29 C
Kochi
Saturday, September 25, 2021

Daily Archives: 10th December 2019

ദുബായ്:യുഎഇ-യില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതൽ ദുബായിലും വടക്കന്‍ അറബ് രാജ്യങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തു നിന്ന് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.തീരദേശമേഖലയില്‍ കാറ്റ് കൂടുതല്‍ ശക്തമാകുകയും കടല്‍ ക്ഷോഭം ഉണ്ടാവുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കൂടാതെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, കഴിഞ്ഞ ശനിയാഴിച്ച  വൈകിട്ടും ഞായറാഴ്ചയും വിവിധ എമിറേറ്റുകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍,...
മോസ്കോ:   കായിക മേളകളില്‍ നിന്ന് റഷ്യയെ വിലക്കിയ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നടപടിക്കെതിരെ റഷ്യയിൽ പ്രതിഷേധം. വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് റഷ്യന്‍ കായിക മന്ത്രി പാവേല്‍ കൊളോബ്‌കോവ് പറഞ്ഞു. വാഡയുടേത് കടുത്ത തീരുമാനമാണെന്നായിരുന്നു റഷ്യന്‍ അധികൃതരുടെ പ്രതികരണം. ഇത് രാഷ്ട്രീയ തീരുമാനമാണെന്നും മറ്റൊരു രീതിയിലായിരുന്നു പ്രശ്‌നം പരിഹരിക്കേണ്ടിയിരുന്നതെന്നും അവര്‍ വ്യക്തമാക്കി.ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ തീരുമാനം അനീതിയാണ്, ഇതില്‍ രാഷ്ട്രീയമുണ്ട്. കായിക താരങ്ങളുടെ ഭാവിയെ നശിപ്പിക്കുന്നത്. കായിക...
കൊച്ചി ബ്യൂറോ:  നിറത്തിന്റെയും വർഗത്തിന്റെയും പേരിൽ ലോകത്ത് വിവേചന സമരങ്ങൾ നടക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ് സൗന്ദര്യ മത്സരങ്ങൾ.ചരിത്രത്തിൽ ആദ്യമായി മിസ് അമേരിക്ക, മിസ് യുഎസ്എ, മിസ് ടീൻ യുഎസ്എ, മിസ് യൂണിവേഴ്‌സ് എന്നിവ സ്വന്തമാക്കിയിരിക്കുകയാണ് ഈ സുന്ദരികൾ.കഴിഞ്ഞ ദിവസം മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ സൊസുബിന്‍ ടുണ്‍സി (മിസ് സൗത്ത് ആഫ്രിക്ക) വിജയകിരീടം ചൂടിയതും, ഫ്രാങ്കലിൻ, ചെസ്ലെ, കാലി ഗാരിസ് എന്നിവർ യഥാക്രമം മിസ് അമേരിക്ക, മിസ് യൂഎസ്എ, മിസ് ടീൻ യുഎസ്എ എന്നീ സ്ഥാനങ്ങൾ സ്വന്തമാക്കിയതും...
കൊച്ചി: ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കു മാത്രമേ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചെറുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഹ്യൂമന്‍ റൈറ്റ്സ് ഫോറം സംഘടിപ്പിച്ച ആഗോള മനുഷ്യാവകാശദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് എല്ലാ കോണുകളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ അമര്‍ത്തിപ്പിടിച്ച തേങ്ങലുമായാണ് കഴിയുന്നത്. ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയ സാഹചര്യത്തില്‍ യഥാര്‍ത്ഥ മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യം കാണാനിരിക്കുന്നതേ ഉള്ളൂ എന്നും...
ന്യൂഡല്‍ഹി:മാരുതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പും വാഹനവില ഉയര്‍ത്തുന്നു.2020 ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ സൈക്കിളുകളുടേയും സ്‌കൂട്ടറുകളുടേയും വില 2000 രൂപ വരെ വര്‍ദ്ധിക്കും എന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.മോഡലിന്റേയും നിര്‍ദ്ദിഷ്ട വിപണിയുടേയും അടിസ്ഥാനത്തില്‍ വര്‍ദ്ധനവില്‍ വ്യത്യാസമുണ്ടാകുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.കഴിഞ്ഞയാഴ്ചയാണ് ജനുവരി ഒന്നുമുതല്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചത്. എന്നാല്‍ എത്ര രൂപയാണ് വര്‍ദ്ധിക്കുകയെന്ന് മാരുതി വ്യക്തമാക്കിയിട്ടില്ല.ഹ്യുണ്ടായ് മോട്ടോര്‍...
