29 C
Kochi
Saturday, September 25, 2021

Daily Archives: 12th December 2019

കൊച്ചി :ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് പ്രതിരോധ സേന വിഭാഗങ്ങൾക്കുള്ള പരിശീലന ഉപകരണങ്ങളുടെ പ്രദർശനം അവസാനിച്ചു .മുപ്പത് സ്റ്റാളുകളിലായി വിർച്വൽ റിയാലിറ്റി അടിസ്ഥാനത്തിലുള്ള പരിശീലന സംവിധാനങ്ങൾ, ഡ്രോണുകൾ, കമ്പ്യൂട്ടർ സംവിധാനം, കടലിന്റെ അടിത്തട്ട് പരിശോധിക്കാനുള്ള സ്കാനറുകൾ തുടങ്ങിയവയുടെ പ്രദര്ശനങ്ങളുമായി പ്രധിരോധ ഗവേഷണ സ്ഥാപനങ്ങൾ, ഐ ടി സംരംഭകർ എന്നിവരുടെ സ്റ്റാളുകളും ഇതിൽ ഉൾപ്പെടുന്നു . കൂടാതെ കളമശേരി മേക്കർ വില്ലേജിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുമാണ് പ്രദർശനത്തിലുണ്ടായിരുന്നത് . ഇന്ത്യയിലെ മൂന്നു സൈനിക വിഭാഗങ്ങളുടെയും...
(woke file photto)
ഗുവാഹത്തി: പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രതിഷേധം തീക്കളിയാകുന്നു. വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയില്‍ നിന്നുള്ളവരാണ് തങ്ങളുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഭീഷണിയാകുന്ന വിധിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.അസം തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്.പ്രതിഷേധക്കാര്‍  ബിജെപി എംഎല്‍എയുടെ വീട് അഗ്നിക്കരയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചബുവ എംഎല്‍എ ബിനോദ് ഹസാരിക്കയുടെ വീടാണ് കത്തിച്ചത്....
ന്യൂഡല്‍ഹി:മാഗി നൂഡില്‍സ്, നെസ്‌കഫെ കോഫി, കിറ്റ്കാറ്റ് എന്നിവയുടെ നിര്‍മാതാക്കളായ നെസ്‌ലെ നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിന് 90 കോടി രൂപയുടെ പിഴ.നാഷണല്‍ ആന്റി പ്രോഫിറ്ററിംഗ് അതോറിറ്റി (എന്‍എഎ) ആണ് പിഴ ചുമത്തിയിരിക്കുന്നത്.ഇതിനോടകം നെസ്ലെ 89.73 കോടി രൂപ പിഴ അടച്ചിട്ടുണ്ട്. 73.14 കോടി രൂപയാണ് കമ്പനി ഇനി നിക്ഷേപിക്കേണ്ടത്.ഈ തുക 18 ശതമാനം നികുതിയോടൊപ്പം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉപഭോക്തൃ ക്ഷേമ ഫണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണ് അതോറിറ്റി...
ലണ്ടന്‍:ദീര്‍ഘ നാളുകളായി ഹോങ്കോങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സാമ്പത്തികമായി ബാധിച്ചിട്ടില്ലെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്റെ റിപ്പോര്‍ട്ട്.എന്നാല്‍ ഹോങ്കോംഗ് ഒരു സുസ്ഥിരമായ അന്താരാഷ്ട്ര ബിസിനസ്സ് കേന്ദ്രമായിരക്കെ അതിന്റെ ഭരണത്തെക്കുറിച്ചുള്ള ദുര്‍ബലമായ വീക്ഷണം ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിച്ചു.ചൈന ഭരിക്കുന്ന ഹോങ്കോങ് നഗരത്തില്‍ കഴിഞ്ഞ ആറ് മാസത്തിലേറെയായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപം അരങ്ങേറുകയാണ്.സെപ്റ്റംബറില്‍ ഫിച്ച് ഹോങ്കോങ്ങിന്റെ വിദേശ കറന്‍സി ഇഷ്യു സ്ഥിരസ്ഥിതി റേറ്റിംഗിനെ ഡബിള്‍...
