29 C
Kochi
Saturday, September 25, 2021

Daily Archives: 8th December 2019

കൊച്ചി ബ്യുറോ:മാമാങ്കം തീയേറ്ററുകളിലേക്ക്. ഡിസംബര്‍ 12ന്, 45 രാജ്യങ്ങളിലായി ചിത്രം റിലീസിനെത്തും.മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്ര വിപുലമായ റിലീസ് ഇതോടെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഒരേ ദിവസം റിലീസാകുന്ന മലയാളചിത്രത്തിന്‍റെ റെക്കോര്‍ഡ്‌ മാമാങ്കം സ്വന്തമാക്കി.4 ഭാഷകളിലായി തീയേറ്ററുകളിലെത്തുന്ന ചിത്രം മലേഷ്യയിലും സിംഗപ്പൂരിലും ശ്രീലങ്കയിലും റിലീസിനെത്തുന്നുണ്ട്. കേരളത്തില്‍ മാത്രം നാനൂറോളം തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.ഇന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു മലയാള...
ജനീവ:ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ ഭീഷണി ഉയര്‍ത്തിയില്ലെങ്കില്‍, ഇരുപത് വര്‍ഷമായി തുടരുന്ന ഡിജിറ്റല്‍ വ്യാപാര നിരക്ക് ഏര്‍പ്പെടുത്താതിരിക്കാനുള്ള കാലാവധി അടുത്തയാഴ്ച അവസാനിക്കും.ഇതോടെ സോഫ്റ്റ് വെയറുകളും സിനിമയും ഡൗണ്‍ലോഡ് ചെയ്യുന്നതിന് പണം നല്‍കേണ്ടി വരും.1998ലാണ് ഇലക്ട്രോണിക് ട്രാന്‍സിമിഷനുകള്‍ക്ക് നിരക്ക് ചുമത്തേണ്ടതില്ലെന്ന് അന്താരാഷ്ട്ര വ്യാപാര സംഘടന തീരുമാനിച്ചത്. ഇത് ഏകദേശം പ്രതിവര്‍ഷം 22,500 കോടിരൂപ വരെയാണ്.വികസ്വര രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി ആരംഭിച്ചതെന്നായിരുന്നു തുടക്കകാലങ്ങളില്‍ മിക്കവരും കരുതിയിരുന്നത്. പ്രത്യേകിച്ച് യുഎസില്‍ നിന്ന് പിന്തുണയും...
കൊച്ചിബ്യുറോ: ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഗ്രേം സ്മിത്ത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സി‌എസ്‌എ) ക്രിക്കറ്റ് ഡയറക്ടറാകാൻ ഒരുങ്ങുന്നതായി ബോർഡ് പ്രസിഡന്റ് ക്രിസ് നെൻസാനി പറഞ്ഞു. കഴിഞ്ഞ ദിവസം നിയമനത്തെക്കുറിച്ച് സ്മിത്തിനോട് സംസാരിച്ചതായി നെൻസാനി പറഞ്ഞു."ഞങ്ങൾ ഗ്രേം സ്മിത്തിനെ നിശ്ചയിച്ചു കഴിഞ്ഞുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്, അടുത്ത ആഴ്ച ബുധനാഴ്ചയോടെ കരാർ വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകളെല്ലാം അവസാനിക്കുമായിരുന്നുവെന്ന് ഞാൻ സ്ഥിരീകരിക്കുന്നു, ”സി‌എസ്‌എയുടെ പ്രത്യേക ബോർഡ് മീറ്റിംഗിന് ശേഷം സംസാരിച്ച നെൻസാനി പറഞ്ഞു .പുതിയ റോൾ സ്വീകരിക്കാൻ സാധ്യതയുള്ള സ്മിത്തിന്, ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് പരമ്പരക്ക്...
