29 C
Kochi
Saturday, September 25, 2021

Daily Archives: 2nd December 2019

പാരിസ്:മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന്‍ ദ് ഓര്‍ പുരസ്കാരങ്ങള്‍ ഇന്ന് രാത്രി പ്രഖ്യാപിക്കും. പാരിസില്‍ നടക്കുന്ന ചടങ്ങിലാണ് 2019ലെ ബാലണ്‍ ദ് ഓര്‍ പ്രഖ്യാപിക്കുക.പുരുഷ വിഭാഗത്തിലെ സാധ്യതാ പട്ടികയില്‍ അര്‍ജന്‍റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയും, ലിവര്‍ പൂളിന്‍റെ വിര്‍ജില്‍ വാന്‍ ദെയ്ക്കുമാണ്. വനിതാ വിഭാഗത്തില്‍ യുഎസ് ക്യാപ്റ്റന്‍ മേഗന്‍ റപ്പീനോയ്ക്കാണ് സാധ്യത. മെസ്സിയും റപ്പീനോയുമാണ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങള്‍ നേടിയത്.ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ജേതാക്കളാക്കുന്നതില്‍ വാന്‍ ദെയ്ക്കിന്റെ പ്രതിരോധ മികവ്...
ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിലവിലെ പ്രസിഡന്‍റും  മുന്‍ നായകനുമായ സൗരവ് ഗാംഗുലി തന്നെ തുടര്‍ന്നേക്കും. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ കൂളിംഗ് പീരിഡ് നിര്‍ദ്ദേശത്തില്‍ ഇളവ് അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ബിസിസിഐ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ വിഷയത്തില്‍ ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും.അനുകൂല തീരുമാനമുണ്ടായാല്‍  അടുത്ത മുന്നു വര്‍ഷം ഗാംഗുലി തന്നെ അധ്യക്ഷനാകും.  നിലവിലെ നിയമപ്രകാരം ആറു വര്‍ഷം മാത്രമെ തുടര്‍ച്ചയായി ഒരാള്‍ക്ക് ഭാരവാഹിയായി ഇരിക്കാനാവൂ. ഇതില്‍...
തരുവണ: ഗവണ്മെന്റ് യു പി സ്‌കൂളിലെ പുതിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ് ആരംഭിച്ചു. കൈറ്റില്‍ നിന്നും ലഭിച്ച എല്‍ സി ഡി പ്രൊജക്ടറും ലാപടോപ്പുകളുമുള്‍പ്പെടെയാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്.എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പഞ്ചായത് പ്രസിഡന്റ് പി തങ്കമണി അദ്ധ്യക്ഷയായി. സ്‌കൂളിന് സൗണ്ട് സിസ്റ്റം സംഭാവന ചെയ്ത പന്തിപ്പൊയില്‍ മന്നത്ത് റിയാസിനെയും വാട്ടര്‍ പ്യൂരിഫെയര്‍ നല്‍കിയ അഞ്ചുകുന്ന് പി കെ ജലീലിനെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.ജനപ്രതിനിധികളായ കെ...
മാനന്തവാടി: വടക്കൻ കേരളത്തിലെ തെയ്യങ്ങളുടെ അപൂർവ ദൃശ്യചാരുത പകർത്തി കെ സി ജയന്ത് റാമിന്റെ ചിത്രപ്രദർശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ചിത്രച്ചുമരിൽ നിറഞ്ഞാടി.സങ്കടങ്ങളും പരിവേദനങ്ങളും നിറഞ്ഞ മനസ്സുമായി ഇഷ്ടദൈവങ്ങളുടെ മുന്നിലേക്ക് പ്രതീക്ഷയോടെയെത്തുന്ന ഭക്തജനങ്ങൾക്ക് ഹസ്തങ്ങളിൽ കനക രത്നപ്പൊടി നൽകി എല്ലാറ്റിനും ആശ്വാസം പകർന്ന് മൊഴി നൽകുന്ന തെയ്യങ്ങൾക്ക് വടക്കൻ കേരളത്തിൽ പ്രചാരമേറെയാണ്. ദൈവസമാനമായി കാണുന്ന തെയ്യക്കോലങ്ങളെ ചാരുത തെല്ലും നഷ്ടപ്പെടാതെ പകർത്തിയിരിക്കുകയാണ് ജയന്ത് റാം."ചെന്തിരുമുടി" ഫോട്ടോ പ്രദർശനത്തിൽ വൈവിധ്യമേറിയ...
#ദിനസരികള്‍ 958 അമിത് ഷായെ വേദിയിലിരുത്തി രാഹുല്‍ ബജാജിന്റെ വിമര്‍ശനം ഒട്ടധികം അത്ഭുതത്തോടെയാണ് നാം കേട്ടത്. ഈ രാജ്യത്ത് നിലനില്ക്കുന്ന സവിശേഷമായ സാഹചര്യങ്ങളെ പരിഗണിക്കുമ്പോള്‍ ഏതെങ്കിലുമൊരു വ്യവസായ പ്രമുഖന്‍ ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കില്ല എന്ന ബോധ്യമാണ് നമ്മെ ഈ അത്ഭുതത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് വ്യക്തം.ബജാജ് ഗ്രൂപ്പിന്റെ തലവന്‍, രാഹുല് ബജാജ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കു പുറമേ ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും റെയില്‍ മന്ത്രി പീയുഷ് ഗോയലിന്റേയും സാന്നിധ്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ കഠിനമായി വിമര്‍ശിച്ചു...