25 C
Kochi
Wednesday, August 4, 2021

Daily Archives: 1st September 2019

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം സ​ര്‍​വീ​സ് സെപ്റ്റംബർ മൂന്ന് മുതൽ ആരംഭിക്കും. യാത്രക്കാർക്കായി നിരവധി ​നിരക്കിളവുകളുമായാണ് കൊച്ചി മെട്രോയുടെ ഇത്തവണത്തെ ഓ​ണാ​ഘോഷം, ഈ ​മാ​സം നാ​ലു മു​ത​ല്‍ 18 വ​രെയുള്ള 14 ദി​വ​സമാണ് യാ​ത്രാ നി​ര​ക്കി​ല്‍ കെ.എം.​ആ​ര്‍​.എ​ല്‍. ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. 50 ശ​ത​മാ​ന​മാ​ണു നി​ര​ക്കി​ള​വ്.ക്യു​.ആ​ര്‍. കോ​ഡ്. ടി​ക്ക​റ്റ്, കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡ്, ട്രി​പ്പ് പാ​സ് എ​ന്നി​വ ഉ​പ​യോ​ഗിക്കുന്ന യാ​ത്രക്കാർക്കാവും ഈ ​മാ​സം 18 വ​രെ ഇ​ള​വു ല​ഭ്യ​മാ​കുന്നത്. ട്രി​പ്പ് പാ​സ്...
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒടുവിൽ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലായിരിക്കും പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഉപസമിതിയാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു.കെ.എസ്.എസ്.സിയിലൂടെ രാഷ്ട്രീയജീവിതമാരംഭിച്ച ജോസ് ടോം പുലിക്കുന്നേല്‍, മാണി കുടുംബത്തിന്റെ വിശ്വസ്തന്മാരിലൊരാളാണ്. മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ അംഗവുമായിരുന്ന പുലിക്കുന്നേൽ, നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന...
ന്യൂഡൽഹി : മതേതരത്വ സ്വഭാവമുള്ള വിവിധ പരസ്യങ്ങളെ ബഹിഷ്‌ക്കരിക്കണമെന്ന്, സാമൂഹികമാധ്യമങ്ങളിൽ ഒരു കൂട്ടം ഉപഭോക്താക്കളുടെ ആഹ്വാനം. ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം വ്യാപിക്കുന്നത്. പ്രധാനമായും ചായപ്പൊടി ബ്രാന്‍ഡായ റെഡ് ലേബലിന്റെ ഒരു വര്‍ഷം മുൻപ് പുറത്തിറങ്ങിയ പരസ്യത്തെ ചൊല്ലിയാണ് ബഹിഷ്കരണ ക്യാംപെയിന്‍ തുടരുന്നത്. ബോയ്‍കോട്ട് റെഡ് ലേബല്‍ എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ക്യാംപെയിന്‍ തുടർന്നുകൊണ്ടിരിക്കുന്നത്.ഒരുമിച്ച് ചായ കുടിക്കുന്നതിനിടെ വിനായക ചതുര്‍ ത്ഥിയോട് അനുബന്ധിച്ച് ഗണപതി വിഗ്രഹം വാങ്ങാന്‍ വരുന്ന യുവാവും...
ന്യൂഡൽഹി:രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ, മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും തമ്മിൽ ഗൗരവമേറിയ വാഗ്‌വാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ആറുവര്‍ഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുത്തനെ ചലിക്കുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്, ഇതിനു കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളാണെന്നും മനുഷ്യനിര്‍മ്മിതമായ ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ...
മലയാള സിനിമ ചുറ്റുവട്ടത്തിൽ, ഒട്ടേറെ താര പ്രതിഭകൾക്കിടയിൽ വീണു പോകാതെയും എന്നാൽ, തന്റേതായ വ്യത്യസ്ത രീതികളെയും ശൈലിയെയും പ്രകടിപ്പിച്ചുകൊണ്ടും മുന്നിലോട്ടു പൊയ്ക്കോണ്ടുതന്നെയിരിക്കുന്ന നടനാണ് ജയസൂര്യ. തന്റെ നാല്പത്തിയൊന്നാം പിറന്നാൾ ഇന്നലെ ആഘോഷിക്കുന്നതിനിടയിൽ നടനെ തേടി ഒരു അപ്രതീക്ഷിത സമ്മാനം എത്തി. ലിന്റോ കുര്യൻ എന്ന ഒരു ആരാധകൻ ചെയ്തു നൽകിയ വീഡിയോയായിരുന്നു അത്. നടൻ മോഹൻലാലും മറ്റു പ്രമുഖ താരങ്ങളും ജയസൂര്യയെക്കുറിച്ച് അഭിമുഖങ്ങളിൽ സംസാരിച്ച ശകലങ്ങളും ജയസൂര്യ എന്ന...
