അക്തര്‍ സംവിധാനം ചെയ്ത ചിത്രം മുംബൈയിലെ സ്ട്രീറ്റ് റാപ്പര്‍ ഡിവൈനിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. മികച്ച വിദേശ ഭാഷ ചിത്രത്തിനായി 92-ാമത് അക്കാദമി അവാര്‍ഡില്‍ ആണ്  ഗല്ലി ബോയിയും മത്സരിക്കുന്നത്.ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കു നേരെ വെടിവെച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു.  പൊലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ രണ്ടു പേർക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഡൽഹി സഫ്ദർജങ് ആശുപത്രി അധികൃതർ അറിയിച്ചു.ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് തമീം എന്ന വിദ്യാര്‍ത്ഥിയുടെ ചികിത്സാ രേഖകളാണ് പുറത്തുവന്നത്. കാലിലുള്ള പരിക്ക് വെടിയേറ്റതാണെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതു കാലില്‍ വെടിയേറ്റ പാടുണ്ടെന്നാണു ഡിസ്ചാര്‍ജ് രേഖകളില്‍ ചൂണ്ടികാട്ടുന്നത്. കാലില്‍നിന്ന് ചില വസ്തുക്കള്‍...