29 C
Kochi
Saturday, September 25, 2021

Daily Archives: 18th December 2019

ന്യൂഡല്‍ഹി:ലോട്ടറികള്‍ക്ക് ഏകീകൃത ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താന്‍ 38ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. 28 ശതമാനമാണ് നിരക്ക്.ഏകീകൃത ലോട്ടറി ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പാനല്‍ അനുകൂലിച്ചു. ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ വോട്ടിംഗിലൂടെ തീരുമാനമെടുക്കുന്നത്.ജിഎസ്ടി കൗണ്‍സിലിന്റെ വരുമാന ചോര്‍ച്ച തടയുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് ജിഎസ്ടി സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക നടപടികള്‍ പരിശോധിക്കും.നിരക്കുകള്‍ അവലോകനം ചെയ്യുന്നതിനും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ നേരത്തെ സംസ്ഥാന...
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകരുടെ പ്രീയപ്പെട്ട താരം അനശ്വര രാജനും രംഗത്ത്. അനശ്വര രാജന്‍ പര്‍ദ്ദയിട്ട്  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് അനശ്വര പര്‍ദ്ദയും മഫ്തയും ധരിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വഭേദഗതതി നിയമം പിന്‍വലിക്കുക’ എന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.https://www.instagram.com/p/B6LkwlXp3VV/?utm_source=ig_web_copy_linkനേരത്തെ,...
കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മറ്റൊരു പതിപ്പിന് തയ്യാറെടുക്കയാണ് ക്രിക്കറ്റ് ലോകം. 2020ലെ പുതിയ സീസണില്‍ ആരൊക്കെ തങ്ങളുടെ ടീമില്‍ ഇടംപിടിക്കുമെന്ന ആരാധകരുടെ ആകാംക്ഷയ്ക്കും നാളെ തിരശ്ശീല വീഴും. ഐപിഎല്ലിന്‍റെ താരലേലത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ലേലപട്ടികയില്‍ നിരവധി താരങ്ങളാണുള്ളത്.കൊല്‍ക്കത്തയില്‍ നാളെ നടക്കുന്ന താരലേലത്തില്‍ മൊത്തം 332 കളിക്കാരാണ് വില്‍പ്പനയ്ക്കുള്ളത്. എന്നാല്‍ 73 താരങ്ങളെ മാത്രമെ എട്ടു ഫ്രാഞ്ചസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുകയുള്ളു.മുതിർന്ന താരം റോബിൻ ഉത്തപ്പ മുതൽ അണ്ടർ...
വിശാഖപട്ടണം:വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ. ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി ഈ മത്സരത്തില്‍ പിറന്നിരിക്കുകായണ്.രോഹിത്തിന്‍റെ കരിയറിലെ 28-ാം ഏകദിന സെഞ്ചുറിയാണിന്ന് പിറന്നത്. ഈ വര്‍ഷം ഹിറ്റ്മാന്‍ നേടിയ  ഏഴാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെ മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി, ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ നേട്ടത്തിനൊപ്പം എത്താനും രോഹിത് ശര്‍മയ്ക്ക്...
പാരീസ്:പാരീസ് ആസ്ഥാനമാക്കിയുള്ള സന്നദ്ധസംഘടന 'റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' ചൊവ്വാഴ്ച പുറത്തു വിട്ട കണക്ക് പ്രകാരം 2019 ല്‍ ലോകത്ത് ജോലിക്കിടെ കൊല്ലപ്പെട്ടത് 49 മാധ്യമപ്രവര്‍ത്തകര്‍.പതിനാറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.ലോകത്തെ ഏറ്റവും അപകടകരമായ ജോലികളിലൊന്നായി മാധ്യമപ്രവര്‍ത്തനം മാറിയതായി സംഘടന മുന്നറിയിപ്പ് നല്‍കുന്നു.ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ, യമന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ജോലിക്കിടെ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായിട്ടുള്ളത്.മെക്‌സിക്കോയില്‍ മാത്രം ഈ വര്‍ഷം 10 പേരാണ് മരിച്ചത്. യുദ്ധഭീഷണിയുള്ള...
