24 C
Kochi
Tuesday, October 26, 2021

Daily Archives: 6th September 2019

ആന്ധ്രാ പ്രദേശ്: ഗുണ്ടൂര്‍ സ്വദേശിനിയായ യെരമാട്ടി മംഗയമ്മ 74ാം വയസില്‍ ഇരട്ട പെണ്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. ഇതോടെ ഇരട്ടകള്‍ക്ക് ജന്മം നല്‍കിയ ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീയെന്ന ലോക റെക്കോര്‍ഡാണ് മംഗയമ്മ സ്വന്തമാക്കിയിരിക്കുന്നത്. 2006ല്‍ ഇരട്ട കുട്ടികള്‍ക്കു ജന്മം നല്‍കിയ സ്‌പെയിനിലെ സാന്റ മരിയ സ്വദേശിനിയായ മരിയ ഡെല്‍ കാര്‍മന്റെ ലോക റെക്കോര്‍ഡാണ് മംഗയമ്മ തകര്‍ത്ത്. (മരിയ ഡെല്‍ കാര്‍മെന്‍ പ്രസവത്തിന് ശേഷമുണ്ടായ കാന്‍സര്‍ ബാധയെ തുടര്‍ന്ന് 2009ല്‍ മരണമടഞ്ഞു.)ഗുണ്ടൂര്‍ ടൗണിലെ...
കോഴിക്കോട്:   ആധിപത്യ ആശയങ്ങളോട് വിസമ്മതത്തിന്റെ പുതിയ രാഷ്ട്രീയം പറയുക, വിജ്ഞാന-രാഷ്ട്രീയത്തിന്റെ പുതിയ സംവാദങ്ങള്‍ തുറന്നിടുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒവിന്റെയും ക്യാമ്പസ് അലൈവിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് 2019 ഡിസംബര്‍ 27 മുതല്‍ 29 വരെ Festival of Ideas and Resistance എന്ന പേരില്‍ വൈജ്ഞാനിക സംവാദങ്ങളുടെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് കടപ്പുറത്തെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിലാണ് മൂന്നു ദിവസത്തെ ഫെസ്റ്റിവല്‍ ഒരുക്കുന്നത്. ഫെസ്റ്റിവലിന്റെ ഔദ്യോഗിക പ്രഖ്യാപനം സിനിമ...
ന്യൂഡല്‍ഹി: ചണ്ഡിഗഡ് -കൊച്ചുവേളി സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് തീപിടിച്ചു. ട്രെയിന്റെ പിന്‍ഭാഗത്തുള്ള പവര്‍കാറിലാണ് തീപിടിത്തമുണ്ടായത്.വെള്ളിയാഴ്ച ഉച്ചക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ എട്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഒന്നര മണി കഴിഞ്ഞ് ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു പവര്‍കാറില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. പവര്‍ കാറിനോടു ചേര്‍ന്നുണ്ടായിരുന്ന രണ്ടു ബോഗികള്‍ക്കും തീപിടിച്ചു. പാര്‍സല്‍ ബോഗിയിലുണ്ടായിരുന്ന പാര്‍സല്‍ സാധനങ്ങള്‍ ഉള്‍പ്പെടെ കത്തി...
തൃശൂര്‍:ഫേസ് ബുക്കില്‍ മുസ്ലിം വിരുദ്ധ വംശീയ പരാമര്‍ശം നടത്തിയ കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി നല്‍കിയ മനുഷ്യാവകാശ പ്രവര്‍ത്തകനെ മാനസികമായി പോലീസ് വേട്ടയാടുന്നു. പരാതി നല്‍കിയതിനു പിന്നാലെ ഇടയ്ക്കിടെ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ വിപിന്‍ ദാസില്‍ മാവോവാദി ബന്ധം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്.പരാതി നല്‍കിയതിനു ശേഷം പല തവണയായി പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് എന്ന പേരില്‍ നരവധി പേര്‍ വിളിച്ചിരുന്നതായി വിപിന്‍ ദാസ് പറഞ്ഞു....
കൊച്ചി : തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു മാറ്റാൻ സുപ്രീംകോടതി കേരള സർക്കാരിന് അന്ത്യശാസനം നൽകി. സെപ്റ്റംബർ 20നകം ഫ്ലാറ്റുകൾ പൊളിക്കണമെന്നും 23 ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന ഭീഷണിയും സുപ്രീം കോടതി നടത്തി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ കോടതി തള്ളി.പരിസ്ഥിതി...
