27 C
Kochi
Sunday, December 5, 2021

Daily Archives: 7th September 2019

തിരുവനന്തപുരം: പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം. കോടതിയിലെത്തിയായിരുന്നു നാടകീയമായ ഇവരുടെ കീഴടങ്ങൽ. തട്ടിപ്പ് കേസിൽ പ്രണവ് രണ്ടാം പ്രതിയും സഫീർ നാലാം പ്രതിയുമാണ്.ഇവരിൽ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് പി.എസ്‌.സി. പോലീസ് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനാണ്‌.ചോദ്യകടലാസ് ചോര്‍ത്തിയ സംഭവത്തിൽ അഞ്ചു പേരെയാണ് ക്രൈംബ്രാഞ്ച് ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ രണ്ടാം റാങ്കുകാരന്‍ പ്രണവും...
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക. കേരള കോണ്‍ഗ്രസിന്‍റെ മുൻകാല പ്രതീകമായിരുന്ന രണ്ടില ചിഹ്നം ലഭിക്കാത്തതിനെ തുടർന്നാണ്, ടോമിന് പുതിയ ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരുന്നത്. നേരത്തെ, പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളിയതോടെയാണ് യു.ഡി.എഫ്. സ്വതന്ത്രനായി അദ്ദേഹം മത്സരിക്കുന്നത്.ചിഹ്നം ഏതായാലും വിജയം സുനിശ്ചിതം എന്ന് ജോസ് ടോം പ്രതികരിച്ചു. സ്ഥാനാര്‍ഥിയേയും പാര്‍ട്ടിയേയുമാണ് വോട്ട് ചെയ്യാൻ ജനം നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പത്രിക...
 ഗോൾഡ് ലോൺ രംഗത്തു ഭീമന്മാരായ മുത്തൂറ്റ് ജോർജ്ജ് ഗ്രൂപ്പിന്റെ കേരളത്തിലെ ശാഖകളിൽ കഴിഞ്ഞ മൂന്നു വർഷമായി സമരം നടക്കുകയാണ്. ഇടത് തൊഴിലാളി സംഘടനായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഒരു വിഭാഗം ജീവനക്കാർ ജോലി ചെയ്യാൻ തയ്യാറായി ബ്രാഞ്ചുകളിൽ വരികയും സമരക്കാർ അത് തടയുകയും ചെയ്യുന്നത് നിത്യ സംഭവങ്ങൾ ആയിരിക്കുകയാണ്.സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻ കൈ എടുത്തു...
കൊല്‍ക്കത്ത: സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി എട്ടുമണിയോടെ അദ്ദേഹത്തെ കൊല്‍കൊത്തയിലെ വുഡ്‌ലാന്‍ഡ്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ നിലയിലാണെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.75 വയസുകാരനായ ബുദ്ധദേവ് ഭട്ടാചാര്യ ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. കാഴ്ച സംബന്ധമായ അസുഖങ്ങളും ഏറെ നാളായി അദ്ദേഹത്തെ അലട്ടുന്നുണ്ട്.ബംഗാള്‍...
കൊച്ചി : നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഉത്തരവാദി പൊതുമരാമത്തു വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. വൈറ്റില കുണ്ടന്നൂര്‍ ജങ്ഷനുകളി‍ല്‍ നേരിട്ടെത്തി റോഡിന്റെ ശോചനീയാവസ്ഥ പരിശോധിച്ച മന്ത്രി കളക്ടറേയും പോലീസിനേയുമാണ് കുറ്റപ്പെടുത്തിയത്. വൈറ്റില മേല്‍പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മന്ത്രി പരിശോധിച്ചു. രണ്ടു ജംഗ്ഷനുകളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും റോഡിലെ ഗതാഗതവും മന്ത്രി നിരീക്ഷിച്ചു.കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണിക്കായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ചിലയാളുകള്‍ ഇറങ്ങി...