#ദിനസരികള്‍ 974 ദേശദ്രോഹികളും ഒറ്റുകാരും രാജ്യത്തു നിന്നും പുറത്താക്കപ്പെടേണ്ടവരുമായി മുസ്ലിം ജനത വ്യാഖ്യാനിക്കപ്പെടുന്ന ഈ കാലത്ത് രാജ്യസ്നേഹത്തിന്റെ മകുടോദാഹരണമായി ചരിത്രത്തിലിടം നേടിയ കുഞ്ഞാലി മരയ്ക്കാന്മാരെക്കുറിച്ച് വായിക്കുകയും എഴുതുകയും ചെയ്യുന്നതുതന്നെ മനുഷ്യപക്ഷത്തു നില്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാകുന്നു.കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചു മാത്രമല്ല, സ്വരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ വേണ്ടി നാളിതുവരെ പോരാടിയ ഇസ്ലാം മതവിശ്വാസികളായി ജീവിച്ചു മരിച്ച മുഴുവന്‍ പോരാളികളുടേയും ഗാഥകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കേണ്ടതായ ഒരു സന്നിഗ്ദസന്ധിയിലേക്ക് എത്തപ്പെട്ടതിന്റെ ഗതികേട് മറക്കാതിരിക്കാനും ഈ വായന ഉപകരിക്കുമെന്നതാണ്...
കൊച്ചി: കേരളത്തിലെ യുവാക്കളുടെ ഹരമായ വടംവലി പ്രമേയമാക്കി ഒരുങ്ങുന്ന 'ആഹാ'  എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിബിന്‍ പോളാണ്. യഥാര്‍ത്ഥ സംഭവകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.കോട്ടയം നീളൂരിലെ 'ആഹാ' കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വടംവലി ടീമുകളില്‍ ഒന്നാണ്. തൊണ്ണൂറുകളില്‍ സ്ഥാപിതമായ 'ആഹാ' ടീം അതുവരെ പങ്കെടുത്ത 73 മത്സരങ്ങളില്‍ 72 എണ്ണത്തിലും വിജയിച്ച ടീമാണ്. വടംവലി...
ന്യൂഡല്‍ഹി: കവി വി മധുസൂദനന്‍ നായര്‍ക്കും, ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 'അച്ഛന്‍ പിറന്ന വീട്' എന്ന കൃതിക്കാണ് മധുസൂദനന്‍ നായര്‍ അവാര്‍ഡിനര്‍ഹനായത്. ഇംഗ്ലീഷ് വിഭാഗത്തില്‍ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്' എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തിനാണ് ശശി തരൂരിന് പുരസ്കാരം ലഭിച്ചത്.ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് ഫെബ്രുവരി 25നാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.23 ഭാഷകളിലെ...
ബെംഗളൂരു:ഇന്നലെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു.ഐടി, മെറ്റല്‍, വാഹന ഓഹരികളാണ് ഇന്ന് മികച്ച് നിന്നത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ ഐടി ഓഹരികളുടെ മികവില്‍ ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരുന്നു.സമ്പദ് വ്യവസ്ഥ തകരുകയും ഓഹരി മൂല്യം ഉയരുകയും ചെയ്യുന്ന അവസ്ഥയിലാണ് നിലവില്‍ ഇന്ത്യ.ഡോളറിനെതിരെ രൂപയുടെ മൂല്യം 0.15 ശതമാനം താഴ്ന്നു. അതേസമയം വിപ്രോ, ടാറ്റാ കണ്‍സള്‍ട്ടന്‍സി എന്നിവയുടെ ഓഹരികള്‍ എന്‍എസ്ഇ...
ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍ആര്‍സിക്കുമെതിരെയും  പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തു ഭീം ആര്‍മി. ഡിസംബര്‍ 20ന് ഡൽഹി ജന്തര്‍മന്ദിറിലാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ദേശീയ പൗരത്വ നിയമം  മുസ്‌ലിംങ്ങള്‍ക്കെതിരായി മാത്രമല്ല അടിച്ചമര്‍ത്തപ്പെട്ട  ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ കൂടിയാണെന്നും ഭീം ആർമി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഈ രണ്ട് നീക്കങ്ങളും മനുസ്മൃതിയെ വീണ്ടും സ്ഥാപിക്കാനുള്ള ശ്രമമാണെന്നും, ദളിത്, ആദിവാസി, ഒബിസി വിഭാഗത്തിനെതിരെയുള്ള വലിയ ഗൂഢാലോചനയാണെന്നും ഭീം ആർമി കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങളുടെ വോട്ടവകാശവും എടുത്ത് കളഞ്ഞ് ഒരു മനുവാദ...