Fri. Apr 26th, 2024

ലണ്ടന്‍:

ദീര്‍ഘ നാളുകളായി ഹോങ്കോങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സാമ്പത്തികമായി ബാധിച്ചിട്ടില്ലെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ ഹോങ്കോംഗ് ഒരു സുസ്ഥിരമായ അന്താരാഷ്ട്ര ബിസിനസ്സ് കേന്ദ്രമായിരക്കെ അതിന്റെ ഭരണത്തെക്കുറിച്ചുള്ള ദുര്‍ബലമായ വീക്ഷണം ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിച്ചു.

ചൈന ഭരിക്കുന്ന ഹോങ്കോങ് നഗരത്തില്‍ കഴിഞ്ഞ ആറ് മാസത്തിലേറെയായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപം അരങ്ങേറുകയാണ്.

സെപ്റ്റംബറില്‍ ഫിച്ച് ഹോങ്കോങ്ങിന്റെ വിദേശ കറന്‍സി ഇഷ്യു സ്ഥിരസ്ഥിതി റേറ്റിംഗിനെ ഡബിള്‍ എ പ്ലസില്‍ നിന്ന് ഡബിള്‍ എ യിലേക്ക് താഴ്ത്തിയിരുന്നു.

യുഎസ്-ചൈന വ്യാപാര യുദ്ധം വാണിജ്യ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് മൂലം മിക്ക വ്യാപാരങ്ങളും ഒരു ദശകത്തിനിടയിലെ ആദ്യ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് എത്തിയത്.

ചൈനയെ പ്രകോപിപ്പിച്ച പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന യുഎസ് നിയമനിര്‍മ്മാണത്തെക്കുറിച്ചും ഫിച്ച് അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ ഹോങ്കോങ്ങിനെക്കുറിച്ചുള്ള അന്താരാഷ്ട്ര ധാരണകള്‍ മാറുന്നത് സാമ്പത്തിക ചോര്‍ച്ചയുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.

എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഹോങ്കോങിലെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് പ്രസ്താവിച്ചിട്ടുണ്ട്.