കൊച്ചി : സദ്യ മതിയായില്ല എന്ന് ആരോപിച്ച്‌ മഹാരാജാസ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തു. എസ്‌ ആര്‍ എം റോഡിലെ പൊതിയന്‍സ് എന്ന വനിതാഹോട്ടലാണ് നാല്പതോളം വിദ്യാര്‍ത്ഥികള്‍ ചേർന്ന് തകര്‍ത്തത്. ഹോട്ടലിലെ കാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ അക്രമികൾ എടുത്തുകൊണ്ട് പോയതായും ഹോട്ടല്‍ ജീവനക്കാര്‍ ആരോപിച്ചു.ആലപ്പുഴ സ്വദേശികളായ അഞ്ചു വനിതാസംരംഭകര്‍ ചേര്‍ന്ന് തുടങ്ങായിതാണ് പൊതിയന്‍സ് ഭക്ഷണശാല. കോളേജ് ഓണാഘോഷത്തിനായി ഹോട്ടലിന് സമീപം ഹോസ്റ്റിൽ...
വെബ് ഡെസ്‌ക്: ഐ.എസ്.ആര്‍.ഒ.യെക്കുറിച്ച് രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒ.യുടെ മുഴുവന്‍ ടീമും മാതൃകാ പരമായ ആത്മാര്‍ത്ഥതയും ധീരതയും കാണിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇനിയും നല്ലതു തന്നെ നമുക്കു പ്രതീക്ഷിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.ചന്ദ്രയാന്‍ ദൗത്യം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രതികരണം.https://twitter.com/rashtrapatibhvn/status/1170098733272330241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1170098733272330241&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps%253A%252F%252Ftwitter.com%252Frashtrapatibhvn%252Fstatus%252F1170098733272330241%26widget%3DTweetഏതൊരു ഇന്ത്യാക്കാരനും പ്രചോദനമാകുന്നതാണ് ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാരുടെ ആവേശവും ആത്മ സമര്‍പ്പണവും എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
തിരുവനന്തപുരം:സൗത്താഫ്രിക്ക എയെ ചിന്നഭിന്നമാക്കി, അവസാന എകദിനത്തിലും ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. കേരളത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ്‍ ഒമ്പത്‌ റണ്‍ വ്യത്യാസത്തില്‍ സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിൽ നിർണായക കണ്ണിയായി.അനൗദ്യോഗിക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യയുടെ ജയം. മഴമൂലം 20 ഓവറുകളിലാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ്...
വിക്രം ലാൻഡറിൽ നിന്നുമുള്ള ആശയവിനിമയം നഷ്ടപ്പെട്ട ശേഷം സന്തോഷ് കുറുപ്പ് (CEO at ICT Academy of Kerala) ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:-ചന്ദ്രയാനെ വിക്ഷേപിക്കാൻ ഉപയോഗിച്ച ജി.എസ്.എൽ.വി. മാർക്ക്. 3 മികച്ച രീതിയിൽ പ്രവർത്തിച്ചു. ഇത് ഭാവിയിൽ ഗഗൻ‌യാൻ പോലുള്ള ദൌത്യങ്ങളിൽ മുതൽക്കൂട്ടാകും. ഇപ്പോഴും പ്രവർത്തനക്ഷമതയുള്ള ഓർബിറ്റർ അതിന്റെ പരീക്ഷണങ്ങൾ തുടരും. അത് ലോകത്തിന് ഉപയോഗപ്രദമായ വിവരങ്ങൾ നൽകും. നമ്മുടെ വാഹനം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തിച്ചിട്ടുണ്ട്. ആദ്യമായി!നല്ല കാര്യം ഐ.എസ്.ആർ.ഓ.!...
ന്യൂഡൽഹി : മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന്, പ്രതിഷേധാർഹമായി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി രാജിവച്ചു. നേരത്തെ, സ്ഥലം മാറ്റൽ തീരുമാനത്തിൽ പുനഃപരിശോധനാവേണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി കൊളീജിയത്തിന് നല്‍കിയ അപേക്ഷ തള്ളി‍യിരുന്നു. നിലവിൽ, 75 ജഡ്ജിമാരടങ്ങുന്ന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മദ്രാസ് ഹൈക്കോടതിയില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയെ സ്ഥലംമാറ്റിയത്.മൂന്ന് ജഡ്‍ജിമാര്‍ മാത്രമടങ്ങുന്ന...