24 C
Kochi
Tuesday, October 26, 2021

Daily Archives: 26th September 2019

സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന അഭിമാനമായി പി കശ്യപ്. 56 മിനുറ്റ് നീണ്ട മൂന്ന് വിറപ്പിക്കുന്ന ഗെയിമുകളിലൂടെ മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ കീഴടക്കി കശ്യപ് കടന്നത് ക്വാർട്ടർ ഫൈനലില്‍. ലിയുവിനെ 21-17, 11-21, 21-12 എന്ന സ്‌കോറില്‍ ഒതുകൊണ്ടുള്ളതായിരുന്നു കശ്യപിന്‍റെ മുന്നേറ്റം.കശ്യപിനൊഴികെ മറ്റൊരു ഇന്ത്യന്‍ താരത്തിനും ടൂര്‍ണമെന്‍റില്‍ യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.ലോക ജേതാവും ഇന്ത്യൻ അഭിമാനവുമായ പി...
ന്യൂഡല്‍ഹി: എടിഎമ്മിലൂടെ പണമിടപാട് നടത്തുന്നവർക്കനുകൂലമായി പുതിയ റിസര്‍വ് ബാങ്ക് സർക്കുലർ. എടിഎം വഴിയുള്ള പണമിടപാടിൽ പിശകുണ്ടാക്കിയാൽ, പൈസ തിരികെ ഉടമയിലെത്തും വരെ ബാങ്ക് ദിവസവും 100 രൂപ പിഴ നൽകണമെന്ന് ആര്‍ബിഐ അറിയിച്ചു. അതേസമയം, ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ബാങ്ക് പ്രശ്നം പരിഹരിക്കുകയാണെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടി വരില്ലയെന്നും ആര്‍ബിഐ സര്‍ക്കുലറിൽ പറയുന്നു.എടിഎം ഉപയോക്താവിന്റേതല്ലാത്ത വീഴ്ചകൊണ്ട് ഇടപാട് പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കുക. ആശയവിനിമയത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍, എടിഎമ്മില്‍ പണമില്ലാത്ത...
മംഗലാപുരം: ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന മദ്യകുപ്പികൾ ഗുരുതര പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്ന്, മദ്യം വാങ്ങുന്നവരുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒരു സന്നദ്ധ സംഘടന നല്‍കിയ നിര്‍ദേശത്തെ തുടർന്നാണ് നടപടിയെന്ന്, ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളായ മദ്യപാനികളുടെ ആധാര്‍ നമ്പറും കുപ്പിക്ക് പുറത്തെ ബാര്‍കോഡും തമ്മിൽ യോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് മംഗലാപുരം ആസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ എക്സൈസ് വകുപ്പിന്...
തൃശ്ശൂർ: തൃശ്ശൂർ ഗിരിജാ പെരിങ്ങാവിലെ ബീവറേജസ് ഷോപ്പ് കോലഴി കാരാമ പാടത്തെ പെട്രോൾ പമ്പിനടുത്തെ കെട്ടിടത്തിലേയ്ക്ക് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം.  പ്രദേശവാസികൾ പൗരസമിതി രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
കൊടുങ്ങല്ലൂർ:   കേരള യുക്തിവാദി സംഘം കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനവും സെക്യൂലർ കുടുബ സമ്മേളനവും സെപ്റ്റംബർ 29 ന് നടക്കും.പനങ്ങാട് യുവതരംഗം ലൈബ്രറിയിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി രാജഗോപാൽ വക്കത്താനം ഉദ്ഘാടനം നിർവ്വഹിക്കും.മലയാളിയുടെ ജാതിബോധങ്ങളെ ചോദ്യം ചെയ്യപ്പെടേണ്ടതിന്റെയും നവ സെക്യുലർ കേരള നിർമിതിയുടേയും ആവശ്യകതകളുടെ പശ്ചാത്തലത്തിൽ; ജാതി ചോദിക്കുന്ന കേരളം, ശാസ്ത്ര ബോധം നിത്യജീവിതത്തിൽ, മലയാളിയുടെ ആരോഗ്യ ചിന്തകൾ, എന്നീ വിഷയങ്ങളിൽ രാജഗോപാൽ വക്കത്താനം,...
കൊച്ചി :കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം ചെറിയ കടമക്കുടിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് ഒരു പാലം മാത്രമായിരുന്നില്ല. ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപുവാസികൾക്ക് അത്യാഹിത ഘട്ടങ്ങളിൽ ആശുപത്രിയിലേക്ക് സമയത്തിന് ചെന്നെത്താനുള്ള ഏക ആശ്രയം കൂടിയായിരുന്നു.60 കുടുംബങ്ങൾ ഒത്തു കഴിഞ്ഞു വരുന്ന എറണാകുളം ജില്ലയിലെ ഒരു കുഞ്ഞുദ്വീപാണ് ചെറിയ കടമക്കുടി. ദ്വീപ് നിവാസികളെ അത്യാവശ്യ ഘട്ടങ്ങളിൽ ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾക്കും മറ്റുമായി സഹായിച്ചിരുന്നത്, നാട്ടിലെ ഏക സിമന്റ് പാലമായിരുന്നു. കഴിഞ്ഞ വർഷം പ്രളയം...
കൊച്ചി: ഭിന്നശേഷിക്കാരായ 47 പേര്‍ തങ്ങളുടെ ശാരീരികമായ പരിമിതികളെ മറികടന്ന് ബുധനാഴ്ച കൊച്ചിയില്‍ നിന്നും ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക്  പുറപ്പെട്ടു. 22 പുരുഷന്മാരും 25 സ്ത്രീകളും ഉള്‍പ്പെട്ട ഭിന്നശേഷിക്കാരുടെ സംഘമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉംറയ്ക്കായി പുറപ്പെട്ടത്.പൂര്‍ണ ആരോഗ്യമുള്ള ഇസ്ലാം വിശ്വാസികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉംറ നിര്‍വഹിക്കണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ പൊതുവെ ഹജ്ജ് ഉംറ സന്ദര്‍ശനങ്ങള്‍ക്കായി മക്കയിലേക്കും മദീനയിലേക്കും യാത്രചെയ്യുന്ന പതിവു തീരെ കുറവാണ്....
തിരുവനന്തപുരം: അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥനാര്‍ത്ഥികളെ സിപിഎം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഇടതുമുന്നണിയില്‍ സിപിഎമ്മിനുള്ളതാണ് ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചു സീറ്റുകളും.കേരളം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ അഡ്വക്കേറ്റ് വി കെ പ്രശാന്തിനെ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന...
ഒരു ഫിലിം മേക്കർ എന്ന നിലയിൽ അഭിമാനകരമായ നേട്ടത്തിനർഹനായിരിക്കുകയാണ് മലയാള സംവിധായകൻ ബിജുകുമാർ ദാമോദരൻ. വളരെ പ്രമുഖനല്ലെങ്കിലും ചെയ്ത സിനിമകളുടെ മൂല്യം പരിഗണിച്ചു സിംഗപ്പൂരിലെ പ്രശസ്തമായ ഏഷ്യൻ ഫിലിം ആർകേവിൽ അദ്ദേഹം സംവിധാനം ചെയ്ത മുഴുവൻ ചിത്രങ്ങളും ഇനി മുതൽ സംരക്ഷിച്ചേക്കും. പ്രവർത്തന മേഖലയിൽ നിന്ന് തന്നെ ലഭിക്കുന്ന പൊൻതൂവലായ ഈ അംഗീകാരത്തിൽ സന്തോഷമറിയിച്ചു കൊണ്ട് ബിജുകുമാർ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്."സിംഗപ്പൂരിലെ പ്രശസ്തമായ ഏഷ്യൻ...
അബുദാബി: തങ്ങളുടെ ആദ്യ സഞ്ചാരിയെ ബഹിരാകാശത്തേക്കയയ്ക്കുന്ന സ്വപ്നം സാക്ഷാത്കരിച്ച് യുഎഇ. ഇതിനായി സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെട്ടു. ബഹിരാകാശത്ത് യുഎഇയുടെ സാന്നിധ്യമറിയിക്കാൻ സഞ്ചരിക്കുന്ന ഇമറാത്തി പര്യവേക്ഷകൻ മൻസൂരിക്കൊപ്പം, നാടിന്റെ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടിയും ഉണ്ടായിരുന്നു. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ.അന്താരാഷ്ട്ര...