29 C
Kochi
Saturday, September 25, 2021

Daily Archives: 27th December 2019

അടുക്കളയിൽ സ്ത്രീകളെ തളച്ചിട്ട കാലം അവസാനിച്ചു. അരങ്ങത്തേക്ക് വന്ന സ്ത്രീകൾ ഒരു രാജ്യത്തിന്റെ ചാലക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.നൂറ്റാണ്ടുകളായി കെട്ടിയിട്ട ചങ്ങലകൾ തകർത്തെറിഞ്ഞുകൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി ലോകത്തിന്റെ പലഭാഗങ്ങളിലും സ്ത്രീകൾ ഇന്ന് തെരുവിൽ ഭരണകൂടത്തോട് ഏറ്റുമുട്ടുകയാണ്.സമരമുഖങ്ങളിൽ പോരാടിക്കൊണ്ടിരിക്കുകയും സമരത്തിന്റെ തന്നെ മുഖചിത്രമാവുകയും ചെയ്ത 36 സ്ത്രീകളുടെ ചിത്രങ്ങൾ നോക്കാം1. ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു.2. ചിലിയിലെ ജനാധിപത്യ പ്രക്ഷോഭത്തിൽ...
ചത്തീസ്ഗഢ്:ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തിന് ചുവടുവെയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീ‍ഡിയോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഛത്തീസ്ഗഢിലെ റായ്പൂരില്‍  ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം ഗോത്ര വര്‍ഗ്ഗക്കാരുടെ തലപ്പാവണിഞ്ഞ് വാദ്യോപകരണങ്ങള്‍ കൈയ്യിലേന്തിയായിരുന്നു കോണ്‍ഗ്രസ് നേതാവ് നൃത്തം ചെയ്തത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.https://twitter.com/ANI/status/1210448390116429824ഗോത്ര വര്‍ഗങ്ങളുടെ പാരമ്പര്യവും സംസ്കാരവും സംബന്ധിച്ച അവബോധം പൊതുസമൂഹത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫെസ്റ്റ് നടത്തുന്നതെന്ന്  രാഹുല്‍ പറഞ്ഞു.
ഡല്‍ഹി:പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന വന്‍ പ്രതിഷേധത്തില്‍ നിരവധി പേര്‍ കസ്റ്റഡിയില്‍. യുപി ഭവനുമുന്നില്‍ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വിദ്യാര്‍ത്ഥികളടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത നൂറോളം പേരില്‍ കേരളത്തില്‍ നിന്നെത്തിയ ബിന്ദു അമ്മിണിയും ഉള്‍പ്പെടുന്നു. യുപി ഭവനുമുന്നിലെ പ്രതിഷേധത്തിനിടെയാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്.ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഡല്‍ഹി മുന്‍ എംപി ഉദിത് രാജ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പ്രതിഷേധക്കാരെ...
കൊച്ചി:   'മനോരോഗി' പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് മാപ്പ് പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം കത്തയച്ചു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയിന്‍ നിഗം കത്ത് നല്‍കിയിരിക്കുന്നത്.തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും, മാപ്പ് നല്‍കണം എന്നും കത്തില്‍ ഷെയിന്‍ നിഗം പറയുന്നു. പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ നടത്തിയ പ്രസ്താവന മനപ്പൂര്‍വ്വം അല്ലെന്നും താരം വ്യക്തമാക്കി.കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ എം രഞ്ജിത്ത് പറഞ്ഞു. ജനുവരിയില്‍ നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു...
പഞ്ചാബ്:ബോളിവുഡ് നായിക രവീണ ടണ്ഡന്‍, സംവിധായകന്‍ ഫറാ ഖാന്‍, ടെലിവിഷന്‍ അവതാരകയും ഹാസ്യതാരവുമായ ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ടെലിവിഷന്‍ ഹാസ്യപരിപാടിയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടികാട്ടി സോനു ജാഫര്‍ എന്നയാളാണ് ഇവര്‍ക്കെതിരെ അഞ്ജല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും പരിതിയില്‍ പറയുന്നു.ക്രിസ്മസ് തലേന്ന്...
കൊച്ചി:ഗപ്പിയിക്കും അമ്പിളിയ്ക്കും ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മറിയം ടെെലേഴ്‌സി'ന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ആഷിക് ഉസ്മാനാണ് നിര്‍മാണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് സിനിമ റിലീസ് ചെയ്യുന്നത്.അതേസമയം, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്‍റേതായി തീയേറ്ററില്‍ റിലീസിനെത്താനിരിക്കുന്ന ചിത്രം. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്...
പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരേ ജനുവരി ഒന്നുമുതല്‍ ഏഴ് ദിവസം രാജ്യവ്യാപക സമരം നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം
#ദിനസരികള്‍ 983 മറ്റൊരു പ്രശ്നം മധ്യവര്‍ഗ്ഗത്തിന്റെ അഭാവമായിരുന്നു. പുതിയതായി രൂപീകരിക്കപ്പെട്ട ഒരു രാജ്യത്തിലേക്ക്, പാകിസ്താനിലേക്ക്, സിവില്‍ ഉദ്യോഗസ്ഥന്മാരും ഡോക്ടര്‍മാരും വക്കീലന്മാരും മറ്റു ബുദ്ധിജീവികളുമൊക്കെ കുടിയേറി. അവര്‍‌ക്കൊന്നും ഹിന്ദുക്കളായവരോട് ഒരു മത്സരിക്കാതെ തന്നെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാധ്യതയുമുണ്ടായി.അവശേഷിച്ചവരാകട്ടെ കര്‍ഷകരോ കൂലിപ്പണിക്കാരോ തൊഴിലാളികളോ ഒക്കെ ആയിരുന്നു. അവര്‍ക്ക് കൊള്ളാവുന്ന ഒരു നേതൃത്വം തന്നെ ഇല്ലായിരുന്നുവെന്ന് പറയാം. ഇക്കാര്യത്തെ മുന്‍നിറുത്തി ഒരു ബ്രിട്ടീഷുദ്യോഗസ്ഥന്‍ എഴുതി:- “വിഭജനത്തെത്തുടര്‍ന്ന് എല്ലാ മുസ്ലീംഉദ്യോഗസ്ഥന്മാരും പാകിസ്താനിനിലേക്ക് ചേക്കേറി എന്നത്...
സമാധാന ലംഘനം, യുപിയിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ നിരോധന ഉത്തരവുകള്‍ ലംഘിക്കല്‍ എന്നീ 20,000 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിയാണ് ആരംഭിച്ചത്
ഭരിക്കുന്ന പാര്‍ട്ടിയുടെ നയമാണ് പോലീസിന്റെ നയം ആ നയം ജനവിരുദ്ധമായാല്‍ ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയും.