Thu. Apr 25th, 2024

ബെംഗളൂരു:

ഷാഡോ ബാങ്കുകള്‍ക്കു മേലുള്ള നിയമങ്ങളില്‍ അയവ് വരുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം നിക്ഷേപകരം ഉണര്‍ത്തി. ഇതോയെ ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നു.

നിഫ്റ്റി 0.52% വര്‍ദ്ധനവോടെ 11,971.80 ലും സെന്‍സെക്‌സ് 0.54% ഉയര്‍ച്ചയോടെ 40,630.19 ലും വ്യാപാരം അവസാനിപ്പിച്ചു.

ബുധനാഴ്ചയാണ് ഷാഡോ ബാങ്കുകള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന നിയമങ്ങള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ടാറ്റാ മോട്ടോര്‍സാണ് നിഫ്റ്റിയില്‍ ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ചത്. അതേസമയം ഇന്നലെ കൂപ്പുകുത്തിയ യെസ് ബാങ്ക് ഓഹരികള്‍ ഇന്ന് 5.85% വര്‍ദ്ധിച്ചു.