29 C
Kochi
Saturday, September 25, 2021

Daily Archives: 23rd December 2019

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും,കർണാടകയിലും പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു.പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ചു മാറ്റുന്നതും,  ശാരീരികമായി ഉപദ്രവിക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തിന്റെയും,ജനാധിപത്യത്തിന്റെയും നേരെയുള്ള കടന്നു കയറ്റമാണന്ന് എഡിറ്റേഴ്സ് ഗിൽഡ് ഇറക്കിയ പത്രക്കുറുപ്പിൽ വ്യക്തമാക്കുന്നു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സമരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ അതാതു സംസ്ഥാനങ്ങളിലെ പോലീസ് ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് എഡിറ്റേഴ്സ് ഗിൽഡ് അഭ്യർത്ഥിക്കുന്നുവെന്ന് പ്രസ്ഥാവനയിൽ വ്യക്തമാക്കുന്നു. ഒപ്പം ...
ന്യൂഡൽഹി:പൗരത്വ  ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്യത്തിൽ ഡല്‍ഹി രാജ്ഘട്ടിനു മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് സത്യാഗ്രഹ സമരത്തിനു തുടക്കം കുറിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി അടക്കമുള്ള  കോൺഗ്രസ്സിന്റെ നിരവധി നേതാക്കൾ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.പൗരത്വ നിയമ ഭേദഗതിക്കെതിരെ ട്വിറ്ററിലൂടെ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചെങ്കിലും കോൺഗ്രസ് പ്രത്യക്ഷ സമരങ്ങളിൽ ഉണ്ടായിരുന്നില്ല. രാജ്യമെമ്പാടും പൊതുസമൂഹം തെരുവിൽ ഇറങ്ങിയപ്പോൾ കോൺഗ്രസ് പ്രതിഷേധങ്ങൾ...
ജാർഖണ്ഡ്:ജാർഖണ്ഡ് നിയസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജാർഖണ്ഡ് മുക്തിമോര്‍ച്ച(ജെഎംഎം),കോണ്‍ഗ്രസ് മഹാസഖ്യം അധികാരത്തിലേക്ക്. ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും. ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണമുന്നണിയായ ബിജെപി ക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റു വാങ്ങേണ്ടി വന്നത്.40 സീറ്റില്‍ നിന്നും താഴേക്ക് പോകാതെയാണ് മഹാസഖ്യം ലീഡ് നിലനിര്‍ത്തുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ 33 സീറ്റ് വരെ ഭൂരിപക്ഷം നിലനിര്‍ത്തിയ ബിജെപിക്ക് ഒരുഘട്ടില്‍ പോലും മഹാസഖ്യത്തെ മറികടക്കാന്‍ സാധിച്ചിരുന്നില്ല.എന്നാൽ ബിജെപി മുഖ്യമന്ത്രി രഘുബര്‍ദാസ് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്...
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ പടരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും കൂട്ടായ്മകളും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടു ഡിസംബർ 24 നു എറണാകുളം മറൈൻ ഡ്രൈവിൽ ഭിന്നശേഷിക്കാരായ ആളുകളുടെ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. രാവിലെ പത്തുമണിക്കാണ് പ്രതിഷേധ പരിപാടി. കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഭിന്നശേഷിക്കാർ സമരത്തിൽ അണിചേരും.
#ദിനസരികള്‍ 979 ആഗ്രയിലെ മുസ്ലീങ്ങള്‍ വിഭജിതരായിരുന്നു. പഞ്ചാബില്‍ നിന്നുള്ള മുസ്ലിംങ്ങള്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്നിരുന്നു. ബോംബേയില്‍ നിന്നും മറ്റു തെക്കുദേശങ്ങളില്‍ നിന്നുമുള്ള ബുദ്ധിജീവികളും അക്കൂട്ടത്തിലുണ്ടായിരുന്നു.എന്നാല്‍ സാധാരണ തൊഴിലാളികളായ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ തന്നെ നിലനിന്നു. ഒരു പുതിയ അന്തരീക്ഷത്തില്‍ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനെ ആലോചിക്കുമ്പോള്‍തന്നെ അവര്‍ക്ക് അസാധ്യമായി തോന്നി. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം പാകിസ്താന്‍ ഒരു അപരഗ്രഹമായിരുന്നു.പാകിസ്താനിലെ ഔദ്യോഗിക ഭാഷയായ ഉറുദു സംസാരിക്കുന്ന യുപിയിലെ മുസ്ലിംങ്ങള്‍ക്ക് ഒരു ട്രെയിനില്‍ കയറി...
