Thu. Mar 28th, 2024

കൊച്ചി :

ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് പ്രതിരോധ സേന വിഭാഗങ്ങൾക്കുള്ള പരിശീലന ഉപകരണങ്ങളുടെ പ്രദർശനം അവസാനിച്ചു .മുപ്പത് സ്റ്റാളുകളിലായി വിർച്വൽ റിയാലിറ്റി അടിസ്ഥാനത്തിലുള്ള പരിശീലന സംവിധാനങ്ങൾ, ഡ്രോണുകൾ, കമ്പ്യൂട്ടർ സംവിധാനം, കടലിന്റെ അടിത്തട്ട് പരിശോധിക്കാനുള്ള സ്കാനറുകൾ തുടങ്ങിയവയുടെ പ്രദര്ശനങ്ങളുമായി പ്രധിരോധ ഗവേഷണ സ്ഥാപനങ്ങൾ, ഐ ടി സംരംഭകർ എന്നിവരുടെ സ്റ്റാളുകളും ഇതിൽ ഉൾപ്പെടുന്നു . കൂടാതെ കളമശേരി മേക്കർ വില്ലേജിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുമാണ് പ്രദർശനത്തിലുണ്ടായിരുന്നത് .
ഇന്ത്യയിലെ മൂന്നു സൈനിക വിഭാഗങ്ങളുടെയും പരിശീലന കമാൻഡ് മേധാവികളുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും വാർഷിക യോഗത്തോടാനുബന്ധിച്ചണ് പ്രദർശനം നടന്നത്.