25 C
Kochi
Friday, September 24, 2021

Daily Archives: 5th December 2019

കൊച്ചി ബ്യൂറോ:   24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാവും. ഡിസംബര്‍ ആറുമുതല്‍ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളില്‍ വച്ച്‌ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.ഉദ്ഘാടനത്തെ തുടര്‍ന്ന് ടാഗോറിൽ ഉദ്ഘാടന ചിത്രം 'പാസ്ഡ് ബൈ സെന്‍സറി'ന്റെ പ്രദര്‍ശനവും നടക്കും.വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇക്കൊല്ലം മേളയുടെ മുഖ്യ ആകര്‍ഷണം. 27 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ലോകസിനിമയിലാണ് സ്ത്രീ സംവിധായകരുടെ സിനിമകള്‍...
കൊച്ചി ബ്യൂറോ:   നാളെ തുടങ്ങുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍.ഗ്രൗണ്ടിലുള്ള അമ്പയര്‍ ഇനിമുതൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി. മത്സരത്തില്‍ മുഴുവന്‍ പന്തുകളും തേര്‍ഡ് അമ്പയര്‍ പരിശോധിക്കുകയും നോ ബോള്‍ ആണെങ്കില്‍ ഗ്രൗണ്ടിലുള്ള അമ്പയറെ അറിയിക്കുകയും ചെയ്യും.ഇത്തരം സാഹചര്യങ്ങളില്‍ നോ ബോളില്‍ ബാറ്റ്സ്മാന്‍ ഔട്ട് ആവുകയും തേര്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കാന്‍ നേരം...
ഇസ്ലാമാബാദ്:   രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി ധനസമാഹരണത്തിനുള്ള ശ്രമത്തിൽ പാക്കിസ്ഥാൻ ഒരുങ്ങുന്നു. ദുബായിലെ എക്‌സ്‌പോ 2020 ൽ സർക്കാർ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ഭൂമി വിൽക്കാൻ പാക്കിസ്ഥാൻ സർക്കാർ തീരുമാനിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഉപയോഗശൂന്യമായ സംസ്ഥാന സ്വത്തുക്കൾ വിൽക്കുന്നതിന്റെ പ്രധാന ലക്ഷ്യം വിദേശ പാക്കിസ്ഥാൻ നിക്ഷേപകരെ ആകർഷിക്കുക എന്നതാണ്. വിൽപ്പനയിലൂടെ ലഭിക്കുന്ന ഫണ്ട് വിദ്യാഭ്യാസം, പാർപ്പിടം, ആരോഗ്യം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട...
ദുബായ്:   ലോക ഷോപ്പിങ് മാമാങ്കങ്ങളിൽ ഒന്നായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവെൽ ഈമാസം 26 ന് തുടങ്ങും. ഇരുപത്തിയഞ്ചാമത്തെ വർഷത്തിലേക്ക് കടക്കുമ്പോൾ നിരവധി സമ്മാനങ്ങളാണ് സംഘടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്. കൂടാതെ മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉയർത്താനും സന്ദർശകർക്ക് മികച്ച ഷോപ്പിങ്ങ് അനുഭവം നൽകാനും പൊതു, സ്വകാര്യ മേഖലകളുടെ സഹായത്തോടെയുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേള അടുത്ത വർഷം ഫെബ്രുവരി ഒന്നിന് അവസാനിക്കും.ലോകത്തെ പ്രമുഖ ഷോപ്പിങ് വിനോദകേന്ദ്രമായി ദുബായിയെ മാറ്റുന്നതിൽ പ്രധാന...
ദോഹ: 2022-ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍ '2020' എന്ന വർഷത്തിന്റെ സംഖ്യകളുടെ രൂപത്തിലാണ് കെട്ടിട സമുച്ചയം 2010 ഡിസംബര്‍ രണ്ടിനാണ് ലോകകപ്പ് നടത്താന്‍ ഖത്തറിനെ 'ഫിഫ' തിരഞ്ഞെടുത്തത്.അതിന്റെ ഒമ്പതാമത്തെ വാർഷികത്തിന്റെ ആഘോഷത്തിൽ  ആസ്പയര്‍ സോണില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി കെട്ടിടസമുച്ചയം ഉദ്ഘാടനംചെയ്തു. ലോകകപ്പുമായി ബന്ധപ്പെട്ട് കെട്ടിടരൂപകല്പനാരംഗത്ത് ഒട്ടേറെ കൗതുകങ്ങള്‍ സൃഷ്ടിച്ച ഖത്തറിന്റെ മറ്റൊരു വാസ്തുശില്പ കരവിരുതാണ് '2022' കെട്ടിടം.ഇതിനോടകം തന്നെ...