ബിജ്നോർ:   ഇന്ത്യക്കാരാണെന്നു സ്ഥാപിയ്ക്കുന്ന തെളിവ് കാണിക്കാൻ ഒരാളോടും ആവശ്യപ്പെടാൻ ആർക്കും അനുവാദമില്ലെന്ന് പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ഞായറാഴ്ച പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയ്ക്ക് കൊല്ലപ്പെട്ട അനസ്സിന്റേയും സുലൈമാന്റേയും കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഉത്തർപ്രദേശിലെ ബിജ്നോറിൽ എത്തിയതായിരുന്നു പ്രിയങ്ക.“ഞാൻ ഇരയാക്കപ്പെട്ടവർക്കൊപ്പമാണ്. ദുരിതം നേരിടുന്ന എല്ലാ കുടുംബങ്ങൾക്കുമൊപ്പമാണ്. എല്ലാവരും പാവപ്പെട്ടവരായ തൊഴിലാളികളാണ്. അവർക്ക് ചെറിയ മക്കളുണ്ട്. അവരെ നോക്കാൻ ആരുമില്ല.” പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസ്...
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധ സംഗമം നടത്തുന്നു. ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട് എന്നു പേരിട്ടിരിക്കുന്ന കൂട്ടായ്‌മ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് എറണാകുളം രാജേന്ദ്ര മൈതാനത്തു നിന്ന് ആരംഭിക്കും. രാത്രിയോടെ റാലി ഫോർട്ട് കൊച്ചിയിൽ അവസാനിക്കും. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന സംഗമത്തിൽ ഒട്ടനവധി കലാ പരിപാടികൾ ഉണ്ടാവും. മതത്തിന്റെ പേരിൽ വിഭജിക്കുന്ന രാഷ്ട്രീയത്തെ മനുഷ്യസ്നേഹം വെല്ലുവിളിക്കുന്നു എന്നാണ് കൂട്ടായ്മ ഉയർത്തുന്ന ആശയം.
ആസാം:   ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്തവരെ വിദേശികളായി കണക്കാക്കി പാർപ്പിച്ചിരിക്കുന്ന തടങ്കൽ പാളയത്തിൽ നിന്നുള്ള ദൃശ്യം. ആസ്സാമിലെ തേസ്‌പൂരിൽ നിന്നാണ് ഈ ചിത്രം.കടപ്പാട്: അഫ്സൽ റഹ്മാൻ.
ഫ്രാങ്ക്ഫർട്ട് (ജർമ്മനി): പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും അണിനിരന്നു. ഇന്നലെ വൈകീട്ട് ഫ്രാങ്ക്ഫർട്ട് തെരുവിൽ നടന്ന പ്രതിഷേധ സമരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥികൾക്ക് ഇവർ പിന്തുണ പ്രഖ്യാപിച്ചു.ക്യാമ്പസുകളിൽ അതിക്രമിച്ചു കയറി നരനായാട്ട് നടത്തിയ പോലീസിന്റെ ക്രൂരവും പ്രാകൃതവുമായ നടപടികളെ...
സദിയ, ആസാം:   പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമ്പോൾ, പ്രതിപക്ഷപാർട്ടിയായ കോൺഗ്രസ്, സദിയ മുതൽ ധുബ്രി വരെ 800 കിലോമീറ്ററോളം നീളുന്ന പദയാത്ര ഞായറാഴ്ച തുടങ്ങി.ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയ്ക്കടുത്താണ്, ആസ്സാമിന്റെ പടിഞ്ഞാറ് ഭാഗത്ത് ധുബ്രി സ്ഥിതിചെയ്യുന്നത്. സദിയ ആസ്സാമിലെ കിഴക്കുള്ള പട്ടണമാണ്.“ഈ നിയമം ആസാം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുവരുത്തണം. ഇത് ആസ്സാമിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും എതിരാണ്. കോൺഗ്രസ്സ് പാർട്ടി ആസ്സാമിലെ ജനങ്ങൾക്കൊപ്പമാണ്.” ആസ്സാമിലെ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റിപുൻ...