ദിസ്പുര്‍:അസമില്‍ തേയിലത്തോട്ടം തൊഴിലാളികളുടെ കൂട്ടമര്‍ദ്ദനമേറ്റ് ഡോക്ടര്‍ മരണമടഞ്ഞു. ദേബന്‍ ഗുപ്ത എന്ന 73- കാരനായ ഡോക്ടരാണ് കൊല്ലപ്പെട്ടത്. ഡോകടറുടെ പരിണഗണയില്ലായ്‌മയാൽ എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളി മരിച്ചതിലുള്ള പ്രതിഷേധമായിരുന്നു ആക്രമത്തിലേക്ക് നയിച്ചതെന്നാണ്, പോലീസിന് കിട്ടിയിരിക്കുന്ന പ്രാഥമിക വിവരമെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന സോമ്ര മാജി എന്ന തോട്ടം തൊഴിലാളി ഡോക്ടര്‍ ദേബന്‍ ഗുപ്ത സ്ഥലത്തില്ലാതിരുന്ന...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ഭരണത്തട്ടിൽ ഗവർണ്ണർതലമാറ്റം. കേരളത്തിന്റെ പുതിയ ഗവര്‍ണറായി മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേൽക്കും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സെപ്റ്റംബര്‍ ആദ്യവാരം തന്നെ തന്റെ ഉദ്യോഗകാലാവധി പൂർത്തിയാ ക്കുന്നതിനു പിന്നാലെയാണിത്. അതേസമയം, കേരളമുൾപ്പെടെ മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പുതിയ ഗവർണ്ണർമാരെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഭഗത്‌സിങ് കോഷിയാരി മഹാരാഷ്ട്രയിലും, ബന്ദാരു ദത്താത്രേയ ഹിമാചല്‍പ്രദേശിലും, കല്‍രാജ് മിശ്ര രാജസ്ഥാനിലും,...
വെബ് ഡെസ്‌ക്: ആവശ്യത്തിന് മഴ ലഭിച്ചതോടെ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ പലയിടത്തും കഞ്ചാവു ചെടികള്‍ തഴച്ചു വളരുകയാണ്. പലയിടത്തും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം വിത്തുകള്‍ വീണ് മുളച്ചതാണെന്നാണ് കരുതുന്നത്. ചിലയിടങ്ങളില്‍ കഞ്ചാവു ചെടികള്‍ നട്ടു വളര്‍ത്തുന്നതായും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കഞ്ചാവിന്റെ വില്‍പനയും ഉപയോഗവും വര്‍ധിച്ചിട്ടുണ്ട് എന്നു തന്നെയാണ് ഇത് നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം തൃശൂരിലും തിരുവനന്തപുരത്തും ഇത്തരത്തില്‍ കഞ്ചാവു ചെടികള്‍ വളര്‍ന്നത് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.തൃശൂരില്‍ കഴിഞ്ഞ...
  തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിനിരയാക്കിയ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. വകുപ്പു തല അച്ചടക്ക നടപടിയുടെ ഭാഗമായാണ് നോട്ടീസ് അയച്ചിട്ടുള്ളത്. 15 ദവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.ചട്ടം ലംഘിച്ചും, ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കി എന്നതാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ ഇപ്പോഴുള്ള കേസ്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ക്കു പോലും വ്യകതമായിട്ടും പോലീസ് പരിശോധന വൈകിപ്പിച്ചതു മൂലം ശ്രീറാമിനെതിരെ തെളിവില്ലാതാക്കാന്‍ കഴിഞ്ഞു. നിലവില്‍...
കോട്ടയം : പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ കേരള കോണ്‍ഗ്രസില്‍ ഉള്‍പ്പോര് തുടരുന്നു. ജോസ് കെ. മാണിയും പി.ജെ ജോസഫ് വിഭാഗവും തമ്മില്‍ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. പാലായിലെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്ന വാദവുമായി ജോസ് കെ. മാണി രംഗത്തെത്തി. പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ജോസ് കെ. മാണി ആവര്‍ത്തിച്ചു.ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കില്ലെന്നും ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും...