27 C
Kochi
Sunday, December 5, 2021

Daily Archives: 3rd September 2019

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്നപേരിൽ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കഴിഞ്ഞ നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കീഴിൽ ചോദ്യംചെയ്ത് വരികയായിരുന്നു. ചോദ്യംചെയ്യലിനോട് അദ്ദേഹം സഹകരിക്കുന്നില്ലെന്ന് അധികൃതർ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.അറസ്റ്റ് തടയൽ മാറ്റണമെന്നാവശ്യപ്പെട്ട് ഡി.കെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കേസ് റദ്ദാക്കണമെന്ന ആവശ്യവും കര്‍ണാടക ഹൈക്കോടതി നിരാകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ന്യൂഡല്‍ഹിയിലേക്ക് എൻഫോഴ്‌സ്‌മെന്റ് വിളിച്ചു വരുത്തുകയായിരുന്നു.ബുധനാഴ്ചയായിരിക്കും...
ദില്ലി: മാല മോഷ്ടാക്കളെ ധീരതയോടെ നേരിട്ട് രണ്ടു പെൺകുട്ടികൾ. ദില്ലിയിലെ നന്‍ഗ്ലോയിലെ ഒരു തെരുവിലാണ് സംഭവം. പട്ടാപ്പകൽ പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച ബൈക്കിലെത്തിയ മോഷ്ടാക്കളെ പെൺകുട്ടികൾ വലിച്ചു താഴെയിട്ടു. ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാക്കളെ കൈകാര്യം ചെയ്തു.ബൈക്കിലെത്തിയ രണ്ടു മോഷ്ടാക്കൾ സെെക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ പെൺകുട്ടികൾക്ക് പിറകെ കൂടിയിരുന്നു. പെൺകുട്ടികൾ റോഡ് മുറിച്ച് കടക്കാന്‍ നോക്കുമ്പോൾ ബെെക്കിൽ ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ മാല...
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ സാംസങ് ഗ്യാലക്സി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണുകൾ വിപണിയിലേക്കെത്തുന്നു. സെപ്തംബര്‍ ആറാം തിയതി ദക്ഷിണ കൊറിയന്‍ വിപണിയിലായിരിക്കും പുതിയ മോഡൽ അവതരിപ്പിക്കപ്പെടുക. നേരത്തെ തന്നെ അവസാനഘട്ട പരിശോധനകളുൾപ്പെടെ പൂര്‍ത്തിയാക്കിയ, സാംസങ് ഫോള്‍ഡ് ഫോണുകളുടെ അപാകതകള്‍ പരിഹരിച്ചിട്ടുണ്ടെന്നും വിപണിയിലെത്താന്‍ ഈ മോഡൽ സജ്ജമാണെന്നും സാംസങ് ഡിസ്‌പ്ലേ വൈസ് പ്രസിഡന്റ് കിം സിയോങ് ചിയോള്‍ അറിയിച്ചു.ഈ മാസം അവസാനമായിരിക്കും വിപണിയിലേക്ക് എത്തുകയെന്ന് മുൻപ് സംസങ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനത്തിൽ...
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട, ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ പോലീസ് ന്യായങ്ങൾ പൊളിച്ചു വിവരാവകാശ രേഖകൾ. സംഭവ ദിവസം മ്യൂസിയം പരിസരത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തനക്ഷമല്ലായിരുന്നുവെന്ന പോലീസ് വാദം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വിവരാവകാശ രേഖകളെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അപകടം നടന്ന ദിവസം സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല എന്നാണ് നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. ക്യാമറകൾ കേടായതാണ് ഇതിനു കാരണമെന്ന് പോലീസ്...