ന്യൂഡൽഹി: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് അമിതപ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ മാറ്റാനാണെന്ന ഗുരുതര ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്, എന്നാൽ, ഇതിനു മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്ത മട്ടിലാണ് മോദി സര്‍ക്കാർ നടപടികളെന്നും മമത കുറ്റപ്പെടുത്തി." ഇത് ആദ്യമായ് രാജ്യത്ത് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് പോലെയാണ് സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. അവര്‍ അധികാരത്തിൽ വരും മുൻപ് ഇതുപോലെയുള്ള ദൗത്യങ്ങളൊന്നും രാജ്യത്ത് നടന്നിട്ടുണ്ടായിരുന്നില്ല...
തിരുവനന്തപുരം: മലയാളികളുടെ അഭിമാനം സഞ്ജുവിന്‍റെ വെട്ടിക്കെട്ട് ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ എ ഉയർത്തിയത് പടുകൂറ്റന്‍ സ്കോര്‍. മഴയെ തുടർന്ന് 20 ഓവറാക്കി കളി ചുരുക്കേണ്ടി വന്നെങ്കിലും ബാറ്റിംഗ് മികവിലൂടെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 204 റണ്‍സ് നേടി. വെറും 48 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും അടക്കം താണ്ഡവമാടി സഞ്ജു സാംസൺ അടിച്ചുകൂട്ടിയത്, 91 റണ്‍സ്.കളിയുടെ...
ധാക്ക: ബംഗ്ലാദേശിലെ ഒരു ചേരിയിൽ നിന്നും ത്രസിപ്പിക്കുന്ന ഗാനവുമായി എത്തിയ മുഹമ്മദ് റാണ എന്ന പത്തുവയസുകാരൻ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. റൺവീർ സിങും ആലിയ ഭട്ടും ബോളിവുഡിൽ ഹിറ്റാക്കിയ, 'ഗല്ലി ബോയ്' എന്ന ചിത്രത്തിലെ 'അപ്ന ടൈം ആയേഗാ' (നിന്റെ സമയം വരും) എന്ന പാട്ടിലെ ഈണവുമായാണ് ഈ കൊച്ചു ഗല്ലി ബോയുടെ വരവ്. കടുത്ത ദരിദ്ര കുടുബത്തിൽ പിറന്ന റാണയുടെ ജീവിതം തന്നെ ഈ ഒറ്റ ഗാനം...
കൊല്ലം: അതിശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സംസ്ഥാനത്ത് മൂന്നു പേര്‍ മരിച്ചു. കൊല്ലം ജില്ലയില്‍ രണ്ടു പേരും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് മരണപ്പെട്ടത്.കൊല്ലത്തെ പാരിപ്പള്ളിക്ക് സമീപം പുത്തന്‍‌കുളത്ത് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മണ്ണിടിച്ചാലുണ്ടായ നേരം വീട്ടിനുള്ളിലുണ്ടായിരുന്ന ശ്രീരാമപുരം സ്വദേശി രഞ്ജിത്, ഭരതന്നൂര്‍ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ അഞ്ചുപേരും ആനപാപ്പാന്മാരാണ്.മണ്ണിടിച്ചിലിനെ തുടർന്ന്, കെട്ടിടത്തിന്റെ...
#ദിനസരികള്‍ 871 എന്താണ് സത്യാനന്തര സമൂഹത്തിന്റെ (post-truth) പ്രത്യേകത എന്നു ചോദിച്ചാല്‍ ഏറ്റവും ലളിതമായ ഞാന്‍ പറയുന്ന ഉത്തരം ഇങ്ങനെയായിരിക്കും:- പിണറായി വിജയന്‍ ഒരു വേദിയില്‍ വെച്ച് നൂറു ശതമാനം സത്യമായ ഒരു കാര്യവും ഉമ്മന്‍ ചാണ്ടി അതേ വേദിയില്‍ വെച്ച് നൂറു ശതമാനം നുണയായ ഒരു കാര്യവും പറയുന്നുവെന്നിരിക്കട്ടെ. പിണറായി വിജയന് കിട്ടുന്നതിനെക്കാള്‍ കൈയ്യടി ഉമ്മന്‍ ചാണ്ടിക്ക് കിട്ടുകയാണെങ്കില്‍ നാമൊരു പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര സമൂഹമാണ്. ഉമ്മന്‍...