#ദിനസരികള്‍ 964 എത്രയോ തരം വേവലാതികളിലാണ് നമ്മുടെ വൃദ്ധമാതാപിതാക്കള്‍ ജീവിച്ചു പോകുന്നതെന്ന് അടുത്തറിയാനുളള്ള അവസരമായിരുന്നു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടി മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് ലഭിച്ചത്. മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയെങ്കിലും അത് പൂര്‍ത്തിയാക്കുവാന്‍ ആവശ്യത്തിന് സമയം (ഏകദേശം ഒരു മാസത്തോളം) അനുവദിച്ചിരുന്നു.എന്നുമാത്രവുമല്ല, തീരെ വയ്യാത്ത ആളുകളുടെ വീടുകളിലേക്ക് എത്തി മസ്റ്ററിംഗ് ചെയ്യുവാനുള്ള സംവിധാനവും പ്രാദേശിക ഭരണകൂടങ്ങള്‍ വഴി ഒരുക്കിയിരുന്നു. അത്തരക്കാര്‍ തങ്ങളുടെ വാര്‍ഡു കൌണ്‍സിലമാർ മുഖേനയോ...
കൊച്ചിബ്യുറോ:തെലങ്കാന വെടിവെയ്പ്പിനെ പ്രശംസിച്ച്‌ നടി നയന്‍താരയുടെ വാര്‍ത്താക്കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഹൈദരാബാദിലെ യുവഡോക്ടറെ ബലാല്‍സംഘം ചെയ്തുകൊന്ന കേസിലെ പ്രതികളെ എന്‍കൗണ്ടറിലൂടെ വധിച്ച പോലീസുകാരെയാണ് നടി പ്രശംസിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച്‌ നിരവധി താരങ്ങള്‍ എത്തുന്നതിനിടെയാണ് നയന്‍താരയുടെ വാര്‍ത്താകുറിപ്പും ശ്രദ്ധയാകർഷിക്കുന്നത്.നയന്‍താരയുടെ കുറിപ്പ്‌.സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച രംഗം തെലങ്കാന പോലീസ് ഹീറോയെ പോലെയാണ് നടപ്പിലാക്കിയിരിക്കുന്നത്‌. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെല്‍ എന്നാണ് പോലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ശരിയായ നീതി...
കാലിഫ്: ഇലക്ട്രിക് കാറുകള്‍ക്ക് പിന്നാലെ ഇലക്ട്രിക് വിമാനവുമായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. കഴിഞ്ഞ മാസം നാസ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വിമാനമായ മാക്‌സ്വെല്‍ എക്‌സ്-57 ന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അവസരം നല്‍കിയിരുന്നു. കാലിഫോര്‍ണിയ മരുഭൂമിയിലുള്ള എയ്‌റോനോട്ടിക്‌സ് ലാബിലാണ് നാസ പരീക്ഷണാര്‍ത്ഥം നിര്‍മിക്കുന്ന മാക്‌സ്വെലിന്റെ പ്രവര്‍ത്തനവും നിര്‍മാണവും അനാവരണം ചെയ്തത്. ഇറ്റലിയില്‍ നിര്‍മിച്ച ടെക്‌നാം പി 2006 റ്റി ഇരട്ട എന്‍ജിന്‍ പ്രൊപല്ലര്‍ വിമാനത്തിന് മാറ്റം വരുത്തിയാണ് മാക്‌സ്‌വെല്‍ നിര്‍മിച്ചത്. 2015ല്‍ നിര്‍മാണമാരംഭിച്ച...
മാഡ്രിഡ്:ലാലിഗായില്‍ ഹാട്രിക് നേട്ടത്തോടെ ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി. 34 തവണ ഹാട്രിക്കെന്ന ക്രിസ്റ്റ്യാനോയുടെ റെക്കോഡാണ് മെസ്സി മറികടന്നത്. റയല്‍ മല്ലോര്‍ക്കക്കെതിരെ ഹാട്രിക്ക് നേടിയ മെസ്സി ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയമാണ്സമ്മാനിച്ചത് .മെസ്സിക്കൊപ്പം ലൂയീ സുവാരസും മികച്ച കാളി പുറത്തെടുത്തതോടെ ബാഴ്‌സലോണ കൂടുതൽ ശക്തമായി. കളിയുടെ 7-ാം മിനിറ്റില്‍ ബാഴ്‌സലോണയുടെ ത്രിമൂര്‍ത്തികളിലൊരാളായ ഗ്രീസ്സ്മാന്‍ ആദ്യ ഗോള്‍ ബാഴ്‌സക്ക് നേടിക്കൊടുത്തു. തുടര്‍ന്നാണ് മെസ്സി ഗോളടി തുടക്കമിട്ടത്. 17-ാം മിനിറ്റില്‍ ആദ്യ ഗോള്‍. എന്നാല്‍ റയല്‍...