ന്യൂ ഡല്‍ഹി: അയോദ്ധ്യ തര്‍ക്കഭൂമി കേസില്‍ നവംബര്‍ ഒന്‍പതിലെ വിധിയെ ചോദ്യം ചെയ്തു കൊണ്ടുള്ള പതിനെട്ട് പുനഃപരിശോധനാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയത്.ചീഫ് ജസ്റ്റിസിന്‍റെ ചേംബറില്‍ ഉച്ചയോടെ ചേര്‍ന്ന ബെഞ്ചാണ് രണ്ടര മണിക്കൂറോളം ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.തുറന്ന കോടതിയില്‍ ഹര്‍ജികള്‍...
ബെംഗളൂരു:ഷാഡോ ബാങ്കുകള്‍ക്കു മേലുള്ള നിയമങ്ങളില്‍ അയവ് വരുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം നിക്ഷേപകരം ഉണര്‍ത്തി. ഇതോയെ ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നു.നിഫ്റ്റി 0.52% വര്‍ദ്ധനവോടെ 11,971.80 ലും സെന്‍സെക്‌സ് 0.54% ഉയര്‍ച്ചയോടെ 40,630.19 ലും വ്യാപാരം അവസാനിപ്പിച്ചു.ബുധനാഴ്ചയാണ് ഷാഡോ ബാങ്കുകള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന നിയമങ്ങള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.ടാറ്റാ മോട്ടോര്‍സാണ് നിഫ്റ്റിയില്‍ ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ചത്. അതേസമയം ഇന്നലെ കൂപ്പുകുത്തിയ യെസ് ബാങ്ക് ഓഹരികള്‍ ഇന്ന്...
ന്യൂ ഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍, ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് വിഎസ് സിര്‍പ്പുര്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് കേസ് അന്വേഷിക്കാന്‍ കോടതി നിയമിച്ചത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. "ഏറ്റുമുട്ടല്‍ സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം...
റുവൈസ്:പശ്ചിമേഷ്യന്‍ ഊര്‍ജ ഉല്പാദകരായ അബുദാബി ദേശീയ എണ്ണകമ്പനി അഡ്നോകുമായി കരാറിൽ ഒപ്പുവെച്ച്  റിലയന്‍സ് ഇന്ത്യ ലിമിറ്റഡ്.ഭവന കാര്‍ഷിക മേഖലകളില്‍ ഉപയോഗിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് അഥവ പിവിസി നിര്‍മ്മിക്കുന്നതിനുള്ള അടിസ്ഥാന നിര്‍മാണ ബ്ലോക്ക് എഥിലീന്‍ ഡിക്ലോറൈഡ് സംയുക്തമായി ഉല്‍പാദിപ്പിക്കുവാനാണ് കരാര്‍.അബുദാബിയിലെ റുവൈസിലെ അഡ്‌നോകിന്റെ സംയോജിത ശുദ്ധീകരണ, പെട്രോകെമിക്കല്‍ സൈറ്റിനോട് ചേര്‍ന്ന സ്ഥലത്താണ് ഉല്‍പാദന കേന്ദ്രം നിര്‍മിക്കുക.ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് അഡ്‌നോകിന്റെ ലക്ഷ്യം.ഇന്ത്യയിലേക്ക് 6 ശതമാനത്തിലധികം അസംസ്‌കൃത എണ്ണ ഇറക്കുമതി...
ന്യൂഡൽഹി: ഇന്ത്യയെ മതത്തിന്റ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ  പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അമിത് ഷാ ചരിത്ര ക്ലാസുകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് താൻ കരുതുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.''സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരെയും പ്രതിനിധാനം ചെയ്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. എല്ലാ മതങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിട്ടുള്ളതും കോൺഗ്രസാണ്. എന്നാല്‍, ഇതിനെതിരെയുള്ള  നിലപാടാണ് ഹിന്ദുമഹാസഭ സ്വീകരിച്ചത്. 1935 ൽ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്തരാജ്യങ്ങള്‍ വേണമെന്നും അവര്‍ തീരുമാനിച്ചു. ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗും ഇതേ ആവശ്യവുമായി...
ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ, അണിയറയില്‍ ഒരുങ്ങുന്നത് പ്രതിപക്ഷ കക്ഷികളുടെ നിയമപോരാട്ടമാണ്. ബില്ലിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. മതാടിസ്ഥാനത്തിലുള്ള ഈ വേര്‍തിരിവ് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14-ന്‍റെ ലംഘനമാണെന്നും, അതിനാല്‍ ഇടക്കാല സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.കോൺഗ്രസ്സ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മുസ്ലീം ലീഗ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്‍റെ...