ദുബായ്:യു.എ.ഇ.യിൽ കുട്ടികളുമായി സ്കൂളിലേക്ക് പോകും വഴിയേ ബസ് പൂർണമായും കത്തി നശിച്ചു. ഷാര്‍ജയിലെ കല്‍ബയിൽ ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. അപകട സമയത്ത് ഡ്രൈവറുടെ ബുദ്ധിപരമായ ഇടപെടൽ തുണയായതിനാൽ കുട്ടികളെല്ലാവരും പരുക്കുകൾ കൂടാതെ രക്ഷപെട്ടു.രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ബസിലായിരുന്നു തീപിടുത്തമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ് എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതു കണ്ട ഡ്രൈവര്‍, ഉടനെ ബസ് നിര്‍ത്തി കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. ബസ് ആളിക്കത്താന്‍ തുടങ്ങിയെങ്കിലും അത്ഭുതകരമായി കുട്ടികൾ...
ന്യൂഡല്‍ഹി: ഇതിഹാസ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡുമായാണ് 36-കാരിയായ മിതാലിയുടെ മടക്കം. മൂന്ന് വനിതാ ട്വന്റി-20 ലോകകപ്പുകളുൾപ്പെടെ 32 ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് മിതാലി.'2006 മുതല്‍ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. നീണ്ട 13 വര്‍ഷത്തെ ഈ ട്വന്റി-20 കരിയറിനെ ഇനി ഞാൻ അവസാനിപ്പിക്കുകയാണ് ....
ആലുവ: ആലുവയില്‍, ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി ആയിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളായ യാത്രക്കാര്‍ ഇറങ്ങി ഓടി. തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന് എറണാകുളത്തേക്കുള്ള 'അന്ത്യോദയ എക്‌സ്പ്രസ്' എന്ന തീവണ്ടിയിലായിരുന്നു സംഭവം. മൂന്ന് കമ്പാര്‍ട്ട്മെന്റുകളില്‍നിന്ന് ഒരേസമയത്ത് ഇക്കൂട്ടർ ചങ്ങല വലിക്കുകയായിരുന്നു. എന്നാൽ, നിരവധി തൊഴിലാളികള്‍ ഇറങ്ങിയോടിയതിനാൽ, ഇവരിൽ ആർക്കെതിരേയാണ്, ചങ്ങല അനാവശ്യമായി വലിച്ച കുറ്റത്തിന് കേസെടുക്കണമെന്നറിയാതെ റെയില്‍വേ അധികൃതര്‍ കുഴഞ്ഞു. പിന്നീട്, പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ്...
കോട്ടയം: രണ്ടില ചിഹ്നത്തില്‍ പിജെ ജോസഫ് നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ രണ്ടു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം പുലിക്കുന്നേല്‍. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും വ്യത്യസ്ത പത്രികകള്‍ നല്‍കാനാണ് തീരുമാനം. നാളെയാണ് പുലിക്കുന്നേല്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്.കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി എന്ന നിലയില്‍ രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പത്രിക നല്‍കുന്നതിനൊപ്പം സ്വതന്ത്ര ചിഹ്നം ആവശ്യപ്പെട്ടുകൊണ്ട്...
കൊച്ചി: കൊച്ചിക്കാർക്ക് ഓണസമ്മാനമായി, മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ മഹാരാജാസ് ​മെട്രോ സ്റ്റേഷൻ ​ഗ്രൗണ്ടിൽ വച്ച് നാട മുറിച്ചായിരുന്നു മുഖ്യമന്ത്രി, പുതിയ പാത ജനങ്ങൾക്കായി തുറന്നുകൊടുത്തത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഹൈബി ഈഡൻ എം.പി., മന്ത്രിമാരായ എംഎം മണി, എ കെ ശശീന്ദ്രന്‍, പിടി തോമസ്...
തിരുവനന്തപുരം: വിഴിഞ്ഞത്തിനു സമീപം കാഞ്ഞിരംകുളത്ത് സ്വകാര്യ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒരു ബസ് അഗ്നിക്കിരയാക്കിയ അക്രമികള്‍ ഏഴോളം ബസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സ്‌കൂളിന്റെ കെട്ടിടം തീവെക്കാനും ശ്രമം നടന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്‌കൂളിലുണ്ടായ അക്രമം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.സ്‌കൂള്‍ വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകള്‍ക്ക് നേരെയാണ്...