25.5 C
Kochi
Saturday, October 16, 2021
Malik filim and beemapally firing

മാലിക്ക് വിരൽ ചൂണ്ടുന്നത് ബീമാപള്ളി പോലീസ് വെടിവെപ്പിലേക്കോ?

മാലിക്ക് ചലചിത്രം സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വേദിയാകുമ്പോൾ അതിൽ പ്രധാനമായും ഉയർന്ന് വരുന്ന ഒരു ചർച്ചാ വിഷയമാണ് കേരളം കണ്ട ഏറ്റവും വലിയ പോലീസ് നരനയാട്ടുകളിൽ ഒന്നായ 2009ലെ ബീമാപള്ളി വെടിവെപ്പ്. നിരപരാധികളായ 6  പേർ കൊല്ലപ്പെടുകയും, അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം...

സുരേന്ദ്രനില്ലാതെ ബിജെപി ഭാരവാഹി യോഗം

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇല്ലാതെ ബിജപി ഭാരവാഹി യോഗം വിളിച്ചതില്‍ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം. ഗൂഗിള്‍ മീറ്റ് വഴിയാണ് ഭാരവാഹിയോഗം വിളിച്ചത്. എന്നാല്‍ എവിടെ നിന്ന് വേണമെങ്കിലും കെ സുരേന്ദ്രന് യോഗത്തില്‍ പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തില്‍ യോഗം ചേര്‍ന്നതാണ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. അതൃപ്തരായ രണ്ട് ജനറല്‍സെക്രട്ടറിമാര്‍...
K sundara K Surendran

സുന്ദരയോട് പറഞ്ഞത് 15,000 രൂപയുടെ ഫോണെന്ന്, നല്‍കിയത് 8000 രൂപയുടേത്; കബളിപ്പിച്ചെന്ന് സൂചന

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണവും ഫോണും നല്‍കിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ കെ സുന്ദരയെ കബളിപ്പിച്ചതായി സൂചന. 15,000 രൂപയുടെ ഫോണാണ് എന്ന് പറഞ്ഞ് ബിജെപിക്കാര്‍ 8000 രൂപയുടെ ഫോണാണ് സുന്ദരയ്ക്ക് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.ബിജെപിക്കാര്‍ നല്‍കിയ ഫോണ്‍ കഴിഞ്ഞ ദിവസം സുന്ദരയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു....
K Surendran

‘കൃഷ്ണദാസ് ഇതൊന്നും അറിയരുത്, ബാഗില്‍ എല്ലാം റെഡിയാണ്‌’; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍...
K sundara K Surendran

മഞ്ചേശ്വരം കോഴക്കേസ്; കെ സുന്ദര ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏല്‍പ്പിച്ചതായി കണ്ടെത്തി

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുന്ദര സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് സുഹൃത്തിനെയെന്ന് പൊലീസ്. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം സംബന്ധിച്ച രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു. കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണും ലഭിച്ചു എന്നാണ്...
Pinarayi Vijayan K Sudhakaran

തനിക്കൊത്തവനാണോ സുധാകരനെന്ന ചോദ്യത്തിന് പിണറായിയുടെ മറുപടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. സുധാകരന്‍ തനിക്കൊത്തയാളാണോയെന്നതൊക്കെ കണ്ടറിയേണ്ട കാര്യമല്ലേയെന്ന് പരോക്ഷമായി പിണറായി വിജയന്‍ പറഞ്ഞു. പുതിയ കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത് പിണറായിക്കൊത്ത...
k sudhakaran

‘കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രിയാകാമെങ്കില്‍ കുഞ്ഞനന്തന്റെ ചരമദിനം സിപിഐഎം ആചരിക്കുന്നതില്‍ എന്താണ് തെറ്റ്?’;പരിഹസിച്ച് കെ സുധാകരന്‍

സിപിഐഎം കുഞ്ഞനന്തന്റെ അനുസ്മരണം സംഘടിപ്പിച്ചതിനെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലക്കേസ് പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സിപിഐഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാമെന്നായിരുന്നു സുധാകരന്റെ പരിഹാസം. തന്റെ മുഖം കണ്ടാല്‍ ചിരിക്കാത്ത ആളാണ് മുഖ്യമന്ത്രി. കൊവിഡ് മഹാമാരി പിണറായി വിജയന് ലഭിച്ച അനുഗ്രഹമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു....
K Sudhakaran

‘അതങ്ങ് മറക്കാം, പൊറുക്കാം, വേട്ടയാടല്‍ ശരിയല്ല’; നികേഷ് കുമാറിനെതിരായ പ്രതികരണത്തിൽ നിന്ന് പിന്തിരിയണമെന്ന് കെ.സുധാകരന്‍

ചാനല്‍ ചര്‍ച്ചയ്ക്കിടെ റിപ്പോര്‍ട്ടര്‍ ടി വി അവതാരകന്‍ നികേഷ് കുമാറുമായി ഉണ്ടായ വാഗ്വാദത്തില്‍ അണികളോട് അഭ്യർത്ഥനയുമായി നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഒരു വിഭാഗം...

കേരളത്തില്‍ വീണ്ടും കോ-ലീ-ബി സഖ്യമോ?

പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് -ബിജെപി- മുസ്ലിം ലീഗ് സഖ്യമുണ്ടെന്ന ആരോപണം സജീവ ചർച്ചയായിരിക്കുകയാണ്. തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ആരോപണം ഉയർന്നത്. തലശേരിയിലും ഗുരുവായൂരിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ ആരോപണം ശക്തിപ്പെട്ടു.ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന ആരോപണം എല്ലാ...

വടകരയില്‍ ചര്‍ച്ചയാകുമോ കൊലപാതക രാഷ്ട്രീയം?

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ശ്രദ്ധിക്കുന്ന ഒരു മണ്ഡലമായി കോഴിക്കോട് ജില്ലയിലെ വടകര മാറുകയാണ്. സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട ആർഎംപിഐ നേതാവ് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമ യുഡിഎഫ് സാഥാനാര്‍ത്ഥി ആയി എത്തിയതോടെയാണ് വടകര ശ്രദ്ധാകേന്ദ്രമായി മാറിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ സി കെ നാണുവിനോട്...