ന്യൂഡല്‍ഹി:സൂര്യന്റെ രഹസ്യങ്ങള്‍ തേടി നാസ അയച്ച പാര്‍ക്കര്‍ ബഹിരാകാശ പേടകം (പിഎസ്പി) സൂര്യന് ഏകദേശം 1.5 കോടി മൈല്‍ അകലെയെത്തി.സൂര്യന്റെ അടുത്തെത്തുന്ന ആദ്യ മനുഷ്യനിര്‍മിത പേടകമാണ്‍ പാര്‍ക്കര്‍. ഏകദേശം 40 ലക്ഷം മൈല്‍ അടുത്തുവരെ എത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.2024ലെ ചാന്ദ്രദൗത്യത്തിനും അതിനു പിറകെ വരുന്ന ചൊവ്വ ദൗത്യത്തിനും ഗുണകരമാകുന്ന വിവരങ്ങള്‍ പാര്‍ക്കര്‍ നല്‍കുമെന്നാണ് നാസയുടെ പ്രതീക്ഷ.2018 ഓഗസ്റ്റ് 2 നാണ് നാസ പാര്‍ക്കറിനെ സൂര്യനിലേക്കയച്ചത്. മണിക്കൂറില്‍ 20,00,00 കിലോമീറ്റര്‍...
ടെഹ്‌റാന്‍ : ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ല്‍ നാളികളായി നി​ല​നി​ല്‍​ക്കു​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ള്‍​​ കുറക്കുന്നതിന്റെ ആദ്യ ചുവടുവെപ്പെന്നോണം ത​ട​വി​ലാ​ക്കി​യ​വ​രെ രാജ്യങ്ങൾ പരസ്‌പരം കൈ​മാ​റി.ഇറാന്റെ ത​ട​വി​ലു​ണ്ടാ​യി​രു​ന്ന പ്രി​ന്‍​സ്​​റ്റ​ണി​ലെ ബി​രു​ദ​വി​ദ്യാ​ര്‍​ഥി സി​യു വാ​ങ്ങി​നെയും, അ​മേ​രി​ക്ക ത​ടവില്‍​വെ​ച്ച ഇ​റാ​നി​യ​ന്‍ ശാ​സ്​​ത്ര​ജ്ഞന്‍ മ​സൂ​ദ്​ സു​ലൈ​മാ​നി​യെയു​മാ​ണ്​ കൈ​മാ​റി​യ​ത്.ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ സാ​രി​ഫാ​ണ്​ ഇക്കാര്യം ലോകതെ അറിയിച്ചത്. ഇ​രു​വ​രും എ​ത്ര​യും വേ​ഗം കു​ടും​ബ​വു​മാ​യി ചേ​രു​ന്നു​വെ​ന്നതില്‍ സന്തോഷമെന്നു മ​ന്ത്രി ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു.സ്വി​റ്റ്​​സ​ര്‍​ല​ന്‍​ഡ്​​ സ​ര്‍​ക്കാ​റാ​ണ്​ ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രെ കൈമാറുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചത്. ഇ​റാ​നി​​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും...
ദുബായ്: യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടകരമായ കാലാവസ്ഥയാണെന്ന് എൻ‌സി‌എം മുന്നറിപ്പ് നൽകുന്നു. ശനിയാഴ്ച രാത്രി യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തു, ഇന്നു രാവിലെയും ശക്തമായ കാറ്റിനൊപ്പം മഴയുപെയ്തത് റോഡുകളും പ്രദേശങ്ങളും വെള്ളത്തിലാക്കി.ഇന്ന് പുലർച്ചെ 2.45 നാണ് റാസ് അൽ ഖൈമയിലെ ജയ്സ് പർവതത്തിൽ യുഎഇയിലെ ഏറ്റവും താഴ്ന്ന താപനില 9.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതെന്ന് നാഷണൽ മെറ്റീരിയോളജി സെന്റർ (എൻസിഎം) ട്വീറ്റ് ചെയ്തു. ഫുജൈറയിലെ ദിബ്ബയിൽ മിതമായ മഴ രേഖപ്പെടുത്തിയപ്പോൾ ഉം അൽ...