24 C
Kochi
Tuesday, October 26, 2021

Daily Archives: 9th September 2019

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ സമരം അവസാനിപ്പിക്കാന്‍ മന്ത്രി ഇടപെട്ടു നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ നാലു മണിക്കൂറോളം ചര്‍ച്ച നടന്നത്. ചില പ്രശ്‌നങ്ങളില്‍ ഇനിയും കൂടിയാലോചനകള്‍ ആവശ്യമാണെന്നും നിലവിലെ സാഹചര്യം തുടരുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചില വിഷയങ്ങളില്‍ ധാരണയായിട്ടുണ്ടെന്നും ഓണം കഴിഞ്ഞും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവരുന്ന സമരം...
മുംബൈ: ടൈംസ് ഗ്രൂപ്പിന്റെ 'മിറര്‍ നൗ' ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്തു നിന്നും ഫയ ഡി'സൂസ രാജിവെച്ചു. രാജി സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും ഉന്നത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.'മിറര്‍ നൗ'വിലെ മനുഷ്യാവകാശ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദി അര്‍ബന്‍ ഡിബേറ്റ് എന്ന വാര്‍ത്താ ചര്‍ച്ചയുടെ അവതാരക എന്ന നിലയിലാണ് ഫയ ഡി'സൂസ പ്രശസ്തിയിലേക്കുയര്‍ന്നത്. രണ്ടാഴ്ച മുമ്പു തന്നെ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി ഫയ മാനേജ്‌മെന്റിനെ...
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള നടപടിയില്‍ നിന്നും നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി ഫ്‌ളാറ്റുകളിലെ താമസക്കാര്‍. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുമെന്ന് മാധ്യമ വാര്‍ത്തകളിലൂടെ അറിയുന്നതല്ലാതെ തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും താമസക്കാരായ സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പറഞ്ഞു.നിയമപ്രകാരം ബാങ്കില്‍ നിന്നും ലോണെടുത്ത് ഫ്‌ളാറ്റു വാങ്ങി നഗരസഭയില്‍ ടാക്‌സും അടച്ചു കൊണ്ടിരിക്കുന്നവരുടെ മേല്‍ പരീക്ഷണം നടത്തുന്നത് എന്തു കൊണ്ടാണെന്ന മനസിലാകുന്നില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പ്രതികരിച്ചു. എന്തു...
കൊച്ചി: സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ വിവാദ ഫ്‌ളാറ്റ് സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫ്‌ളാറ്റുടമകള്‍ രംഗത്തെത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് കുണ്ടന്നൂരിലെ ഹോളി ഫെയ്ത് അപ്പാര്‍ട്‌മെന്റിനു മുന്നില്‍ ചീഫ് സെക്രട്ടറിയെ ഉപരോധിച്ചത്. പ്രതിഷേധക്കാര്‍ ചീഫ് സെക്രട്ടറിക്കെതിരെ ശക്തമായി മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.മരടിലെ വിവാദ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരും നഗരസഭയും സുപ്രീം കോടതിയെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കാത്തതാണ്...
തിരുവനന്തപുരം: അഭയ കേസിന്റെ വിചാരണക്കിടെ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം തടയാന്‍ സി.ബി.ഐ കര്‍ശന നടപടിക്കൊരുങ്ങുന്നു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി.ബി.ഐ. സാക്ഷികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ഈമാസം 16ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കും.കൊലപാതകം നടന്ന് 27 വര്‍ഷത്തിനു ശേഷമാണ് അഭയ കേസില്‍  തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങിയത്. ആഗസ്റ്റ് 26ന് കേസിന്റെ വിചാരണ തുടങ്ങിയതിനു ശേഷം പതിനൊന്നു സാക്ഷികളെ വിസ്തരിച്ചതില്‍ നാലു സാക്ഷികളാണ്...
#ദിനസരികള്‍ 874   ‘എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്' എന്ന അടിക്കുറിപ്പോടെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആലിംഗനം ചെയ്തതിനെ ജനം ആഘോഷിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനം എന്ന പൊതു പ്രയോഗത്തില്‍ ഞാനും പെടുമെന്നുള്ളതുകൊണ്ട് എന്റെ പ്രധാനമന്ത്രി മനുഷ്യനാണ് എന്ന പ്രചാരണപരിപാടിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്ന് കരുതുന്നു.ഈ ആലിംഗനം മാധ്യമങ്ങള്‍ക്കു മുന്നില്‍ വെച്ച് മോദി കാണിച്ച ഒരടവായിരുന്നുവെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. താന്‍ പോറ്റി വളര്‍ത്തുന്ന പാണന്മാര്‍ക്ക് പാട്ടുകളുണ്ടാക്കാന്‍ ബോധപൂര്‍വ്വം ഒരവസരം...
ന്യൂയോർക്ക്: അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ യു.എസ് ഓപ്പൺ പുരുഷ വിഭാഗം സിഗിംൾസിൽ റാഫേൽ നദാൽ ചാംപ്യൻ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. നാലു മണിക്കൂറും 50 മിനിറ്റും നീണ്ടു നിൽക്കുന്നതായിരുന്നു ഫൈനൽ പോരാട്ടം. സ്കോർ 7-5, 6-3, 5-7, 4-6, 6-4.നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 19-ാം ഗ്രാൻഡ്‍സ്ലാം കിരീടവും. ഈ സീസണിലെ നദാലിന്റെ രണ്ടാം ഗ്രാൻസ്ലാം നേട്ടവുമാണിത്. ഇതോടെ നദാലിന്റെ ഗ്രാൻസ്ലാം...