Thu. Apr 25th, 2024
ന്യൂഡൽഹി:

ഇന്ത്യയെ മതത്തിന്റ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ  പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അമിത് ഷാ ചരിത്ര ക്ലാസുകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് താൻ കരുതുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

”സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരെയും പ്രതിനിധാനം ചെയ്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. എല്ലാ മതങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിട്ടുള്ളതും കോൺഗ്രസാണ്. എന്നാല്‍, ഇതിനെതിരെയുള്ള  നിലപാടാണ് ഹിന്ദുമഹാസഭ സ്വീകരിച്ചത്. 1935 ൽ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്തരാജ്യങ്ങള്‍ വേണമെന്നും അവര്‍ തീരുമാനിച്ചു. ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗും ഇതേ ആവശ്യവുമായി രംഗത്തെത്തി.”-തരൂര്‍ ചൂണ്ടിക്കാട്ടി.

ലോകസഭയിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനിടെയാണ്  അമിത് ഷാ കോൺഗ്രസാണ് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചതെന്ന ആരോപണം ഉന്നയിച്ചത്. ഹിന്ദുമഹാസഭയും മുഹമ്മദലി ജിന്നയുടെ മുസ്ലിം ലീഗുമാണ് ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവെച്ചതെന്നകാര്യം ഷാ ക്ക്  അറിയില്ലേയെന്നും  തരൂര്‍ ചോദിച്ചു. ന്യൂഡല്‍ഹിയില്‍ ലോക്മത ദേശീയ സമ്മേളനത്തില്‍ ‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ്  തരൂരിന്റെ പ്രതികരണം.