ദോഹ:   ഇന്ന് നടക്കുന്ന ഗൾഫ് കപ്പ് സെമി ഫൈനലിൽ യുഎഇയെ തകർത്ത  ആവേശത്തിൽ ഖത്തര്‍ ഒരുഭാഗത്ത് ഉറച്ചു നിൽക്കുമ്പോൾ, ലോകകപ്പിലടക്കം നിരവധി തവണ ശക്തി കാട്ടിയ സൗദി അറേബ്യയാണ് മറുഭാഗത്ത്.ഗള്‍ഫ് കപ്പില്‍ ഇന്ന് ഫൈനലിനുമുമ്പ് ഒരു 'ചെറിയ ഫൈനല്‍' നടക്കുന്നു. ഇന്ന് രാത്രി എട്ടിന് വക്റ അല്‍ജനൂബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പിലെ സെമി ഫൈനലിൽ ഗ്രൂപ്പ് എ യിൽ രണ്ടാം സ്ഥാനത്തുള്ള ഖത്തറും ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരായ സൗദി അറേബിയയും പരസ്പരം പോരാടും. ഇന്ന് വൈകുന്നേരം...
കൊച്ചിബ്യുറോ:അബുദാബി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനുകളിലൊന്നായ അബുദാബി മിഡ് ഫീല്‍ഡ് ടെര്‍മിനലിൽ ലുലു ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റ് വരുന്നു.ആദ്യമായിട്ടാണ് ഒരു എയർപോർട്ടിൽ ഡ്യൂട്ടി ഫ്രീക്കകത്തു ഒരു ഹൈപ്പർമാർക്കറ്റ് വരുന്നത്.അബുദാബി എയർപോർട്ടിനുവേണ്ടി സിഇഒ ബ്രയാൻ തോംസണും ലുലു ഗ്രൂപിനുവേണ്ടി സിഇഒ സൈഫി രൂപാവാലയും കരാറിൽ ഒപ്പുവച്ചു.നിലവിൽ മൂന്ന് ലക്ഷത്തിലധികം വിസ്തീർണ്ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വിനോദം എന്നിവ ഉൾക്കൊള്ളുന്ന മിഡ്‌ഫീൽഡ് ടെര്‍മിനലിൽ അന്താരാഷ്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന നിരയിലേക്കാണ് ലുലു...
മാട്രിഡ്:   വരാൻ പോകുന്നത് ചൂട് ഏറിയ വർഷങ്ങളായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. മാട്രിഡിൽ നടക്കുന്ന ഉച്ചകോടിയിലാണ് ലോകത്തിനു പ്രത്യക്ഷമായ കാലാവസ്ഥമാറ്റം ചർച്ചചെയ്ത് യു എൻ മുന്നറിയിപ്പ് നൽകുന്നത്.ആഗോളതലത്തിൽ 1.1 സെൽഷ്യസ് വർദ്ധിച്ചിട്ടുണ്ടെന് ലോക കാലാവസ്ഥ സംഘടന റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ചൂട് കൂടിയ മൂന്ന് വർഷങ്ങളിൽ ഒന്ന് 2019 ആണെന്നും ഉച്ചകോടിയിൽ പറയുന്നു. 150 വർഷം മുമ്പുണ്ടായിരുന്നതിൽനിന്ന് കടൽ 25 ശതമാനത്തോളം അധികം അമ്ലം നിറഞ്ഞതായി. ലക്ഷക്കണക്കിന് ജനങ്ങൾ ഭക്ഷണത്തിനും തൊഴിലിനുമായി...
ഹെെദരാബാദ്:മോശം ഫോം തുടരുന്നതിനാല്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ നായകന്‍.  ഋഷഭ് പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് വിരാട് കോഹ്ലി പറഞ്ഞു.ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. അതിനാല്‍ മല്‍സരത്തില്‍‌ താരങ്ങള്‍ക്കെല്ലാം കൂട്ടായ ഉത്തരവാദിത്തമുണ്ട്. പന്തിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ താന്‍ ആരെയും അനുവദിക്കില്ലെന്നും കോഹ്ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്‍...
കൊച്ചി ബ്യുറോ: സുഡാൻ:തലസ്ഥാനമായ കാർട്ടൂമിൽ ഫാക്ടറിയിലൂടെ ഉണ്ടായ തീപ്പിടിത്തത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. തീപ്പിടിത്തത്തിൽ 130 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സർക്കാർ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. പൊള്ളലേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലായതിനാൽ തീപ്പിടിത്തത്തിൽ മരിച്ചവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. വടക്കൻ കാർട്ടൂമിലെ ഒരു വ്യാവസായിക മേഖലയിലെ ടൈൽ നിർമാണ യൂണിറ്റിൽ തീ പടർന്നതിനെത്തുടർന്ന് കട്ടിയുള്ള പുക ആകാശത്തേക്ക് ഉയർന്നതും പരിസരവാസികളെ ഭീതിയിലാക്കി.വ്യാവസായിക മേഖലയിൽ ഗ്യാസ് ടാങ്കറിൽ...