Tue. Apr 16th, 2024

മുംബൈ:

ഹിന്ദി സിനിമയുടെ ഇതിഹാസ താരമാണ്  അമിതാഭ് ബച്ചൻ. ബച്ചൻ രോഗബാധിതനാണെന്ന വാർത്ത ആരാധകര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നും, ആരാധകരുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി രേഖപ്പെടുത്തി  അമിതാഭ് ബച്ചൻ രംഗത്ത് എത്തിയിരിക്കുകയാണ്. 

 അതേസമയം സിനിമ രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് അമിതാഭ് ബച്ചനായിരുന്നു. പനി ബാധിച്ചതിനാൽ യാത്ര ചെയ്യാൻ തനിക്ക് അനുവാദമില്ല. ദേശീയ അവാര്‍ഡ് ചടങ്ങിന് എത്താനാകില്ല. ഖേദിക്കുന്നുവെന്ന് അമിതാഭ് ബച്ചൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ബച്ചൻ ഇപ്പോൾ ആരാധകർക്കു മുൻപിൽ  എത്തിയിരിക്കുന്നത്.

എന്നാൽ ദേശീയ ചലച്ചിത്ര അവാര്‍ഡിനു അസുഖത്തെ തുടര്‍ന്ന്
എത്താതിരുന്ന ബച്ചനെ 29ന് രാഷ്‍ട്രപതി ഭവനില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‍കാരം സമ്മാനിക്കുമെന്ന് വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേകര്‍ അറിയിച്ചിട്ടുണ്ട്.