മാഡ്രിഡ്‌:സ്‌പെയിന്‍ തലസ്ഥാനത്ത്‌ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിട്ടിരിക്കുന്നതെന്ന് പറഞ്ഞിരിക്കുന്നത്. ആഗോള താപനവും,സസ്യജാലങ്ങളുടെ കുറവും വരും കാലങ്ങളിൽ മാനവരാശിക്ക് തന്നെ നാശമുണ്ടാക്കും.1960നും 2010നും ഇടയില്‍ രണ്ട്‌ ശതമാനം ഓക്‌സിജന്‍ കുറഞ്ഞിട്ടുണ്ട്‌. ആഗോള ഓക്‌സിജന്‍ അളവ്‌ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നോ നാലോ ശതമാനം കുറയുമെന്ന്‌ അന്താരഷ്‌ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്ക:കാലങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ 'ഫ്രണ്ട്സിന്‍റെ സ്ട്രീമിങ് അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. അടുത്ത വര്‍ഷം മുതല്‍ എച്ച്ബിഒ മാക്‌സിലായിരിക്കും ഫ്രണ്ട്‌സ് സ്ട്രീം ചെയ്യുക.നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഷോ ഒഴിവാക്കുന്നതോടെ ആരാധകരെല്ലാം ഇടഞ്ഞിരിക്കുകയാണ്.https://twitter.com/palak_jayswal/status/1202090388565188608നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. 1994-2004 കാലഘട്ടത്തില്‍ എന്‍ബിസി സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ സിറ്റ്‌കോം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് 2014ല്‍ ആയിരുന്നു.അന്നുമുതല്‍ നെറ്റ്ഫ്ലിക്സിന് കൂടുതല്‍ കാഴ്ചക്കാരെ നല്‍കിയത് ഫ്രണ്ട്സ് ഷോ ആയിരുന്നു.  എന്നാല്‍, നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്...
ലണ്ടന്‍:ബ്രിട്ടനിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഏഴ് വര്‍ഷത്തിന് ശേഷം സാവധനത്തിലുള്ള ഉയര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.വ്യഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കയാണ്.ബ്രെക്സിറ്റ് സമയപരിധി അവസാനിക്കുന്നതും ആഗോള സാമ്പത്തിക മാന്ദ്യവും ബ്രിട്ടനിലെ വ്യവസായമേഖലയെ ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക രേഖയില്‍ വ്യക്തമാക്കിയിരുന്നു.ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ബ്രിട്ടന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. 2012 മാര്‍ച്ചിനുശേഷം ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയുണ്ടായത് 2018 ലാണ്.എന്നാല്‍ 2019 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്ത...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും. സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.  ഈ തീരുമാനം ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി സ്വാഗതം ചെയ്തു. നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉണ്ണി സർക്കാരിന് കത്ത് നൽകിയിരുന്നു.ബാലുവിന്റെ മരണം വെറുമൊരു വാഹനാപകടമായാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.മകള്‍ തേജസ്വിനി ബാല സംഭവസത്ഥലത്തുവെച്ചും ബാലഭാസ്‌ക്കര്‍ പിന്നീട് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ...
ഖത്തർ:ചൊവ്വാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിലേക്ക് ഖത്തർ പ്രധാനമന്ത്രിയെ അയയ്ക്കുന്നു.രണ്ട് വർഷത്തിനിടെ നടന്ന വാർഷിക യോഗത്തിലെ ഏറ്റവും ഉയർന്ന പ്രാതിനിധ്യവും പ്രാദേശിക തർക്കത്തിൽ നിന്ന് കരകയറാൻ സാധ്യതയുള്ള ഏറ്റവും ശക്തമായ ഒത്തുചേരൽ ആയിരിക്കും ജിസിസി ഉച്ചകോടി വേദിയാകുക. യുഎസുമായി ബന്ധപ്പെട്ട ഗൾഫ് അറബ് നേതാക്കളുടെ ഒത്തുചേരലിനായി ഖത്തർ പ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ അൽ താനി നേതൃത്വം നൽകുമെന്ന്. വാർത്താ ഏജൻസി ക്യുഎൻഎ...